ജി എസ് വിജയൻ

G. S. Vijayan

മലയാള ചലച്ചിത്ര സംവിധായകൻ.  വേണു നാഗവള്ളിയുടെ സുഖമോ ദേവി എന്ന സിനിമയുടെ സഹസംവിധായകനായിട്ടായിരുന്നു ജി എസ് വിജയന്റെ സിനിമാപ്രവേശം. തുടർന്ന് പ്രിയദർശൻ,ഹരിഹരൻ എന്നിവരുടെ കൂടെ പ്രവർത്തിച്ചതിനുശേഷം 1989-ൽ മമ്മൂട്ടി നായകനായ ചരിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകനായി. തുടർന്ന് ആറ് സിനിമകൾ ജി എസ് വിജയൻ സംവിധാനം ചെയ്തു. 2000- ത്തിൽ സുരേഷ്ഗോപി നായകനായ കവർ സ്റ്റോറി സംവിധാനം ചെയ്തതിനുശേഷം പന്ത്രണ്ടുവർഷത്തോളം സിനിമയിൽ നിന്നും വിട്ടുനിന്ന വിജയൻ രഞ്ജിത്തിന്റെ തിരക്കഥയിൽ മമ്മൂട്ടി നായകനായ ബാവുട്ടിയുടെ നാമത്തിൽ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് തിരിച്ചുവന്നു.