പി എൻ മേനോൻ
പൂർണനാമം: പാലിശ്ശേരി നാരായണൻകുട്ടി മേനോൻ
സ്റ്റുഡിയോയിക്കുള്ളിൽ ഒതുങ്ങിനിന്ന മലയാളസിനിമയെ 1969 ൽ 'ഓളവും തീരവും' എന്ന ചിത്രത്തിലൂടെ' വാതിൽപ്പുറത്തേക്ക് കൊണ്ടുവന്നപ്പോൾ, പി എൻ മേനോൻ, സിനിമയുടെ ചരിത്രത്തിലിടം നേടിയ ഒരു വിപ്ലവത്തിനാണ് നാന്ദികുറിച്ചത്. സംവിധായകന്, കലാസംവിധായകന്‍, പോസ്റ്റര്‍ ഡിസൈനര്‍, കഥാകൃത്ത്, നിര്‍മ്മാതാവ് എന്നത് കൂടാതെ നല്ലൊരു സംഗീതജ്ഞന് കൂടിയായിരുന്നു അദ്ദേഹം.
1928 ൽ വടക്കാഞ്ചേരിയിൽ ജനിച്ച പി എൻ മേനോന് ചെറുപ്പത്തിൽ തന്നെ ചിത്രരചനയില്‍ അഭിരുചിയുണ്ടായിരുന്നു. തൃശൂർ സ്കൂൾ ഓഫ് ആർട്ടിൽ നിന്നും പഠിച്ചിറങ്ങിയ മേനോൻ നേരെ മദ്രാസിലേക്ക് വണ്ടികയറി.തുടർന്ന് മദ്രാസില്‍ വിജയവാഹിനി, പ്രസാദ് സ്റ്റുഡിയോകളില്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചു. തമിഴില്‍ 'പേശും പടം' തെലുങ്കില്‍ 'ഡിക്ടര്‍' എന്നീ മാസികകള്‍ക്കായി അക്കാലത്ത് ചിത്രങ്ങളും വരച്ചിട്ടുണ്ട്. സെറ്റ് പെയിന്റർ, വിഷ്വൽ ആർട്ടിസ്റ്റ്, പോസ്റ്റർ ഡിസൈനർ എന്നീ മേഖലകളിലാണ് സിനിമയിൽ ഹരിശ്രീ കുറിച്ചത്. അമ്പതുകളുടെ തുടക്കത്തില്‍ തമിഴ്നാട്ടില്‍ സേലം മോഡേണ്‍ തീയേറ്റേഴ്സിലും രത്ന സ്റ്റുഡിയോയിലും കുറച്ചുകാലം ജോലി ചെയ്ത അദ്ദേഹത്തിനു ചില നാടക കലാകാരന്മാരുമായി ബന്ധമുണ്ടായിരുന്നു. ആ ബന്ധമാണ് പി എന്‍ മേനോനെ നാടക കലാസംവിധായകനാക്കിയത്. തുടർന്ന് 1960 മുതൽ തമിഴ് സിനിമകളിൽ കലാസംവിധായകനായി പ്രവർത്തിച്ചു തുടങ്ങി.
തമിഴ് ചലച്ചിത്രരംഗത്തു കലാസംവിധായകനെന്ന നിലയില്‍ പേരെടുത്ത പി എന്‍ മേനോനെ മലയാളത്തിലെത്തിച്ചത് പി ഭാസ്കരനാണ്. അദ്ദേഹത്തിന്റെ 'ലൈലാ മജ്നു' എന്ന ചലച്ചിത്രത്തിലൂടെയാണ് മേനോന് മലയാളത്തില്‍ തന്റെ സാന്നിദ്ധ്യമറിയിച്ചത്. തുടർന്ന് നിരവധി മികച്ച സിനിമകള്‍ക്കുവേണ്ടി മേനോന് സെറ്റൊരുക്കി. ഭാഗ്യജാതകം, നിണമണിഞ്ഞ കാല്പാടുകള്, മണവാട്ടി, അരക്കില്ലം, ചെകുത്താന്റെ കോട്ട, നിശാഗന്ധി തുടങ്ങിയ സിനിമകൾ അദ്ദേഹത്തിന്റെ കലാസംവിധാന മികവു കൊണ്ട് ശ്രദ്ധനേടി. 'ചിലമ്പൊലി' എന്ന ചിത്രത്തിന്റെ കലാസംവിധായകനായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് ആ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് മണിസ്വാമിയുമായി മേനോൻ പരിചയപ്പെടുന്നത്. ഈ പരിചയമാണു മോനോനെ പിന്നീട് സംവിധായകനാക്കിയത്. 1965 ല്‍ വൃന്ദാവന്‍ പിക്ചേഴ്സിന്റെ ബാനറില്‍ മണിസ്വാമി നിര്‍മ്മിച്ച 'റോസി' ആണ് പി എൻ മേനോന്റെ ആദ്യ സംവിധാനസംരംഭം.ഓളവും തീരവും, ഗായത്രി, കുട്ട്യേടത്തി, മാപ്പുസാക്ഷി, മലമുകളിലെ ദൈവം, ചെമ്പരത്തി തുടങ്ങിയ സിനിമകൾ അദ്ദേഹത്തിന്റെ സംവിധാനമികവിന്റെ ഉദാഹരണങ്ങൾ ആണ്.
ഇക്കൂട്ടത്തിൽ ഗായത്രി 1973 ലെയും മലമുകളിലെ ദൈവം 1983 ലെയും മികച്ച പ്രാദേശിക ചിത്രത്തിനുളള ദേശീയ പുരസ്കാരങ്ങള്‍ നേടി. 2002ലെ ജെ സി ഡാനിയേല്‍ പുരസ്കാര ജേതാവായ അദ്ദേഹത്തിന് നിരവധി സംസ്ഥാന അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. അദ്ദേഹം സംവിധാനം ചെയ്ത ഓളവും തീരവും1970 ലെ മികച്ച ചിത്രം, സംവിധായകന് എന്നീ സംസ്ഥാനപുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു.
2004 ൽ പുറത്തിറങ്ങിയ നേർക്കുനേർ ആണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം. 2008 സെപ്റ്റംബർ 9 ന് പി എൻ മേനോൻ അന്തരിച്ചു.
ഭാരതീ മേനോൻ ആണ് ഭാര്യ. രാജശ്രീ, ജയശ്രീ എന്നിവർ മക്കളാണ്. പ്രശസ്ത സംവിധായകനായ ഭരതൻ അദ്ദേഹത്തിന്റെ ജ്യേഷ്ഠപുത്രനാണ്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്‍ഷം |
---|---|---|
നേർക്കു നേരെ | 2004 | |
പടിപ്പുര | പി എൻ മേനോൻ | 1988 |
മലമുകളിലെ ദൈവം | കല്പറ്റ ബാലകൃഷ്ണൻ | 1986 |
കടമ്പ | പി എൻ മേനോൻ | 1983 |
അസ്ത്രം | ജോൺ പോൾ | 1983 |
അർച്ചന ടീച്ചർ | പി എൻ മേനോൻ | 1981 |
ഉദയം കിഴക്കു തന്നെ | തിക്കോടിയൻ | 1978 |
ടാക്സി ഡ്രൈവർ | ജി വിവേകാനന്ദൻ | 1977 |
ഓടക്കുഴൽ | പി എൻ മേനോൻ | 1975 |
ദർശനം | പി എൻ മേനോൻ | 1973 |
ഗായത്രി | മലയാറ്റൂർ രാമകൃഷ്ണൻ | 1973 |
മഴക്കാറ് | തോപ്പിൽ ഭാസി | 1973 |
ചായം | മലയാറ്റൂർ രാമകൃഷ്ണൻ | 1973 |
ചെമ്പരത്തി | മലയാറ്റൂർ രാമകൃഷ്ണൻ | 1972 |
പണിമുടക്ക് | തോപ്പിൽ ഭാസി | 1972 |
കുട്ട്യേടത്തി | എം ടി വാസുദേവൻ നായർ | 1971 |
മാപ്പുസാക്ഷി | എം ടി വാസുദേവൻ നായർ | 1971 |
ഓളവും തീരവും | എം ടി വാസുദേവൻ നായർ | 1970 |
റോസി | എം കെ മണി | 1965 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
നിണമണിഞ്ഞ കാൽപ്പാടുകൾ | കുറുപ്പച്ചൻ | എൻ എൻ പിഷാരടി | 1963 |
മോഹിനിയാട്ടം | മോഹിനിയുടെ അച്ഛൻ | ശ്രീകുമാരൻ തമ്പി | 1976 |
കഥ
ചിത്രം | സംവിധാനം | വര്‍ഷം |
---|---|---|
റോസി | പി എൻ മേനോൻ | 1965 |
ദർശനം | പി എൻ മേനോൻ | 1973 |
അസ്ത്രം | പി എൻ മേനോൻ | 1983 |
പടിപ്പുര | പി എൻ മേനോൻ | 1988 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
പടിപ്പുര | പി എൻ മേനോൻ | 1988 |
കടമ്പ | പി എൻ മേനോൻ | 1983 |
അർച്ചന ടീച്ചർ | പി എൻ മേനോൻ | 1981 |
ഓടക്കുഴൽ | പി എൻ മേനോൻ | 1975 |
ദർശനം | പി എൻ മേനോൻ | 1973 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
പടിപ്പുര | പി എൻ മേനോൻ | 1988 |
കടമ്പ | പി എൻ മേനോൻ | 1983 |
അർച്ചന ടീച്ചർ | പി എൻ മേനോൻ | 1981 |
ദർശനം | പി എൻ മേനോൻ | 1973 |
നിർമ്മാണം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
കുട്ട്യേടത്തി | പി എൻ മേനോൻ | 1971 |
പണിമുടക്ക് | പി എൻ മേനോൻ | 1972 |
അസ്ത്രം | പി എൻ മേനോൻ | 1983 |
ഡിസൈൻ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
നമ്മുടെ നാട് | കെ സുകുമാരൻ | 1990 |
ധ്വനി | എ ടി അബു | 1988 |
ശംഖ്നാദം | ടി എസ് സുരേഷ് ബാബു | 1988 |
താല | ബാബു രാധാകൃഷ്ണൻ | 1988 |
ആര്യൻ | പ്രിയദർശൻ | 1988 |
ആരണ്യകം | ടി ഹരിഹരൻ | 1988 |
ഒന്നിനു പിറകെ മറ്റൊന്ന് | തുളസീദാസ് | 1988 |
അനുരാഗി | ഐ വി ശശി | 1988 |
ആദ്യപാപം | പി ചന്ദ്രകുമാർ | 1988 |
അബ്കാരി | ഐ വി ശശി | 1988 |
ഇസബെല്ല | മോഹൻ | 1988 |
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ | കമൽ | 1988 |
പടിപ്പുര | പി എൻ മേനോൻ | 1988 |
അഗ്നിമുഹൂർത്തം | സോമൻ അമ്പാട്ട് | 1987 |
കാണാൻ കൊതിച്ച് | പി സുകുമാരൻ | 1987 |
ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് | കൊച്ചിൻ ഹനീഫ | 1987 |
നാടോടിക്കാറ്റ് | സത്യൻ അന്തിക്കാട് | 1987 |
അമൃതം ഗമയ | ടി ഹരിഹരൻ | 1987 |
ഋതുഭേദം | പ്രതാപ് പോത്തൻ | 1987 |
ശ്രീധരന്റെ ഒന്നാം തിരുമുറിവ് | സത്യൻ അന്തിക്കാട് | 1987 |
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ഓർക്കാപ്പുറത്ത് | കമൽ | 1988 |
കുറുക്കൻ രാജാവായി | പി ചന്ദ്രകുമാർ | 1987 |
നീലക്കുറിഞ്ഞി പൂത്തപ്പോൾ | ഭരതൻ | 1987 |
കാര്യം നിസ്സാരം | ബാലചന്ദ്ര മേനോൻ | 1983 |
കിന്നാരം | സത്യൻ അന്തിക്കാട് | 1983 |
ഊമക്കുയിൽ | ബാലു മഹേന്ദ്ര | 1983 |
സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് | പി ജി വിശ്വംഭരൻ | 1983 |
ഞാൻ ഏകനാണ് | പി ചന്ദ്രകുമാർ | 1982 |
പാതിരാവും പകൽവെളിച്ചവും | എം ആസാദ് | 1974 |
കാവ്യമേള | എം കൃഷ്ണൻ നായർ | 1965 |
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
പടിപ്പുര | പി എൻ മേനോൻ | 1988 |
പരസ്യം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
നമ്മുടെ നാട് | കെ സുകുമാരൻ | 1990 |
ധ്വനി | എ ടി അബു | 1988 |
ആരണ്യകം | ടി ഹരിഹരൻ | 1988 |
ഓർക്കാപ്പുറത്ത് | കമൽ | 1988 |
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ | കമൽ | 1988 |
മണിവത്തൂരിലെ ആയിരം ശിവരാത്രികൾ | ഫാസിൽ | 1987 |
ഋതുഭേദം | പ്രതാപ് പോത്തൻ | 1987 |
ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് | സത്യൻ അന്തിക്കാട് | 1986 |
അനുബന്ധം | ഐ വി ശശി | 1985 |
കരിമ്പിൻ പൂവിനക്കരെ | ഐ വി ശശി | 1985 |
രംഗം | ഐ വി ശശി | 1985 |
അലകടലിനക്കരെ | ജോഷി | 1984 |
പ്രേംനസീറിനെ കാണ്മാനില്ല | ലെനിൻ രാജേന്ദ്രൻ | 1983 |
ഈറ്റില്ലം | ഫാസിൽ | 1983 |
ഇടവേള | മോഹൻ | 1982 |
കലാസംവിധാനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
മലമുകളിലെ ദൈവം | പി എൻ മേനോൻ | 1986 |
സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് | പി ജി വിശ്വംഭരൻ | 1983 |
മാ നിഷാദ | എം കുഞ്ചാക്കോ | 1975 |
നീലപ്പൊന്മാൻ | എം കുഞ്ചാക്കോ | 1975 |
മഴക്കാറ് | പി എൻ മേനോൻ | 1973 |
ചെമ്പരത്തി | പി എൻ മേനോൻ | 1972 |
അരക്കില്ലം | എൻ ശങ്കരൻ നായർ | 1967 |
ഇന്ദുലേഖ | കലാനിലയം കൃഷ്ണൻ നായർ | 1967 |
റൗഡി | കെ എസ് സേതുമാധവൻ | 1966 |
ഓടയിൽ നിന്ന് | കെ എസ് സേതുമാധവൻ | 1965 |
ദാഹം | കെ എസ് സേതുമാധവൻ | 1965 |
അന്ന | കെ എസ് സേതുമാധവൻ | 1964 |
മണവാട്ടി | കെ എസ് സേതുമാധവൻ | 1964 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
നിണമണിഞ്ഞ കാൽപ്പാടുകൾ | എൻ എൻ പിഷാരടി | 1963 |
ചിലമ്പൊലി | ജി കെ രാമു | 1963 |
ഡോക്ടർ | എം എസ് മണി | 1963 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
Contributors | Contribution |
---|---|
പ്രൊഫൈൽ തിരുത്തി അയച്ചു |