ചിരിച്ചുണ്ടിൽ പൂത്തു
ലലല ലാലാലാലാ
ചിരിച്ചുണ്ടിൽ പൂത്തു കുളിരുമഴ ചാർത്തി
ഒരു കുഞ്ഞിക്കാറ്റ് ഇതുവഴി പോയി (2)
പാടാം നീയും വാ ..
ഓലഞ്ഞാലി കളിച്ചീടാം പാലക്കൊമ്പിൽ ചാഞ്ചാടം
കിന്നാരം ചൊല്ലി ചൊല്ലി ചൊല്ലി നീരാടാം (2)
ലാലാലാലാലാ
പുഴനീന്തി പായുന്നു മോഹക്കുരുവികൾ
മഴവില്ലിൻ കാവടി ചൂടി മേലെപ്പൂമാനം
നീ നിന്റെ പാട്ടിന്റെ പല്ലവി പാടിത്താ
ഞാനതിൻ താളമായ് രാഗമായ് നിന്നിട്ട്
മാനത്തൊന്നു പറന്നീടും
താരകളൊത്തു കളിച്ചീടും
കൽക്കണ്ട കാറ്റിൽ പോയി ഗാനം പാടീടും
രരര രരരരാ ..
മലനാടിൻ മക്കൾക്ക് സ്നേഹം പകരാനായ്
അറബിക്കടൽ നീന്തി വരുന്നു പരദേശിക്കിളികൾ (2)
വാകപ്പൂങ്കാട്ടിൽ പൂങ്കുയിൽ പാടുമ്പോൾ
താഴെയാ താമരപ്പൊയ്കകൾ ആടുമ്പോൾ
സുന്ദര നാടിൻ മലകളിലെ
കിങ്ങിണി കെട്ടിയ സ്വപ്നവുമായി
പഞ്ചാര പാട്ടുകൾ പാടും പാടും കാട്ടാറും
ചിരിച്ചുണ്ടിൽ പൂത്തു കുളിരുമഴ ചാർത്തി
ഒരു കുഞ്ഞിക്കാറ്റ് ഇതുവഴി പോയി (2)
പാടാം നീയും വാ ..
ഓലഞ്ഞാലി കളിച്ചീടാം പാലക്കൊമ്പിൽ ചാഞ്ചാടം
കിന്നാരം ചൊല്ലി ചൊല്ലി ചൊല്ലി നീരാടാം (2)
ലാലാലാലാലാലാ ..