തീവ്രം
ഹർഷൻ എന്ന നായകന്റെ പ്രണയജീവിതവും പ്രതികാരവും ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ
Actors & Characters
Actors | Character |
---|---|
ഹർഷവർദ്ധൻ | |
ഡോ.റോയ് | |
നിമ്മി | |
സി ഐ അലക്സ് | |
പോലീസ് ഓഫീസർ വർമ്മാജി | |
പോലീസ് ഉദ്യോഗസ്ഥൻ രാമചന്ദ്രൻ | |
മായ | |
രാഘവൻ | |
മൈന | |
ഇമ്മാനുവൽ | |
സുപ്രൻ |
Main Crew
കഥ സംഗ്രഹം
- രൂപേഷ് പീതാംബരൻ എന്ന സംവിധായകന്റെ ആദ്യചിത്രം.
- ദുൽഖർ സൽമാന്റെ മൂന്നാമത് ചിത്രം.
- ക്യാമറക്ക് മുന്നിലും പിന്നിലും നിരവധി പുതുമുഖങ്ങൾ
- സംവിധായകരായ ആഷിക് അബു, മാർട്ടിൻ പ്രക്കാട്ട്, നടൻ ഉണ്ണി മുകുന്ദൻ എന്നിവർ അതിഥിവേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.
നഗരത്തിൽ നടന്ന ഒരു കൊലപാതകത്തിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് അന്വേഷിക്കാൻ സി ഐ അലക്സ് (ശ്രീനിവാസൻ) എത്തുന്നു. അപകടത്തിൽ പെട്ടതും ക്രൂരമായ കൊലപാതകത്തിൽപെട്ടതുമായ ശവശരീരങ്ങൾ കാണാൻ അലക്സിനു കഴിയാറില്ല. ദുർബലമായ മനസ്സും പ്രതികളോട് സോഫ്റ്റ് ആയി പെരുമാറുന്ന രീതിയുമാണ് അലക്സിന്റേത്. പോസ്റ്റ് മോർട്ടം ചെയ്യപ്പെട്ട ശരീരം കാണാൻ മനോനിലയില്ലാത്ത അലക്സ് റിപ്പോർട്ട് എഴുതിയെടുക്കാൻ കോൺസ്റ്റബിൽ രാമചന്ദ്രനെ ( വിനയ് ഫോർട്ട്) ഏർപ്പാടാക്കുന്നു. ഫ്ലൈറ്റ് ലാന്റ് ചെയ്യുന്നത് കാണാൻ രാത്രിയിൽ എയർപോർട്ടിനു സമീപം പോയ കമിതാക്കളിലെ യുവാവാണ് അപകടത്തിനിരയായത് എന്ന് തിരിച്ചറിയുന്നു. പോലീസ് സംഘം അതിനെക്കുറിച്ച് അന്വേഷിക്കുന്നു.
നഗരത്തിലെ മറ്റൊരിടത്ത് ഒരു ഫ്ലാറ്റിലെ സുന്ദരിയായ യുവതി രാവിലെ ജോലിക്ക് പോകുന്ന സമയത്ത് കൃത്യമായി ഓട്ടോയുമായെത്തുന്നു ഡ്രൈവർ രാഘവൻ (അനുമോഹൻ) യുവതി എന്നും അതേ സമയത്ത് ഓഫിസിലേക്ക് പോകാറുണ്ടെന്നും തന്റെ ഓട്ടോയിൽ കയറിയാൽ തനിക്കൊരു സ്ഥിരം ഓട്ടം കിട്ടുമെന്നും രാഘവൻ യുവതിയോട് പറയുന്നു. യുവതിയുടേ വളരെ അടുപ്പമാർന്ന പെരുമാറ്റം രാഘവനിൽ അവളുടെ ശരീരത്തോട് ഒരു താല്പര്യമുണ്ടാക്കുന്നു.
ഓട്ടോ ഡ്രൈവർ രാഘവൻ നഗരത്തിലെ ഒരു കോളനി പ്രദേശത്താണ് ജീവിക്കുന്നത് രോഗിയായ അമ്മയും കാലിനു മുടന്തുള്ള ഭാര്യയുമാണ് വീട്ടിൽ. എന്നും യുവതിയെ ഓഫീസിൽ കൊണ്ടുവിടുന്നതും കൊണ്ടുവരുന്നതും രാഘവന്റെ ജോലിയായി. ഒരു ദിവസം അവന്റെ ഓട്ടോയിലേക്ക് ധൃതിയിൽ വന്നു കയറിയ ആ യുവതി എത്രയും വേഗം എയർപോർട്ടിലേക്ക് പോകണമെന്ന് രാഘവനോട് ആവശ്യപ്പെടുന്നു. നഗരത്തിലെ ട്രാഫിക്കിൽ എളുപ്പം എത്താൻ സാധിക്കില്ലെന്നും മറ്റൊരു ഇടവഴിയിലൂടെ പോകാമെന്നും രാഘവൻ പറയുന്നു. ഇരുൾ മൂടിയ ഒരു ഇടവഴിയിലൂടെ അവർ അതിവേഗം സഞ്ചരിക്കുമ്പോൾ പെട്ടെന്ന് ഓട്ടോ വലിയൊരു ശബ്ദത്തോടെ പഞ്ചറാകുന്നു. ശബ്ദം കേട്ട് ഭയന്ന് യുവതി ഓട്ടോയിൽ നിന്നിറങ്ങി ഓടി. പേടിക്കാനില്ലെന്നും വണ്ടി പഞ്ചറായതാണെന്നും പറഞ്ഞ് രാഘവൻ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ, ഭയന്നോടിയ യുവതിയുടെ പിന്നാലെ കാര്യങ്ങൾ വിശദീകരിക്കാൻ ഓടിയ രാഘവനെ പെട്ടെന്ന് ഇരുളിൽ നിന്നൊരാൾ ആക്രമിക്കുന്നു. ആക്രമണത്തിൽ താഴെ വീണ രാഘവൻ പ്രത്യാക്രമണം നടത്താൻ ശ്രമിച്ചെങ്കിലും കനത്ത എന്തോ ഒന്നിനാൽ ഇരുളിൽ നിന്നു വന്ന അക്രമി രാഘവനെ അടിച്ചു വീഴ്ത്തി. രാഘവനെ വലിച്ചിഴച്ച് തന്റെ വണ്ടിയിൽ കടത്തി ആ രൂപം ഇരുളിലേക്ക് വാഹനം ഓടിച്ചുപോയി.
സി ഐ അലക്സും രാമചന്ദ്രനും ചെറുപ്പക്കാരന്റെ മരണവുമായുള്ള അന്വേഷണം തുടരുന്നു. യുവാവു കൊല്ലപ്പെട്ടതില്പിന്നെ ഷോക്കിലായ കാമുകിയിൽ നിന്നും അവർക്കു കൂടുതൽ വിവരങ്ങൾ ലഭിക്കുന്നില്ല.
ഇതിനിടയിൽ ഓട്ടോഡ്രൈവർ രാഘവനെ കാണാനില്ലെന്ന് പറഞ്ഞ് രാഘവന്റെ ഭാര്യ പോലീസ് സ്റ്റേഷനിൽ ഒരു പരാതി നൽകുന്നു. രാഘവന്റെ പഴയ ക്രിമിനൽ പശ്ചാത്തലം അറിയാവുന്ന സി ഐ അലക്സ് രാഘവനെപ്പറ്റി ഭാര്യയോട് അന്വേഷിക്കുകയും രാഘവന്റെ ഒരു ഫോട്ടോ വാങ്ങുകയും ചെയ്യുന്നു.
രണ്ടു ദിവസത്തിനു ശേഷം ഡോ. റോയി എന്ന ചെറുപ്പക്കാരനും ഭാര്യയും പോലീസ് സ്റ്റേഷനിൽ ഒരു പരാതിയുമായെത്തുന്നു. തന്നെ സ്വീകരിക്കാൻ ഓട്ടോറിക്ഷയിൽ എയർപോർട്ടിലേക്ക് പുറപ്പെട്ട തന്റെ ഭാര്യയെ ഓട്ടോ ഡ്രൈവർ അപായപ്പെടുത്താൻ ശ്രമിച്ചു എന്നായിരുന്നു പരാതി. അലക്സ് ഡ്രൈവർ രാഘവന്റെ ഫോട്ടോ യുവതിയെക്കാണിച്ച് ‘ഇതായിരുന്നോ ഡ്രൈവർ’ എന്നു ചോദിക്കുന്നു. യുവതി രാഘവനെ തിരിച്ചറിയുന്നു. ഡോ. റോയിയെ എവിടെയോ കണ്ടു പരിചയമുള്ള അലക്സ് ‘നമ്മൾ മുൻപ് പരിചയപ്പെട്ടിട്ടുണ്ടല്ലോ എന്നു ചോദിക്കുന്നു’ ‘ മ്യൂസിഷൻ ഹർഷവർദ്ധന്റെ ഒരു കേസുമായി നമ്മൾ പരിചയപ്പെട്ടിട്ടുണ്ട്’ എന്ന റോയി മറുപടി നൽകുന്നു.
ഹർഷന്റെ പേരു കേട്ടതും അലക്സ് സംശയാലുവായി. അതിനുള്ള കാരണങ്ങൾ അയാൾക്കുണ്ടായിരുന്നു. മറ്റൊരു ദിവസം റോയിയെക്കണ്ട് ഹർഷന്റെ വിവരങ്ങളും ഫോൺ നമ്പറും തിരക്കുന്ന അലക്സിനു റോയി ഫോൺ നമ്പർ അറിയില്ലെന്നു പറയുന്നു. എന്നാൽ ഹർഷൻ താമസിക്കുന്ന സ്ഥലം കൃത്യമായി പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു.
ഇതിനിടയിൽ ഇടവഴിയിൽ നിന്ന് അപകടത്തിൽപ്പെട്ട ഓട്ടോ പോലീസ് കണ്ടെടുക്കുന്നു. അതിൽ നിന്നു യുവതിയുടെ ബാഗും പഴ്സും തിരിച്ചറിയുന്നു
നഗരത്തിൽ നിന്ന് തെല്ലകലെ ഒരു പഴയ ബംഗ്ലാവിൽ ഹർഷൻ(ദുൽഖർ സൽമാൻ) എന്ന യുവാവ് കെട്ടിപ്പൊതിഞ്ഞ ഒരു മനുഷ്യശരീരവുമായി വരുന്നു. വീടീന്റെ ബേസ് മെന്റിലെ രഹസ്യമുറിയിൽ ആ ശരീരം എത്തിക്കുന്നു. അതു തുറന്നയുടനെ മരണപ്പെടാത്ത ആ ശരീരം ഹർഷനെ ആക്രമിക്കാനൊരുങ്ങുന്നു. ഹർഷൻ അയാളെ മർദ്ദിച്ചവശനാക്കുന്നു. ഡ്രൈവർ രാഘവന്റെ ശരീരമായിരുന്നു അത്. സർജിക്കൽ ഉപകരണങ്ങൾ കൊണ്ട് ഹർഷൻ അയാളെ മൃഗീയമായി പീഡിപ്പിക്കുന്നു. രാഘവന്റെ നഖങ്ങളും പല്ലും പിഴുതു മാറ്റുന്നു. ശരീരത്തിലെ ഞരമ്പുകൾ മുറിച്ച് രക്തം വാർന്നു കളയുന്നു. പിന്നീട് ശരീരം പല കഷണങ്ങളായി മുറിച്ചെടുക്കുന്നു.
ഹർഷനെ സംശയിച്ച് ഹർഷന്റെ വീട്ടിൽ വന്ന സി ഐ അലക്സിനു പക്ഷെ ഹർഷനിൽ നിന്നും സംശയിക്കത്തക്കതായി യാതൊന്നും ലഭിക്കുന്നില്ല. എങ്കിലും അയാൾ ഹർഷനെ വിടാതെ പിന്തുടരുന്നു.
അടുത്ത ദിവസം നഗരത്തിനകലെ ഒരു വനത്തിൽ നിന്ന് മുറിച്ചു കഷണങ്ങളാക്കപ്പെട്ട നിലയിൽ ഒരു മൃതദേഹം ലഭിക്കുന്നു. എന്നാൽ അതാരാണെന്ന് വെളിപ്പെടുന്ന ഒരു തെളിവുകളുമുണ്ടായിരുന്നില്ല ശരീരത്തിൽ. ഫോറൻസിക്ക് ഡിപ്പാർട്ട്മെന്റ് പോലും അതാരാണെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു.
എയർപോർട്ടിലേക്ക് വന്നു നിൽക്കുന്ന കാറിൽ നിന്നും സ്യൂട്ട് ധരിച്ച ഒരു ചെറുപ്പക്കാരൻ വന്നിറങ്ങുന്നു. ഷർഷൻ എന്ന ഹർഷവർദ്ധനായിരുന്നു അത്. വിദേശത്തേക്ക് പുറപ്പെടാൻ ഒരുങ്ങി നിൽക്കുന്ന ഒരു ഫ്ലൈറ്റിന്റെ അറിയിപ്പ് നോക്കി ഹർഷൻ അകത്തേക്ക് നടന്നകന്നു.
ഹർഷൻ എന്തിനു കൊലപാതകം നടത്തി, കാരണം, രാഘവൻ ആരായിരുന്നു, എന്തായിരുന്നു ഹർഷന്റെ ജീവിതം എന്നുള്ളതൊക്കെ രണ്ടാം പകുതിയിൽ
Audio & Recording
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പോസ്റ്ററും മറ്റു വിവരങ്ങളും ചേർത്തു |