കാവേരിനദിക്കരയിൽ

കാവേരി നദിക്കരയിൽ വളർന്ന കന്യകയോ
കാലം നട്ടു വളർത്തി വിടർത്തിയ കാട്ടു മല്ലികയോ
കാട്ടുമല്ലികയോ

മഞ്ചാടി കാട്ടിലുറങ്ങും പൈങ്കിളിയോ നീ
ചെഞ്ചുണ്ടിൽ രാഗം മൂളി നടക്കും (2)
എന്റെ പൂങ്കുയിലേ
നിന്റെ കവിളിൽ ചായം തേച്ചു
മിനുക്കിയതാരാണു കാലമോ കാമുകനോ
സായം സന്ധ്യയോ സായം സന്ധ്യയോ
(കാവേരി...)

കാണാൻ ഞാൻ വന്നപ്പോൾ മറഞ്ഞു നിന്നവളേ
കണ്ടാൽ വേഗം ഓടി ഒളിക്കും നിത്യ കാമിനിയോ
എന്റെ സിരകളിൽ അഗ്നി കൊളുത്തും പ്രേമരൂപിണിയോ
രാഗമോ രാക്കുയിലോ പൂനിലാവോ നീ
(കാവേരി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaveri nadikkarayil