രാവുകളിൽ നീയെൻ
രാവുകളിൽ നീയെൻ കനവിൽ വന്നില്ലേ
കളിപറയാൻ കാതിൽ കാറ്റായ് മാറീല്ലേ
ആ വിരലാൽ മെല്ലേ മുടിയിൽ തഴുകീല്ലേ
കണ്ണിമകൾ നിറയെ മലരായ് മൂടീല്ലേ
ഒരുകോടി നക്ഷത്രങ്ങൾ ചിരികുടയും
മനസ്സാകെ വർണ്ണങ്ങൾ കുടമാറും
ഒരു നോക്കിലില്ലേയീ നീലക്കടലാഴം അറിയാതെയറിയാതെ
അരികേ നീ വരുംനേരമൊരു ഗാനം
നിറയേ നിറയേ
ഇനിയും പെയ്തുതോരാതെ മുകിലാർദ്രമായ്
പൊഴിയും ജലകണികകളിൽ നീരുതിരും
രാമഴയിൽ നീയും ഞാനും
തനിയേ നാളുകളായ് ഉള്ളിൽ വിടരും പൂവല്ലേ
ഞാനറിയാതെന്നിൽ നിറയും വരമല്ലേ
ഒരുകോടി നക്ഷത്രങ്ങൾ ചിരികുടയും
മനസ്സാകെ വർണ്ണങ്ങൾ കുടമാറും
ഒരു നോക്കിലില്ലേയീ നീലക്കടലാഴം അറിയാതെയറിയാതെ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ravukalil neeyen
Additional Info
Year:
2015
ഗാനശാഖ:
Orchestra:
ഗിറ്റാർ | |
ഗിറ്റാർ | |
കീബോർഡ് | |
ബേസ് ഗിത്താർ | |
ഡ്രംസ് |