എം ആർ രാജകൃഷ്ണൻ
സൗണ്ട് ഡിസൈനർ-റെക്കോർഡിസ്റ്റ്-ഓഡിയോഗ്രഫി വിദഗ്ദൻ.പ്രശസ്ത സംഗീത സംവിധായകൻ എം ജി രാധാകൃഷ്ണന്റെ മകൻ എന്ന വിശേഷണത്തിൽ നിന്ന് രാജകൃഷ്ണനെ വ്യത്യസ്തനും ശ്രദ്ധേയനുമാക്കുന്നത് കേരള സംസ്ഥാന സർക്കാരിന്റെ 2012ലെ മികച്ച ശബ്ദമിശ്രണത്തിനുള്ള അവാർഡ് ജേതാവ് എന്നതാണ്.കുട്ടിക്കാലത്ത് തന്നെ അച്ഛന്റെ സഹോദരിയും കർണ്ണാടക സംഗീതജ്ഞയുമായിരുന്ന ഡോ.ഓമനക്കുട്ടിയിൽ നിന്ന് സംഗീതം അഭ്യസിക്കാൻ തുടങ്ങിയിരുന്നെങ്കിലും മൃദംഗമാണ് എട്ട് വർഷക്കാലത്തോളം തുടർന്ന് അഭ്യസിച്ചത്. സംഗീത കുടുംബത്തിൽ നിന്ന് വരുന്നുവെങ്കിലും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് എക്കണോമിക്സിൽ ബിരുദം പൂർത്തിയാക്കുമ്പോൾ കാമ്പസിൽ, തന്നെ ഏറെ ശ്രദ്ധേയനാക്കിയിരുന്ന ഫോട്ടോഗ്രഫി കമ്പം മെച്ചപ്പെടുത്തി സിനിമാ ഛായാഗ്രാഹകനാകുക എന്നതായിരുന്നു രാജകൃഷ്ണന്റെ ലക്ഷ്യം.
കുടുംബ സുഹൃത്തും സംവിധായകനുമായ പ്രിയദർശൻ തന്റെ ചെന്നൈയിലുള്ള ഫോർ ഫ്രെയിംസ് എന്ന സ്റ്റുഡിയോയിലേക്ക് ക്ഷണിച്ചതാണ് രാജകൃഷ്ണന് ശബ്ദങ്ങളുടെ ടെക്നിക്കൽ ലോകത്തേക്കുള്ള വഴിത്തിരിവായത്. ശബ്ദമിശ്രണം,മിക്സിങ്ങ്,ഓഡിയോഗ്രഫി,സൗണ്ട് ഡിസൈനിംഗ് തുടങ്ങിയ പേരുകളിൽ മലയാള സിനിമകളിലെ അഭിവാജ്യ ഘടകമായി മാറിയ രാജകൃഷ്ണന് 2011ൽ പുറത്തിറങ്ങിയ ഉറുമി,ചാപ്പാ കുരിശ് എന്നീ ചിത്രങ്ങളിലെ സൗണ്ട് ഡിസൈനിംഗിനാണ് സംസ്ഥാന സർക്കാരിന്റെ മികച്ച ശബ്ദമിശ്രണത്തിനുള്ള അവാർഡ് ലഭിക്കുന്നത്. പ്രിയദർശൻ, ലാൽജോസ്, സന്തോഷ് ശിവൻ തുടങ്ങിയവരുടെ ചിത്രങ്ങളിലും അന്യഭാഷാ ചിത്രങ്ങളിലും സൗണ്ട് ടെക്നിക്കുകളുമായി രാജകൃഷ്ണൻ സജീവമാണ്.
ഫോട്ടോഗ്രഫിയിലും ശബ്ദമിശ്രണത്തിലും കഴിവു തെളിയിച്ച രാജകൃഷ്ണൻ ചെന്നൈയിൽ ഫോർ ഫ്രെയിംസ് എന്ന റെക്കോർഡിംഗ് സ്റ്റുഡിയോയിലെ ചീഫ് ഓഡിയോ എഞ്ചിനീയറായി ജോലി നോക്കുന്നു.
മിസ്റ്റർ ബീൻ എന്ന ചിത്രത്തിനു വേണ്ടി രാജകൃഷ്ണൻ സംഗീതസംവിധാനം നിർവ്വഹിച്ചപ്പോൾ അതിന്റെ രചന നിർവ്വഹിച്ചത് അദ്ദേഹത്തിന്റെ അമ്മയായ പത്മജാ രാധാകൃഷ്ണൻ ആയിരുന്നു എന്നത് കൗതുകമാണ്.
കുടുംബം ഭാര്യ മഞ്ജു , മകൾ ഗൗരി പാർവ്വതി
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
പകരം | ശ്രീവല്ലഭൻ | 2013 |
സൌണ്ട് മിക്സിങ്
ശബ്ദസങ്കലനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഒരു തെക്കൻ തല്ല് കേസ് | ശ്രീജിത്ത് എൻ | 2022 |
വാശി | വിഷ്ണു രാഘവ് | 2022 |
കനക രാജ്യം | സാഗർ ഹരി | 2022 |
ബ്രോ ഡാഡി | പൃഥ്വീരാജ് സുകുമാരൻ | 2022 |
ഡിയർ ഫ്രണ്ട് | വിനീത് കുമാർ | 2022 |
ജാൻ.എ.മൻ | ചിദംബരം | 2021 |
നൈറ്റ് ഡ്രൈവ് | വൈശാഖ് | 2021 |
ലൗ | ഖാലിദ് റഹ്മാൻ | 2021 |
വൺ | സന്തോഷ് വിശ്വനാഥ് | 2021 |
മരക്കാർ അറബിക്കടലിന്റെ സിംഹം | പ്രിയദർശൻ | 2021 |
ആഹാ | ബിബിൻ പോൾ സാമുവൽ | 2021 |
വരനെ ആവശ്യമുണ്ട് | അനൂപ് സത്യൻ | 2020 |
അന്വേഷണം | പ്രശോഭ് വിജയന് | 2020 |
അഞ്ചാം പാതിരാ | മിഥുൻ മാനുവൽ തോമസ് | 2020 |
ഫോറൻസിക് | അഖിൽ പോൾ, അനസ് ഖാൻ | 2020 |
ദി കുങ്ഫു മാസ്റ്റർ | എബ്രിഡ് ഷൈൻ | 2020 |
ചിൽഡ്രൻസ് പാർക്ക് | ഷാഫി | 2019 |
അള്ള് രാമേന്ദ്രൻ | ബിലഹരി | 2019 |
ഇഷ്ക് | അനുരാജ് മനോഹർ | 2019 |
ഒരു യമണ്ടൻ പ്രേമകഥ | ബി സി നൗഫൽ | 2019 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
നീയൊരു വസന്തമായി | മിസ്റ്റർ ബീൻ | പത്മജാ രാധാകൃഷ്ണൻ | വിനീത് ശ്രീനിവാസൻ, ശ്വേത മോഹൻ | 2013 | |
വണ്ണാത്തിക്കിളിയേ വണ്ണാത്തിക്കിളിയേ | മിസ്റ്റർ ബീൻ | പത്മജാ രാധാകൃഷ്ണൻ | രവിശങ്കർ , ശ്വേത മോഹൻ | 2013 | |
പാട്ടു പാടാൻ കൂട്ടു കൂടാൻ | മിസ്റ്റർ ബീൻ | പത്മജാ രാധാകൃഷ്ണൻ | വിധു പ്രതാപ്, അലക്സ് | 2013 | |
പകിട പകിടകളി കളിച്ചു മദിച്ചു | മിസ്റ്റർ ബീൻ | പത്മജാ രാധാകൃഷ്ണൻ | വിധു പ്രതാപ് | 2013 |
സൌണ്ട് റെക്കോഡിങ്
ശബ്ദലേഖനം/ഡബ്ബിംഗ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ചതുരം | സിദ്ധാർത്ഥ് ഭരതൻ | 2021 |
ചാർലീസ് എയ്ഞ്ചൽ | സജി സുരേന്ദ്രൻ | 2018 |
കിളിച്ചുണ്ടൻ മാമ്പഴം | പ്രിയദർശൻ | 2003 |
നരേന്ദ്രൻ മകൻ ജയകാന്തൻ വക | സത്യൻ അന്തിക്കാട് | 2001 |
ഓഡിയോഗ്രഫി
ഓഡിയോഗ്രാഫി
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ബ്രോ ഡാഡി | പൃഥ്വീരാജ് സുകുമാരൻ | 2022 |
ഭൂതകാലം | രാഹുൽ സദാശിവൻ | 2022 |
ലളിതം സുന്ദരം | മധു വാര്യർ | 2022 |
ജാക്സൺ ബസാർ യൂത്ത് | ഷമൽ സുലൈമാൻ | 2022 |
ഹെവൻ | ഉണ്ണി ഗോവിന്ദ്രാജ് | 2022 |
കുരുതി | മനു വാര്യർ | 2021 |
ആഹാ | ബിബിൻ പോൾ സാമുവൽ | 2021 |
എല്ലാം ശരിയാകും | ജിബു ജേക്കബ് | 2021 |
ജിബൂട്ടി | എസ് ജെ സിനു | 2021 |
കുറുപ്പ് | ശ്രീനാഥ് രാജേന്ദ്രൻ | 2021 |
ലൗ | ഖാലിദ് റഹ്മാൻ | 2021 |
തെളിവ് | എം എ നിഷാദ് | 2019 |
കിണർ | എം എ നിഷാദ് | 2018 |
ഉട്ടോപ്യയിലെ രാജാവ് | കമൽ | 2015 |
മംഗ്ളീഷ് | സലാം ബാപ്പു പാലപ്പെട്ടി | 2014 |
ഓം ശാന്തി ഓശാന | ജൂഡ് ആന്തണി ജോസഫ് | 2014 |
മസാല റിപ്പബ്ലിക്ക് | വിശാഖ് ജി എസ് | 2014 |
@അന്ധേരി | ബിജു ഭാസ്കർ നായർ | 2014 |
ഹാപ്പി ജേർണി | ബോബൻ സാമുവൽ | 2014 |
ആംഗ്രി ബേബീസ് ഇൻ ലവ് | സജി സുരേന്ദ്രൻ | 2014 |
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
@അന്ധേരി | ബിജു ഭാസ്കർ നായർ | 2014 |
അവാർഡുകൾ
Sound Design
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ബ്രോ ഡാഡി | പൃഥ്വീരാജ് സുകുമാരൻ | 2022 |
രോമാഞ്ചം | ജിത്തു മാധവൻ | 2022 |
വാശി | വിഷ്ണു രാഘവ് | 2022 |
ജിബൂട്ടി | എസ് ജെ സിനു | 2021 |
അൽ മല്ലു | ബോബൻ സാമുവൽ | 2020 |
തെളിവ് | എം എ നിഷാദ് | 2019 |
മാർഗ്ഗംകളി | ശ്രീജിത്ത് വിജയൻ | 2019 |
പതിനെട്ടാം പടി | ശങ്കർ രാമകൃഷ്ണൻ | 2019 |
ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ് | അനിൽ രാധാകൃഷ്ണമേനോൻ | 2018 |
മി. ഫ്രോഡ് | ബി ഉണ്ണികൃഷ്ണൻ | 2014 |
പിയാനിസ്റ്റ് | ഹൈദരാലി | 2014 |
സപ്തമ.ശ്രീ.തസ്ക്കരാഃ | അനിൽ രാധാകൃഷ്ണമേനോൻ | 2014 |
ഓം ശാന്തി ഓശാന | ജൂഡ് ആന്തണി ജോസഫ് | 2014 |
ബാംഗ്ളൂർ ഡെയ്സ് | അഞ്ജലി മേനോൻ | 2014 |
10.30 എ എം ലോക്കൽ കാൾ | മനു സുധാകരൻ | 2013 |
ഉസ്താദ് ഹോട്ടൽ | അൻവർ റഷീദ് | 2012 |
മിഷൻ 90 ഡേയ്സ് | മേജർ രവി | 2007 |
വെട്ടം | പ്രിയദർശൻ | 2004 |
Final Mixing Engineer
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സി ബി ഐ 5 ദി ബ്രെയിൻ | കെ മധു | 2022 |
Edit History of എം ആർ രാജകൃഷ്ണൻ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
12 Mar 2022 - 12:12 | Achinthya | |
18 Feb 2022 - 20:27 | Achinthya | |
9 Feb 2021 - 00:30 | Kiranz | |
9 Feb 2021 - 00:28 | Kiranz | Comments opened |
28 May 2020 - 02:25 | Kiranz | |
22 Nov 2019 - 04:57 | Jayakrishnantu | അലിയാസ് ചേർത്തു |
19 Oct 2014 - 08:32 | Kiranz | |
4 Aug 2012 - 14:58 | Kiranz | ഫോർ ഫ്രെയിംസ് എന്ന് തിരുത്തൽ |
4 Aug 2012 - 03:07 | Kiranz | പ്രൊഫൈൽ ചേർത്തു |
21 Jan 2012 - 17:14 | m3db |