മകരസംക്രമ രാത്രിയിൽ

മകരസംക്രമ രാത്രിയിൽ
മധുരസുന്ദരസ്വപ്നമായ്
മൃദുലഭാഷിണീ എന്തിനു വന്നെന്‍
ഹൃദയവേദിയില്‍ ഇന്നു നീ
(മകരസംക്രമ..)

മന്മഥരാജകുമാരാ ദേവാ
നിന്‍ മണിയറയില്‍ വന്നൂ ഞാന്‍
സപ്‌തസ്വരങ്ങള്‍ പാടാന്‍
സ്വപ്നശയ്യ ഒരുക്കീടാന്‍
സപ്‌തസ്വരങ്ങള്‍ പാടാന്‍
സ്വപ്നശയ്യ ഒരുക്കീടാന്‍
(മകരസംക്രമ..)

നിന്റെ കണ്ണില്‍ കവിതയെഴുതിയ
ഏതു വിശ്വമഹാകവി
യൗവ്വനം നിത്യയൗവ്വനം
അമൃതകുംഭം നിന്റെ മാറില്‍
നിറച്ചതാരുടെ കയ്യുകള്‍
പ്രകൃതീ വിശ്വപ്രകൃതി
പ്രകൃതീ വിശ്വപ്രകൃതി
കുളിരുകോരും നിന്റെ മെയ്യില്‍
തളര്‍ന്നു ഞാനിന്നുറങ്ങും
നാണം എനിയ്ക്കു നാണം
നാണം നാണം നാണം
(മകരസംക്രമ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Makarasamkrama rathriyil

Additional Info

Year: 
1979

അനുബന്ധവർത്തമാനം