രഞ്ജിത്ത് ബാലകൃഷ്ണൻ
ബോക്സോഫീസ് റെകോര്‍ഡുകള്‍ തിരുത്തിക്കുറിച്ച മാസ്സ് ചിത്രങ്ങള്‍, ഹാസ്യ ചിത്രങ്ങള്‍, കുടുംബ ചിത്രങ്ങള്‍ - അങ്ങനെ വിവിധ തരം സിനിമകളുടെ ഭാഗമായി മലയാള വാണിജ്യസിനിമയിലെ കരുത്തുറ്റ സാന്നിധ്യം ആണ് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത്.
ആകാശവാണിയിലെ ആർട്ടിസ്റ്റായിരുന്ന കരുമല ബാലകൃഷ്ണന്റെയും പത്മാവതി അമ്മയുടേയും മകനായി കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ 1964 സെപ്തംബര്‍ 5ന് ജനനം. 1985 ൽ തൃശ്ശൂര്‍ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദം കരസ്ഥമാക്കി. 1987ല്‍ സുഹൃത്ത് അലക്സ് ഐ കടവിലിന്റെ നിര്‍മ്മാണത്തില്‍ വി ആര് ഗോപിനാഥ് തിരകഥ എഴുതി സംവിധാനം ചെയ്ത ഒരു മെയ്മാസ പുലരിയില്‍ എന്ന ചിത്രത്തിന്റെ കഥ എഴുതിക്കൊണ്ടാണ് രഞ്ജിത്തിന്റെ സിനിമാ പ്രവേശം. തൊട്ടടുത്ത വർഷം രഞ്ജിത്തിന്റെ കഥയില്‍ വികസിപ്പിക്കപെട്ട കമലിന്റെ മോഹന്‍ലാല്‍ ചിത്രം ഓര്‍ക്കാപ്പുറത്ത് ജനം സ്വീകരിച്ചതോടെ അവസരങ്ങള്‍ കൂടുതലായി ലഭിച്ചു തുടങ്ങി. കമലിന്റെ സംവിധാനത്തില്‍ വന്ന പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന ചിത്രത്തിലൂടെ രഞ്ജിത്ത് ആദ്യമായി തിരകഥാകൃത്തിന്റെ കുപ്പായമണിഞ്ഞു. തുടന്ന് വന്‍ താരനിര ഇല്ലാതെ നിര്‍മ്മിക്കപ്പെട്ട ഏതാനും ചെറു കുടുംബ - ഹാസ്യ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ രഞ്ജിത്ത് സ്ഥാനമുറപ്പിച്ചു.
1992ല്‍ ജയരാജിന്റെ സംവിധാനത്തില്‍ പിറന്ന ജോണിവാക്കര്‍ എന്ന സിനിമയിലൂടെ രഞ്ജിത്ത് എന്ന രചയിതാവ് എന്ന തലമുയർത്തി. തൊട്ടുപുറകെ ഐ വി ശശിയുടെ സംവിധാനത്തില്‍ വന്ന ദേവാസുരം വന്‍ ഹിറ്റ് ആയതോടെ രഞ്ജിത്ത് വലിയ ചിത്രങ്ങള്‍ക്ക് പ്രാപ്തന്‍ എന്ന് തെളിയിച്ചു. ഒപ്പം ഇറങ്ങിയ സിബി മലയിലിന്റെ മായാമയൂരം വഴി കാമ്പുള്ള കുടുംബചിത്രവും തന്റെ തൂലികയില്‍ വിരിയുമെന്ന് തെളിയിച്ചു.
1994ല്‍ രുദ്രാക്ഷം എന്ന സിനിമയിലൂടെ ഷാജി കൈലാസുമായി ആദ്യമായി ഒന്നിച്ച രഞ്ജിത്ത് ഈ കൂട്ടുകെട്ടില്‍ 1997ല്‍ ആറാം തമ്പുരാന്, 2000ല്‍ നരസിംഹം എന്നീ ചിത്രങ്ങളിലൂടെ മാസ്സ് സിനിമകള്‍ക്ക് ഒരു ബെഞ്ച്മാര്‍ക്ക് തീര്‍ക്കുകയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിയ്ക്കുകയും ചെയ്തു. മറ്റ് സംവിധായകരുടെ കൂടെയും ബിഗ് ബജറ്റ് ചിത്രങ്ങള്‍ ചെയ്യുന്നതിനിടെ സമ്മര്‍ ഇന്‍ ബെത്ലഹേം, കൈക്കുടന്ന നിലാവ് തുടങ്ങിയ ചിത്രങ്ങളിലൂടെ തന്നിലെ ഫീല്‍ ഗുഡ് സിനിമകളുടെ രചയിതാവിനെയും കാണിച്ചു തന്നിരുന്നു..
ദേവാസുരത്തിന്റെ രണ്ടാം ഭാഗം ആയി ഇറങ്ങിയ രാവണപ്രഭുവിലൂടെ ആദ്യമായി സംവിധായകന് ആയി രഞ്ജിത്ത് മാറി. മാസ്സ് ചേരുവകള്‍ ചേര്‍ത്ത് പുറത്തിറങ്ങിയ പടം സൂപ്പര്‍ ഹിറ്റ് ആയതോടെ തുടര്‍ന്നും അത്തരം പടങ്ങള്‍ ആണ് പ്രതീക്ഷിക്കപെട്ടത് എങ്കിലും നവ്യാ നായര്‍, പ്രിത്വിരാജ് എന്നീ പുതുമുഖങ്ങളെ അണിനിരത്തി നന്ദനം, കാവ്യാ മാധവന്, ദിലീപ്, ഇന്ദ്രജിത്ത് എന്നിവരെ വെച്ച് മിഴിരണ്ടിലും എന്നീ കുടുംബചിത്രങ്ങള്‍ ആണ് പിന്നീട് ചെയ്തത്. രണ്ടായിരങ്ങളുടെ രണ്ടാം പാതിയ്ക്ക് ശേഷം കൈയ്യൊപ്പ്, തിരക്കഥ, പാലേരിമാണിക്ക്യം - ഒരു പാതിരാകൊലപാതകത്തിന്റെ കഥ, പ്രാഞ്ചിയേട്ടന് ആന്‍ഡ് ദി സെയിന്റ്, ഇന്ത്യന്‍ റുപ്പീ, സ്പിരിറ്റ്, ഞാന്‍ തുടങ്ങിയ സിനിമകളിലൂടെ തന്റെ ഗ്രേഡ് ഉയര്‍ത്തി മലയാളത്തിലെ മുൻനിര സംവിധായകരുടെ നിരയിലേക്ക് രഞ്ജിത്ത് വളര്‍ന്നു.
അഭിനേതാവായി ചെറുതും വലുതുമായ കുറച്ചു വേഷങ്ങള്‍ ചെയ്ത രഞ്ജിത്തിന്റെ ഗുല്‍മോഹറിലെ നായകവേഷവും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ വേഷവും എടുത്തുപറയേണ്ടവ ആണ്. തന്റെ ഘനഗംഭീരമായ ശബ്ദത്തിലൂടെ പല സിനിമകളിലും ആഖ്യാതാവായും വരുന്നുണ്ട് രഞ്ജിത്ത്. 1999ല്‍ ഇറങ്ങിയ ഉസ്താദ് മുതൽ മലയാളത്തിൽ ഏറെ ഹിറ്റായ അയ്യപ്പനും കോശിയും പോലെ ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവായും രഞ്ജിത്ത് മലയാള സിനിമയിൽ നിലകൊള്ളുന്നു.
കുടുംബം: ഭാര്യ ശ്രീജ. ഹൈക്കോടതിയിലെ അഡ്വക്കേറ്റായ രാം കുമാർ, രാധിക, രഘുനാഥ് എന്നിവർ സഹോദരങ്ങളാണ്.
സംവിധാനം ചെയ്ത സിനിമകൾ
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| എഴുതാപ്പുറങ്ങൾ | രാമാനന്ദന്‍ | സിബി മലയിൽ | 1987 |
| ഒരു മെയ്മാസപ്പുലരിയിൽ | വി ആർ ഗോപിനാഥ് | 1987 | |
| കാലാൾപട | വയലിനിസ്റ്റ് | വിജി തമ്പി | 1989 |
| ഗുൽമോഹർ | ഇന്ദുചൂഢൻ | ജയരാജ് | 2008 |
| തിരക്കഥ | ജോജി | രഞ്ജിത്ത് ബാലകൃഷ്ണൻ | 2008 |
| ഉമ്മ | വിജയകൃഷ്ണൻ | 2011 | |
| അന്നയും റസൂലും | റസൂലിന്റെ ബാപ്പ | രാജീവ് രവി | 2013 |
| കൂടെ | അലോഷി | അഞ്ജലി മേനോൻ | 2018 |
| ഉണ്ട | മാത്യൂസ് ആൻ്റണി | ഖാലിദ് റഹ്മാൻ | 2019 |
| കിംഗ് ഫിഷ് | ദരശഥ വർമ്മ | അനൂപ് മേനോൻ | 2020 |
| അയ്യപ്പനും കോശിയും | കുര്യൻ ജോൺ | സച്ചി | 2020 |
| വൺ | അഡ്വക്കേറ്റ് ജനറൽ വിജയമോഹൻ | സന്തോഷ് വിശ്വനാഥ് | 2021 |
| മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് | ഗംഗാധരൻ | അഭിനവ് സുന്ദർ നായക് | 2022 |
| ട്വന്റി വൺ ഗ്രാംസ് | എം. ഡി. ജോൺ സാമുവൽ | ബിബിൻ കൃഷ്ണ | 2022 |
| തലവൻ | മന്ത്രി | ജിസ് ജോയ് | 2024 |
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| ഒരു മെയ്മാസപ്പുലരിയിൽ | വി ആർ ഗോപിനാഥ് | 1987 |
| ഓർക്കാപ്പുറത്ത് | കമൽ | 1988 |
| കാലാൾപട | വിജി തമ്പി | 1989 |
| നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം | വിജി തമ്പി | 1989 |
| പ്രാദേശികവാർത്തകൾ | കമൽ | 1989 |
| നന്മ നിറഞ്ഞവൻ ശ്രീനിവാസൻ | വിജി തമ്പി | 1990 |
| പാവക്കൂത്ത് | കെ ശ്രീക്കുട്ടൻ | 1990 |
| നീലഗിരി | ഐ വി ശശി | 1991 |
| ജോർജ്ജുട്ടി C/O ജോർജ്ജുട്ടി | ഹരിദാസ് | 1991 |
| മായാമയൂരം | സിബി മലയിൽ | 1993 |
| ദേവാസുരം | ഐ വി ശശി | 1993 |
| യാദവം | ജോമോൻ | 1993 |
| രുദ്രാക്ഷം | ഷാജി കൈലാസ് | 1994 |
| രജപുത്രൻ | ഷാജൂൺ കാര്യാൽ | 1996 |
| ആറാം തമ്പുരാൻ | ഷാജി കൈലാസ് | 1997 |
| കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് | കമൽ | 1997 |
| അസുരവംശം | ഷാജി കൈലാസ് | 1997 |
| കൈക്കുടന്ന നിലാവ് | കമൽ | 1998 |
| സമ്മർ ഇൻ ബെത്ലഹേം | സിബി മലയിൽ | 1998 |
| ഉസ്താദ് | സിബി മലയിൽ | 1999 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ഡ്രാമ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2018 |
| പുത്തൻപണം | രഞ്ജിത്ത് ബാലകൃഷ്ണൻ | 2017 |
| ലോഹം | രഞ്ജിത്ത് ബാലകൃഷ്ണൻ | 2015 |
| ഞാൻ (2014) | രഞ്ജിത്ത് ബാലകൃഷ്ണൻ | 2014 |
| കടൽ കടന്ന് ഒരു മാത്തുക്കുട്ടി | രഞ്ജിത്ത് ബാലകൃഷ്ണൻ | 2013 |
| ബാവുട്ടിയുടെ നാമത്തിൽ | ജി എസ് വിജയൻ | 2012 |
| സ്പിരിറ്റ് | രഞ്ജിത്ത് ബാലകൃഷ്ണൻ | 2012 |
| ഇന്ത്യൻ റുപ്പി | രഞ്ജിത്ത് ബാലകൃഷ്ണൻ | 2011 |
| പ്രാഞ്ചിയേട്ടന് ആന്റ് ദി സെയിന്റ് | രഞ്ജിത്ത് ബാലകൃഷ്ണൻ | 2010 |
| പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2009 |
| തിരക്കഥ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2008 |
| നസ്രാണി | ജോഷി | 2007 |
| റോക്ക് ൻ റോൾ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2007 |
| പ്രജാപതി | രഞ്ജിത്ത് ബാലകൃഷ്ണൻ | 2006 |
| ചന്ദ്രോത്സവം | രഞ്ജിത്ത് ബാലകൃഷ്ണൻ | 2005 |
| ബ്ലാക്ക് | രഞ്ജിത്ത് ബാലകൃഷ്ണൻ | 2004 |
| അമ്മക്കിളിക്കൂട് | എം പത്മകുമാർ | 2003 |
| മിഴി രണ്ടിലും | രഞ്ജിത്ത് ബാലകൃഷ്ണൻ | 2003 |
| നന്ദനം | രഞ്ജിത്ത് ബാലകൃഷ്ണൻ | 2002 |
| രാവണപ്രഭു | രഞ്ജിത്ത് ബാലകൃഷ്ണൻ | 2001 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ഡ്രാമ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2018 |
| പുത്തൻപണം | രഞ്ജിത്ത് ബാലകൃഷ്ണൻ | 2017 |
| ലോഹം | രഞ്ജിത്ത് ബാലകൃഷ്ണൻ | 2015 |
| ഞാൻ (2014) | രഞ്ജിത്ത് ബാലകൃഷ്ണൻ | 2014 |
| കടൽ കടന്ന് ഒരു മാത്തുക്കുട്ടി | രഞ്ജിത്ത് ബാലകൃഷ്ണൻ | 2013 |
| ബാവുട്ടിയുടെ നാമത്തിൽ | ജി എസ് വിജയൻ | 2012 |
| സ്പിരിറ്റ് | രഞ്ജിത്ത് ബാലകൃഷ്ണൻ | 2012 |
| ഇന്ത്യൻ റുപ്പി | രഞ്ജിത്ത് ബാലകൃഷ്ണൻ | 2011 |
| പ്രാഞ്ചിയേട്ടന് ആന്റ് ദി സെയിന്റ് | രഞ്ജിത്ത് ബാലകൃഷ്ണൻ | 2010 |
| പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2009 |
| തിരക്കഥ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2008 |
| നസ്രാണി | ജോഷി | 2007 |
| റോക്ക് ൻ റോൾ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2007 |
| പ്രജാപതി | രഞ്ജിത്ത് ബാലകൃഷ്ണൻ | 2006 |
| ചന്ദ്രോത്സവം | രഞ്ജിത്ത് ബാലകൃഷ്ണൻ | 2005 |
| ബ്ലാക്ക് | രഞ്ജിത്ത് ബാലകൃഷ്ണൻ | 2004 |
| അമ്മക്കിളിക്കൂട് | എം പത്മകുമാർ | 2003 |
| മിഴി രണ്ടിലും | രഞ്ജിത്ത് ബാലകൃഷ്ണൻ | 2003 |
| നന്ദനം | രഞ്ജിത്ത് ബാലകൃഷ്ണൻ | 2002 |
| രാവണപ്രഭു | രഞ്ജിത്ത് ബാലകൃഷ്ണൻ | 2001 |
നിർമ്മാണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| ഉസ്താദ് | സിബി മലയിൽ | 1999 |
| നന്ദനം | രഞ്ജിത്ത് ബാലകൃഷ്ണൻ | 2002 |
| കേരള കഫെ | രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് | 2009 |
| ബാവുട്ടിയുടെ നാമത്തിൽ | ജി എസ് വിജയൻ | 2012 |
| മുന്നറിയിപ്പ് | വേണു | 2014 |
| ഞാൻ (2014) | രഞ്ജിത്ത് ബാലകൃഷ്ണൻ | 2014 |
| ലീല | രഞ്ജിത്ത് ബാലകൃഷ്ണൻ | 2016 |
| പുത്തൻപണം | രഞ്ജിത്ത് ബാലകൃഷ്ണൻ | 2017 |
| അയ്യപ്പനും കോശിയും | സച്ചി | 2020 |
| നായാട്ട് (2021) | മാർട്ടിൻ പ്രക്കാട്ട് | 2021 |
| കൊത്ത് | സിബി മലയിൽ | 2022 |
ഗാനരചന
രഞ്ജിത്ത് ബാലകൃഷ്ണൻ എഴുതിയ ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| അമ്പലക്കരെ തെച്ചിക്കാവിലു പൂരം | ബ്ലാക്ക് | അലക്സ് പോൾ | എം ജി ശ്രീകുമാർ | ശുദ്ധധന്യാസി | 2004 |
| പകരുക നീ | പകൽ നക്ഷത്രങ്ങൾ | ഷഹബാസ് അമൻ | ഷഹബാസ് അമൻ | 2008 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ജവാൻ ഓഫ് വെള്ളിമല | അനൂപ് കണ്ണൻ | 2012 |
| ബെസ്റ്റ് ആക്റ്റർ | മാർട്ടിൻ പ്രക്കാട്ട് | 2010 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
| സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
|---|---|---|---|
| പ്രാഞ്ചിയേട്ടന് ആന്റ് ദി സെയിന്റ് | രഞ്ജിത്ത് ബാലകൃഷ്ണൻ | 2010 | ജെസി ഫോക്സ് അലൻ |
| ബോഡി ഗാർഡ് | സിദ്ദിഖ് | 2010 |


