ജാഗ്രത
സുപ്രസിദ്ധസിനിമാനടിയെ വകവരുത്താനെത്തുന്ന കൊലയാളി, അവരെ തൂങ്ങിമരിച്ചു നില്ക്കുന്ന നിലയിൽ കാണുന്നു. ആത്മഹത്യയുടെ ലക്ഷണങ്ങളാണെങ്കിലും, മുൻമന്ത്രിയോടും, പ്രസിദ്ധനടനോടും നടിക്കുള്ള വിരോധത്തിൻ്റെ പശ്ചാത്തലത്തിൽ, കൊലപാതമെന്ന സാധ്യതയും നിലനില്ക്കുന്നുണ്ട്. കേസന്വേഷിക്കുന്ന സിബിഐ ഓഫീസറോട് യഥാർത്ഥകൊലപാതകിക്ക് പറയാനുള്ളത്, പക്ഷേ, ഒരു വഴിവിട്ട ബന്ധത്തിൻ്റെ കഥയാണ്.
Actors & Characters
Actors | Character |
---|---|
സേതുരാമയ്യർ | |
അശ്വതി | |
വിക്രം | |
ചാക്കോ | |
ദേവദാസ് | |
കുമാർ | |
നാരായണൻ | |
ഔസേപ്പച്ചൻ | |
വിശ്വം | |
മോഹൻ | |
തോമസ് | |
ബാബു | |
ഡോക്ടർ | |
ഭാർഗവൻ | |
എഡിറ്റർ കുറുപ്പ് | |
അഡ്വക്കേറ്റ് ജനാർദ്ദനൻ | |
അലക്സ് | |
റൂം ബോയ് | |
വന്ദന | |
രാജേന്ദ്രബാബു | |
ഹോട്ടൽ റിസപ്ഷനിസ്റ്റ് | |
മേരി | |
രുഗ്മിണി | |
അഡ്വ ബാബുവിന്റെ സഹായി | |
സംവിധായകൻ | |
തുണിക്കടക്കാരൻ | |
മന്ത്രി | |
വർഗ്ഗീസ് | |
സഹസംവിധായകൻ | |
റെയിൽവേ സ്റ്റേഷനിലെ ടെലഫോൺ ഓപ്പറേറ്റർ |
Main Crew
കഥ സംഗ്രഹം
മമ്മുട്ടി സി ബി ഐ ഉദ്യോഗസ്ഥൻ സേതുരാമയ്യർ എന്ന അന്വേഷണ ഉദ്യോഗസ്ഥനായി വരുന്ന സി ബി ഐ അന്വേഷണ ചിത്ര പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം "ഒരു സി ബി ഐ ഡയറിക്കുറിപ്പ്" ആയിരുന്നു.
പ്രസിദ്ധ നടിയായ അശ്വതി (പാർവതി) ഫിലിംന്യൂസ് മാഗസിനിൽ, നടനായ വിശ്വത്തെ(ദേവൻ)ക്കുറിച്ചു നടത്തുന്ന വെളിപ്പെടുത്തലുകൾ കാരണം അയാളുടെ വിവാഹം മുടങ്ങുന്നു. അതേ സമയം അശ്വതിയുടെ അടുത്ത വെളിപ്പെടുത്തൽ അവർക്ക് വിരോധമുള്ള മുൻ ആഭ്യന്തരമന്ത്രി ഭാർഗ്ഗവനെ(സി ഐ പോൾ)ക്കുറിച്ചാവും എന്നൊരൂഹവും നിലവിലുണ്ട്.
ഔസേപ്പച്ചൻ്റെ (ജനാർദ്ദനൻ) പുതിയ സിനിമയിൽ അഭിനയിക്കാൻ എത്തിയ അശ്വതി ഹോട്ടൽ പ്രസിഡൻ്റിലാണ് താമസം. ബാബു (ബാബു ആൻ്റണി) എന്നൊരു ഗുണ്ടയെ അശ്വതിയെ കൊല്ലാനായി വിശ്വം ഏർപ്പാട് ചെയ്യുന്നു.
രാത്രി ഹോട്ടലിൽ ഒളിച്ചു കടക്കുന്ന ബാബു കള്ളത്താക്കോലിട്ട് അശ്വതിയുടെ മുറി തുറക്കുന്നു. പക്ഷേ അവിടെ അയാൾ കാണുന്നത് സീലിംഗിലെ ഹൂക്കിൽ സാരിയിൽ തൂങ്ങിമരിച്ചു നില്ക്കുന്ന അശ്വതിയെയാണ്. പരിഭ്രാന്തനായ അയാൾ അവിടെ നിന്നും രക്ഷപ്പെട്ട് ഹോട്ടൽ സീലാൻറിലെ വിശ്വത്തിൻ്റെ മുറിയിലെത്തുന്നു. താൻ അശ്വതിയെ കൊന്നിട്ടുണ്ടെന്നു കളവ് പറഞ്ഞ് വിശ്വത്തിൽ നിന്നു പണവും വാങ്ങി അയാൾr പോവുന്നു.
കേസിൻ്റെ അന്വേഷണം DySP ദേവദാസിനാണ് (സുകുമാരൻ). സഹായത്തിന് CI അലക്സുമുണ്ട് (കെ പി എ സി സണ്ണി). ദേവദാസിൻ്റെ നിഗമനം ഇതൊരു ആത്മഹത്യ ആണെന്നാണ്. ഇൻക്വസ്റ്റ് റിപ്പോർട്ടും പോസ്റ്റുമാർട്ടം റിപ്പോർട്ടും അത് ശരി വയ്ക്കുന്നുമുണ്ട്.
അശ്വതി കൊല്ലപ്പെട്ട ദിവസം ഭാർഗ്ഗവൻ ഹോട്ടലിലുണ്ടായിരുന്നു എന്നും അയാൾ അശ്വതിയുടെ മുറിയിലെത്തി വഴക്കുണ്ടാക്കിയെന്നും ഹോട്ടലിലെ വെയ്റ്റർ ദേവദാസിനോട് പറയുന്നു. പക്ഷേ, ഭാർഗ്ഗവൻ്റെ ഇഷ്ടക്കാരനായ ദേവദാസ് വെയ്റ്ററുടെ മൊഴി രേഖപ്പെടുത്തുന്നില്ല. അശ്വതിയുടെ മുറിയിൽ നിന്നിറങ്ങിയോടുന്ന പോലീസ് നായ വിശ്വത്തിൻ്റെ മുറിയിലാണ് എത്തുന്നത്. പക്ഷേ, ദേവദാസ് വിശ്വത്തിനു വേണ്ടി ആ സംഭവത്തെയും വിദഗ്ധമായി മറയ്ക്കുന്നു. ഇതിലെല്ലാം അലക്സിന് നീരസമുണ്ട്.
ഇതിനിടയിൽ, മുൻ ആഭ്യന്തരമന്ത്രി ഉൾപ്പെട്ട കേസായതിനാലും ജനകീയ പ്രതികരണം കണക്കിലെടുത്തും അന്വേഷണം സിബി ഐ ക്ക് കൈമാറാൻ സർക്കാർ തീരുമാനിക്കുന്നു.
കേസന്വേഷിക്കാനെത്തുന്ന CBI DySP സേതുരാമയ്യർക്ക് (മമ്മൂട്ടി) ആദ്യം ഉറപ്പാക്കേണ്ടിയിരുന്നത് അശ്വതിയുടേത് ആത്മഹത്യ അല്ലാതാകാനുള്ള സാധ്യതയാണ്. സഹായികളായ കോൺസ്റ്റബിൾ ചാക്കോ (മുകേഷ്), SI വിക്രം (ജഗതി ശ്രീകുമാർ) എന്നിവർക്കൊപ്പം അയ്യർ അതിനുള്ള ശ്രമങ്ങൾ തുടങ്ങുന്നു.
അശ്വതി തൂങ്ങി നിന്നിരുന്ന സാരിയിലെ അഴുക്കിൻ്റെ നീളൻപാട് അയ്യരെ സംശയാലുവാക്കുന്നു. അശ്വതിയുടെ മുറി പരിശോധിക്കുന്ന അയ്യർക്കും സംഘത്തിനും, ഇൻക്വസ്റ്റ് ഫോട്ടോയിൽ കാണുന്നതുപോലെ, മുറിയിലെ സ്റ്റൂളും മറ്റും ഉപയോഗിച്ചാലും അശ്വതിക്ക് വളരെ ഉയരത്തിലുള്ള ഹൂക്കിൽ സാരി കെട്ടാൻ പറ്റില്ല എന്നു മനസ്സിലാക്കുന്നു. സ്വാഭാവികമായും, അശ്വതിയുടെ കഴുത്തിൽ കെട്ടിയിട്ട് ഹൂക്കിൽ കൂടി ശരീരം വലിച്ചുയർത്തിയപ്പോഴാണ് സാരിയിൽ പാടുണ്ടായതെന്ന് അയ്യർ ഊഹിക്കുന്നു. അങ്ങനെ ഒരാളെ വലിച്ചുയർത്താൻ ഒറ്റയ്ക്ക് പറ്റില്ലെന്നും മനസ്സിലാവുന്നു. കൊല്ലപ്പെട്ടെന്നു കരുതി കെട്ടിത്തൂക്കിയപ്പോൾ അശ്വതി ബോധരഹിത ആയിരുന്നതു കാരണമാവാം മരണം ആത്മഹത്യയായി തോന്നിയതെന്നും അയ്യർ അനുമാനിക്കുന്നു.
ഇതിനിടയിൽ, ഭാർഗ്ഗവൻ ഹോട്ടലിലുണ്ടായിരുന്ന കാര്യവും പോലീസ് നായ വിശ്വത്തിൻ്റെ മുറിയിലെത്തിയ കാര്യവും അലക്സ് ചാക്കോയോട് പറയുന്നു. രാജേന്ദ്രബാബു (വിഷ്ണുപ്രകാശ്) എന്നൊരു പഴയ സംവിധായകൻ്റെ മരണവുമായി ബന്ധപ്പെട്ടാണ് ഭാർഗ്ഗവന് രാജിവയ്ക്കേണ്ടി വന്നതെന്ന് അന്വേഷണ സംഘം മനസ്സിലാക്കുന്നു. അവർ രാജേന്ദ്രബാബുവിൻ്റെ ഭാര്യയും അശ്വതിയുടെ സഹപ്രവർത്തകയുമായിരുന്ന വന്ദന(ശ്രീജ)യെക്കാണുന്നു.
കുറെക്കാലം മുൻപ് രാജേന്ദ്രബാബു സംവിധായകനായിരുന്ന, അശ്വതി അഭിനയിച്ചിരുന്ന ഒരു സിനിമയുടെ ചിത്രീകരണ സമയത്ത്, ഗസ്റ്റ് ഹൗസിൽ വച്ച് ഭാർഗ്ഗവൻ അശ്വതിയെ ബലാൽസംഗം ചെയ്തതായി വന്ദന പറയുന്നു. പിന്നീട്, ഭാർഗ്ഗവൻ മന്ത്രിയായതിനു ശേഷം, അയാളെ എതിർത്തു കൊണ്ട് തെരുവ് നാടകങ്ങൾ നടത്തിയ രാജേന്ദ്രബാബു ഒരു ദിവസം കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുന്നു. ഇതിനെത്തുടർന്ന്, സിനിമാ അവാർഡ് ചടങ്ങിൽ അശ്വതി ഭാർഗ്ഗവനെ പേരെടുത്തു പറയാതെ വിമർശിക്കുന്നു. തുടർന്നുണ്ടായ എതിർപ്പുകൾ കാരണം ഭാർഗ്ഗവന് രാജിവയ്ക്കേണ്ടി വരുന്നു.
അശ്വതി കൊല്ലപ്പെട്ട രാത്രിയിൽ ബാബു വിശ്വത്തെ കാണാൻ ഹോട്ടൽ സീലാൻറിൽ വന്നതായി അയ്യർ അറിയുന്നു. അന്നു രാത്രി ബാബുവിനെ കണ്ടതായി ഹോട്ടൽ പ്രസിഡൻ്റിലെ റെസപ്ഷനിസ്റ്റ് സൂര്യനും (ടോണി) പറയുന്നു. ബാബുവിനെ അന്വേഷണ സംഘം പിടികൂടുന്നു. നടന്നതെല്ലാം ബാബു പറയുന്നു. അശ്വതിയുടെ പണവും മറ്റും മോഷണം പോകാത്തതിനാൽ, ബാബുവല്ല കൊലയാളി എന്ന നിഗമനത്തിൽ അയ്യരെത്തുന്നു.
അശ്വതി സാരികൾ ഉപയോഗിക്കാറില്ലാത്തതിനാൽ, അവർ തൂങ്ങി നിന്ന സാരി പുറത്തു നിന്നു വാങ്ങിയതാണെന്ന് മനസ്സിലാവുന്നു. സാരിയിലെ ലേബൽ പിന്തുടർന്നെത്തുന്ന അയ്യരും സംഘവും സാരി വിറ്റ കടയുടമയെ കണ്ടെത്തുന്നു. എന്നാൽ തിരിച്ചറിയൽ പരേഡിൽ അയാൾക്ക് വാങ്ങിയ ആളെ കണ്ടെത്താനാവുന്നില്ല.
ഇതിനിടയിൽ അയ്യർ അശ്വതിയുടെ പ്രതിശ്രുത വരനും അഡ്വ. ജനാർദ്ദനൻ നായരുടെ (ബാബു നമ്പൂതിരി) മകനുമായ മോഹനനെ (ജോസ്) കാണുന്നു. അശ്വതിയുടെ മുറിയിൽ രാത്രി 9 മണി വരെയുണ്ടായിരുന്നു എന്നും ഒരു കോൾ വന്നെങ്കിലും ഡിസ്കണക്ടായെന്നും അയാൾ പറയുന്നു. ഹോട്ടലിലെ ടെലിഫോൺ ഓപ്പറേറ്റിൽ നിന്ന്, കോൾ വന്നത് റെയിൽവേ സ്റ്റേഷനിൽ നിന്നാണെന്നറിയുന്ന അന്വേഷണ സംഘം റെയിൽവേ സ്റ്റേഷനിലെ ടെലിഫോൺ ബൂത്തിലും ഓട്ടോക്കൗണ്ടറിലും അന്വേഷിക്കുന്നു. തുടർന്ന്, അന്നു രാത്രി ഹോട്ടൽ പ്രസിഡൻ്റിലേക്ക് പോയ ഓട്ടോ ഡ്രൈവറെ കണ്ടെത്തുന്നു. അയ്യർ മോഹനനെ അറസ്റ്റ് ചെയ്യുന്നു.