രവിശങ്കർ
എസ് രാമചന്ദ്രൻ നായരുടേയും ഹംസിനി തങ്കത്തിന്റെയും മകനായി തിരുവനന്തപുരത്ത് ജനിച്ച് വളർന്നു. ഭാരതീയ വിദ്യാഭവൻ സ്കൂളിലെ അധ്യാപികയായിരുന്ന അമ്മയിൽ നിന്ന് കുട്ടിക്കാലത്തേ സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ച് തുടങ്ങിയിരുന്നു. സംഗീതജ്ഞരായ എൽ വൈകുണ്ഠപതി, പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, എം ജി രാധാകൃഷ്ണൻ എന്നിവരിൽ നിന്ന് തുടർ സംഗീത പഠനം നടത്തി. സ്കൂൾ കോളേജ് തലങ്ങളിലും കേരള യൂണിവേഴ്സിറ്റി മത്സരങ്ങളിലും ലളിതഗാനത്തിന് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിരുന്നു. 1998ലെ യൂണിവേഴ്‌സിറ്റി ഇന്റർയൂണിവേഴ്‌സിറ്റി മത്സരങ്ങളിൽ ലളിതസംഗീതത്തിൽ വിജയിയായി. ഇതിനേത്തുടർന്ന് കുടുംബസുഹൃത്തായ നിർമ്മാതാവ് കിരീടം ഉണ്ണി വഴി എം ജി രാധാകൃഷ്ണന്റെ അടുത്തേക്കെത്തുകയും അവരുടെ സാഫല്യമെന്ന ചിത്രത്തിലെ പൊന്നോലപ്പന്തലിൽ എന്ന ഗാനത്തിലൂടെ മലയാള സിനിമാ ഗാനരംഗത്ത് തുടക്കമിടുകയും ചെയ്തു. നിരവധി ആൽബങ്ങളിലും ദൂരദർശനിലും റേഡിയോയിലുമായി നിരവധി ഗാനങ്ങൾ ആലപിച്ച രവിശങ്കർ കൈരളി ടിവിയിലെ ഡ്യൂ ഡ്രോപ്സ് എന്ന പരിപാടിയിലൂടെ ടി വി അവതാരകനായും പ്രസിദ്ധിയാർജ്ജിച്ചിരുന്നു. ലോ അക്കാഡമിയിൽ രവിശങ്കറിന്റെ ജൂനിയറായി പഠിച്ച പ്രിയയാണ് ഭാര്യ. മകൾ ഭദ്ര