ശ്യാം
ഓർമ്മ തൻ വാസന്ത നന്ദനത്തോപ്പിൽ, ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്വരയിൽ, ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ ,തൊഴുതു മടങ്ങും സന്ധ്യയുമേതോ ,മൈനാകം കടലിൽ നിന്നുയരുന്നുവോ തുടങ്ങിയ ഗാനങ്ങൾ മലയാളികൾ ഇന്നും നെഞ്ചേറ്റി ലാളിക്കുന്നു.
സാമുവൽ ജോസഫ് എന്ന ശ്യാം മലയാളികൾക്ക് സുപരിചിതനാണ്.അമ്മയും അച്ഛനും അദ്ധ്യാപകരായിരുന്നു.അമ്മ പള്ളിയിൽ ഓർഗൻ വായിക്കുമായിരുന്നു.അങ്ങനെയാണു ശ്യാമിനും കുഞ്ഞുനാളിലേ സംഗീതത്തോട് താല്പര്യം തോന്നിത്തുടങ്ങിയത്.പിന്നീട് ശ്യാം ധൻ രാജ് മാസ്റ്ററുടെ അടുത്തു നിന്നും വയലിൻ പഠിച്ചു. ലാൽഗുഡി ജയരാമന്റെ അടുക്കൽ നിന്നും ശാസ്ത്രീയ സംഗീതവും സ്വായത്തമാക്കി.ഡ്രാമകളിൽ വയലിൻ വായിച്ചു കൊണ്ടായിരുന്നു തുടക്കം.എം എസ് വിശ്വനാഥൻ സാറിന്റെ മ്യൂസിക് ട്രൂപ്പിലെ സ്ഥിരം വയലിനിസ്റ്റായിരുന്നു.പത്തു വർഷത്തോളം അസിസ്റ്റന്റ് മ്യൂസിക്ക് ഡയറക്ടറായി ജോലി നോക്കിയതിനു ശേഷമാണു സ്വതന്ത്ര സംഗീത സംവിധായകനായത്.നടി ഷീല തമിഴിൽ നിർമ്മിച്ച അപ്പ അമ്മ എന്ന ചിത്രത്തിനു വേണ്ടിയാണു.പിന്നീട് മാന്യശ്രീ വിശ്വാമിത്രൻ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ഗാനരംഗത്തെത്തി.തുടർന്ന് മുന്നൂറിലേറെ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചു.കൂടാതെ പല ചിത്രങ്ങൾക്കും തീം മ്യൂസിക്ക് നൽകുകയുണ്ടായി.നേരറിയാൻ സി ബി ഐ എന്ന ചിത്രത്തിലെ തീം മ്യൂസിക്ക് വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കുടുംബം : താമസം കോടമ്പാക്കത്ത് ദ്വാരകാ അപ്പാർട്ട്മെന്റിൽ
ഭാര്യ വയലറ്റ്, അദ്ധ്യാപികയായി റിട്ടയർ ചെയ്തു.ഈ ദമ്പതികൾക്ക് മൂന്നു മക്കൾ.ജോ പ്രഭാകർ,ഷേർലി മിൽട്ടൺ ,ജയകരൻ ജോസഫ്
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
കുയിലിനെ തേടി | അധികാരി | എം മണി | 1983 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ദേവീ നിന്റെ നീർമിഴികൾ | ഹംസഗീതം | സത്യൻ അന്തിക്കാട് | ശ്യാം | 1981 | |
ദേവദാരു പൂത്തു | എങ്ങനെ നീ മറക്കും | ചുനക്കര രാമൻകുട്ടി | ശ്യാം | 1983 |
സംഗീതം
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
നേരറിയാൻ സി ബി ഐ | കെ മധു | 2005 |
സേതുരാമയ്യർ സി ബി ഐ | കെ മധു | 2004 |
ചതുരംഗം | കെ മധു | 2002 |
ജനാധിപത്യം | കെ മധു | 1997 |
പണ്ടു പണ്ടൊരു രാജകുമാരി | വിജി തമ്പി | 1992 |
അടയാളം | കെ മധു | 1991 |
ഭൂമിക | ഐ വി ശശി | 1991 |
ഇൻസ്പെക്ടർ ബൽറാം | ഐ വി ശശി | 1991 |
അക്കരെയക്കരെയക്കരെ | പ്രിയദർശൻ | 1990 |
പുറപ്പാട് | ജേസി | 1990 |
ഈ തണുത്ത വെളുപ്പാൻ കാലത്ത് | ജോഷി | 1990 |
രണ്ടാം വരവ് | കെ മധു | 1990 |
വീണമീട്ടിയ വിലങ്ങുകൾ | കൊച്ചിൻ ഹനീഫ | 1990 |
അർഹത | ഐ വി ശശി | 1990 |
കാലാൾപട | വിജി തമ്പി | 1989 |
അടിക്കുറിപ്പ് | കെ മധു | 1989 |
ജാഗ്രത | കെ മധു | 1989 |
തന്ത്രം | ജോഷി | 1988 |
ആഗസ്റ്റ് 1 | സിബി മലയിൽ | 1988 |
മുക്തി | ഐ വി ശശി | 1988 |
Contributors | Contribution |
---|---|
Profile name |