ജേസി

Jeassy
Date of Birth: 
Thursday, 17 August, 1950
Date of Death: 
Thursday, 10 April, 2025
സംവിധാനം: 33
സംഭാഷണം: 4
തിരക്കഥ: 5

കെ വി ജോസഫിന്റെ മകനായി കൊച്ചിയിൽ ജനിച്ചു. നാടക പ്രവർത്തനങ്ങളിലൂടെയാണ് ജേസി സിനിമയിലെത്തുന്നത്. 1965 -ൽ പി എ തോമസ് സംവിധാനം ചെയ്ത ഭൂമിയിലെ മാലാഖ എന്ന ചിത്രത്തിനുവേണ്ടി തിരക്കഥയും സംഭാഷണവും എഴുതികൊണ്ട് മലയാള ചലച്ചിത്ര മേഖലയിൽ പ്രവേശിച്ച അദ്ദേഹം ആ ചിത്രത്തിന്റെ സഹസംവിധായകനുമായി അതോടൊപ്പം ആ സിനിമയിൽ ഒരു വേഷം ചെയ്യുകയും ചെയ്തു.

തുടർന്ന് ഏഴു രാത്രികൾകള്ളിച്ചെല്ലമ്മനിഴലാട്ടം എന്നിവയുൾപ്പെടെ പതിഞ്ചോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. അഞ്ച് സിനിമകൾക്ക് ജേസി തിരക്കഥ, സംഭാഷണം എഴുതിയിട്ടുണ്ട്.1974 -ൽ ശാപമോക്ഷം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് ജേസി സംവിധാനരംഗത്ത് തുടക്കം കുറിച്ചു. തുടർന്ന് അശ്വതിചന്ദനച്ചോലഈറൻ സന്ധ്യപുറപ്പാട്സരോവരംസങ്കീർത്തനം പോലെ എന്നിവയുൾപ്പെടെ മുപ്പതിലധികം സിനിമകൾ സംവിധാനം ചെയ്തു. 

2011 ഏപ്രിലിൽ ജേസി അന്തരിച്ചു.