അനു മോഹൻ

Anu Mohan

മലയാള ചലച്ചിത്ര നടൻ. 1990 ആഗസ്റ്റ് 24 ന് തിരുവനന്തപുരത്ത് ജനിച്ചു. പ്രശസ്ത ചലച്ചിത്ര, നാടക നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ കൊച്ചുമകനും, നാടക, ചലച്ചിത്ര, സീരിയൽ അഭിനേത്രി ശോഭ മോഹന്റെ മകനുമാണ് അനു മോഹൻ. അനു മോഹന്റെ അച്ഛൻ ഒരു നാടക നടനായിരുന്നു. പ്രശസ്ത സിനിമാതരം സായ്കുമാർ അനു മോഹന്റെ അമ്മാമനാണ്.  2005-ൽ കണ്ണേ മടങ്ങുക എന്ന സിനിമയിൽ ബാലതാരമായിട്ടാണ് അനുമോഹൻ അഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്.

പിന്നീട് 2009- ൽ മമ്മൂട്ടി ചിത്രമായ ചട്ടമ്പിനാട്-ൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചു. 2011ൽ ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിൽ നായകനായി അഭിനയിച്ചു. 2012ൽ ദുൽഖർ സൽമാൻ നായകനായ തീവ്രം- ത്തിലെ അനുമോഹന്റെ വില്ലൻ വേഷം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. തുടർന്ന് സെവന്ത്ഡെ, പിക്കറ്റ് 43 എന്നിവയുൾപ്പെടെ ഇരുപത്തി അഞ്ചോളം ചിത്രങ്ങളിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2019- ൽ ഇറങ്ങിയ അയ്യപ്പനും കോശിയും എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം അനുമോഹൻ ചെയ്തു.

അനുമോഹന്റെ സഹോദരൻ വിനുമോഹൻ അഭിനേതാവാണ്.  അനുമോഹന്റെ ഭാര്യയുടെ പേര് മഹേശ്വരി. അവർക്ക് ഒരു ആൺകുട്ടിയാണുള്ളത്. പേര് ജെയ്ദൻ മഹേശ്വരി.