ജോസ്

Jose (Actor)

മലയാള ചലച്ചിത്ര നടൻ. കൊച്ചിയിൽ ജനിച്ച ജോസിന്റെ വിദ്യാഭ്യാസം എറണാകുളത്തുള്ള സെന്റ് ആൽബർട്ട് സ്കൂളിലും സെന്റ് ആൽബർട്ട് കോളേജിലുമായിരുന്നു. 1975-ൽ സ്വാമി അയ്യപ്പൻ എന്ന സിനിമയിലൂടെയാണ് ജോസ് അഭിനേതാവാകുന്നത്.  1977-ൽ രാമുകാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന സിനിമയിൽ നായകനായത് ജോസിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. തുടർന്ന് നായകനായും ഉപനായകനായും ധാരാളം സിനിമകളിൽ അഭിനയിച്ചു. 77- 85 കാലത്തെ റൊമാന്റിക് ഹീറോയായിരുന്നു ജോസ്. ദ്വീപ്, മീൻ എന്നീ ചിത്രങ്ങളിലേതടക്കം അദ്ദേഹം അഭിനയച്ച പല ഗാനരംഗങ്ങളും ജനപ്രീതിയാർജ്ജിച്ചവയായിരുന്നു. എൺപതുകളുടെ അവസാനത്തോടെ സിനിമകൾ ഇല്ലാതായ ജോസ് 2010-ഓടെയാണ് വീണ്ടും അഭിനയരംഗത്തേയ്ക്ക് തിരിച്ചുവന്നത്. തമിഴിലടക്കം നൂറോളം സിനിമകളിലും ചില സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ജോസിന്റെ ഭാര്യ സൂസൺ. മകൾ പ്രണതി ജോസ്. പ്രണതി 2004-ൽ ഫോർ ദ് പീപ്പിൾ എന്ന സിനിമയിൽ നായികയായി അഭിനയിച്ചിട്ടുണ്ട്.