അഹമ്മദ് സിദ്ധിഖ്

Ahmed Sidhique
Ahmed Sidhique
കഥ: 2
സംഭാഷണം: 2
തിരക്കഥ: 2

സൗദി അറേബ്യയിലാണ് അഹമ്മദ് വളർന്നതും പഠിച്ചതുമെല്ലാം. 2005ൽ  ബിസിനസ് അഡ്മിനിസ്ട്രേഷനിലെ ബിരുദപഠനത്തിനാണ് കേരളത്തിലെത്തുന്നത്. ഇന്റർനെറ്റിലൂടെ ഏറെ സിനിമകൾ കണ്ടും  വായിച്ചും സിനിമയിൽ ആകൃഷ്ടനായ അഹമ്മദ്,കേരളകഫെയിൽ ഉദയ് അനന്തൻ സംവിധാനം നിർവ്വഹിച്ച "മൃത്യുഞ്ജയം" എന്ന ഹ്രസ്വ ചിത്രത്തിലൂടെ തിരക്കഥാകൃത്തായാണ് മലയാളസിനിമയിലേക്കെത്തിച്ചേരുന്നത്.

മമ്മൂട്ടിയെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ഗ്യാംങ്ങ്സ്റ്റർ എന്ന ചിത്രത്തിന്റെ തിരക്കഥാ രചന നിർവ്വഹിക്കുന്നതിനിടെയാണ് സാൾട്ട് & പെപ്പർ എന്ന സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം ലഭിക്കുന്നത്. സാൾട്ട് & പെപ്പറിലെ 'കെ ടി മിറാഷ് എന്ന കഥാപാത്രത്തെ ശ്രദ്ധേയമാക്കാൻ അഹമ്മദിനു കഴിഞ്ഞിരുന്നു.

തിരുവനന്തപുരത്തെ പൂജപ്പുരയാണ് അഹമ്മദിന്റെ സ്വദേശം. ദീർഘകാലമായി സൗദിയിൽ എഞ്ചിനീയറായ അച്ഛൻ അബ്ദുൾ സലാം,അമ്മ സലീന, സഹോദരനും സഹോദരിയുമുൾപ്പെടുന്ന കുടുംബത്തിലെ ഏറ്റവും ഇളയ ആളാണ് അഹമ്മദ്.