യൂ ടൂ ബ്രൂട്ടസ്
ചേട്ടനും അനിയനും തമ്മിലുള്ള സ്നേഹത്തിന്റെയും വൈരാഗ്യത്തിന്റെയും കഥയാണ് യൂ ടൂ ബ്രൂട്ടസ് പറയുന്നത്. സിറ്റിയിലെ താസക്കാരാണ് ഹരിയും അനുജൻ അഭിയും. വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്നവർ ഒരിക്കൽ പരസ്പരം വഴക്കിടുന്നു. തന്മൂലം അഭി വീട് വിട്ടിറങ്ങുന്നു. ഇതോടെ ഹരിക്ക് അഭിയോടുള്ള ദേഷ്യം കൂടുന്നു. അഭി താമസിക്കുന്നത് ഏതാനും കൂട്ടുകാരോടൊപ്പമായിരുന്നു. അവർക്ക് അഭിയുടെ അവസ്ഥയിൽ വിഷമമുണ്ട്. ചങ്ങാതിയെ സഹായിക്കാൻ അവർ തീരുമാനിക്കുന്നു. അഭിയെ സഹായിക്കനിറങ്ങിയ കൂട്ടുകാർ അഴിയാക്കുരുക്കിൽ അകപ്പെടുന്നതോടെ യൂ ടൂ ബ്രൂട്ടസിന്റെ കഥ വേറിട്ട വഴിയിലൂടെ പോകയാണ്.
തീവ്ര'ത്തിനുശേഷം രൂപേഷ് പീതാംബരന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് 'യൂ ടൂ ബ്രൂട്ടസ്'. ശ്രീനിവാസന്‍, ആസിഫ് അലി, അജു വര്‍ഗീസ്, അനു മോഹന്‍, അഹമ്മദ് സിദ്ദിക്, ടൊവിനോ തോമസ്, ഹണി റോസ്, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൗണ്ട് അപ്പ് സിനിമയുടെ ബാനറില്‍ ഷെയ്ക്ക് അഫ്‌സല്‍ നിര്‍മ്മിക്കുന്ന 'യൂ ടൂ ബ്രൂട്ടസ്' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് ആണ്.