ചുനക്കര രാമൻകുട്ടി

Name in English: 
Chunakkara Ramankutty
Chunakkara Ramankutty-Lyricist
Artist's field: 

1936 ജനുവരി 19ന് മാവേലിക്കരയിലെ ചുനക്കര കാര്യാട്ടില്‍ വീട്ടില്‍ കൃഷ്ണന്റെയും നാരായണിയുടെയും മകനായി ജനിച്ചു. പന്തളം എന്‍എസ്എസ് കോളേജില്‍നിന്ന് മലയാളത്തില്‍ ബിരുദമെടുത്ത രാമന്‍കുട്ടി കോളേജ് മാഗസിനിലും മറ്റും കവിതകള്‍ എഴുതുമായിരുന്നു. തുടര്‍ന്ന് നാടകസംഘങ്ങള്‍ക്കുവേണ്ടി ഗാനങ്ങളും നാടകങ്ങളും എഴുതി. 1978 ല്‍ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനം എഴുതിക്കൊണ്ടാണ് സിനിമയുമായി ചുനക്കര രാമന്‍ കുട്ടി ബന്ധപ്പെട്ടത്. ആകാശവാണിക്കുവേണ്ടിയും നാടകങ്ങള്‍ എഴുതുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. 

പരേതയായ കെ വി തങ്കമ്മയാണ് ഭാര്യ. 

മക്കള്‍: രേണുക, രാഗിണി, രാധിക. 

തിരുവനന്തപുരം തിരുമലയില്‍ താമസം.