കൗമാരമായ് പൂവാടിയിൽ

കൗമാരമായ് പൂവാടിയിൽ
മലരമ്പൻ തിരയുന്ന മാനേ
പൂന്തിങ്കളിൽ പൂമ്പൊയ്കയിൽ
പൂന്തെന്നലിൽ പൂമാരിയിൽ
നീരാടിനില്ക്കുന്നെന്നനുരാഗ- 
സാരംഗമേ
കൗമാരമായ് പൂവാടിയിൽ
മലരമ്പൻ തിരയുന്ന മാനേ

വിണ്ണിൽ വിരലുകൾ മണ്ണിൽ
കവിതകളെഴുതുമ്പോൾ
വിടരുന്നൊരഭിലാഷമെന്നിൽ
എൻ കൈയ്യിൽ താലോലം
ആടൂ നീ ആലോലം
മദനന്റെ പ്രിയമാർന്ന മാനേ
(കൗമാരമായ്...)

മെയ്യിൽ മൃദുലത ഉള്ളിൽ 
കുളിരല നെയ്യുമ്പോൾ
നവമേതോ അനുഭൂതിയായ്
നിൻ ചുണ്ടിൻ സിന്ദൂരം 
അണിയിക്കൂ നീയെന്നെ
മദനന്റെ പ്രിയമാർന്ന മാനേ
(കൗമാരമായ്...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaumaramai poovadiyil