അബ്കാരി
സാധാരണക്കാരായ രണ്ടു ചാരായത്തൊഴിലാളികൾ അപ്രതീക്ഷിതമായി മദ്യമുതലാളിമാരായി മാറുന്നു. കടന്നുവന്ന വഴികൾ മറന്നും നിഴലുപോലെ പിന്തുടരുന്ന ചതികൾ ഓർക്കാതെയും സാമ്രാജ്യം വലുതാക്കാൻ അവർ തയ്യാറെടുക്കുന്നു.
Actors & Characters
Actors | Character |
---|---|
വാസു | |
ചാക്കോ | |
കെ ആർ സി | |
കുഞ്ഞപ്പൻ | |
ചാത്തുണ്ണി | |
കുമാരൻ | |
ശ്രീകണ്ഠൻ മുതലാളി | |
കാർത്തികേയൻ | |
ഗോവിന്ദേട്ടൻ | |
ഇൻസ്പെക്ടർ | |
കൈമൾ | |
സ്വാമി | |
ജയപ്രകാശ് | |
ജോർജ്ജ്കുട്ടി | |
പീതാംബരൻ | |
രാധാകൃഷ്ണൻ | |
ശ്രീദേവി | |
അമ്മിണി | |
ശാരദ | |
കനകം | |
മാധവി | |
റസാക്ക് | |
കളക്ടർ | |
Main Crew
കഥ സംഗ്രഹം
ഉറ്റ ചങ്ങാതിമാരായ വാസുവും ചാക്കോയും
അബ്കാരി കോൺട്രാക്ടർ ശ്രീകണ്ഠൻ്റെ വിശ്വസ്തരായ പണിക്കാരാണ്. ലോറിയിൽ കള്ളസ്പിരിറ്റെത്തിക്കലും അടിപിടിയും ഒക്കെ അവരുടെ ജോലിയിൽപ്പെടും. ഭാര്യ അമ്മിണിയും കുഞ്ഞുമോൾ ഡെയ്സിയും ഉൾപ്പെട്ടതാണ് ചാക്കോയുടെ കുടുംബം. വാസു തൻ്റെ പഴയ സംരക്ഷകനും ക്ഷയിച്ചു പോയ ഷാപ്പു മുതലാളിയുമായ ചാത്തുണ്ണിയുടെ മകൾ ശാരദയുമായി ഇഷ്ടത്തിലാണ്.
കോഴിക്കോട് അബ്കാരി റേഞ്ചിലെ ഷാപ്പുകളിൽ ഒരെണ്ണമൊഴികെ എല്ലാം ശ്രീകണ്ഠൻ കൈക്കലാക്കിക്കഴിഞ്ഞു. പക്ഷേ, പാളയം ഷാപ്പിൻ്റെ ലേലം ശ്രീകണ്ഠനെക്കാൾ ഉയർന്ന തുകയ്ക്ക് ജോർജ്കുട്ടി എന്നൊരാൾ വിളിക്കുന്നു. അതിനെത്തുടർന്ന് വാസുവും മറ്റും ഹാളിൽ കടന്ന് ലേലനടപടികൾ അലങ്കോലമാക്കുന്നു. ബഹളത്തിനിടയിൽ വാസു ജോർജ്കുട്ടിയുടെ മകനെ കുത്തുന്നു. പോലീസ് കേസായതിനെത്തുടർന്ന് ശ്രീകണ്ഠൻ വാസുവിനെ കാർത്തികേയൻ എന്ന നേതാവിൻ്റെ വീട്ടിൽ ഒളിപ്പിക്കുന്നു. ലേലഹാളിലെ അക്രമം കണക്കിലെടുത്ത് കോഴിക്കോട് റേഞ്ചിൽ ശ്രീകണ്ഠൻ ലേലം പിടിച്ചിട്ടുള്ള എല്ലാ ഷാപ്പുകളും പുനർലേലം നടത്തണമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കൈമൾ കലക്ടർക്ക് റിപ്പോർട്ട് കൊടുക്കുന്നു. എന്നാൽ, ശ്രീകണ്ഠൻ കൈമളെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി റിപ്പോർട്ട് പിൻവലിപ്പിക്കുന്നു. വാസു ജാമ്യത്തിലിറങ്ങുന്നു.
വാസുവിൻ്റെ പൗരുഷത്തിൽ പണ്ടുമുതലേ ആസക്തിയുള്ള, ശ്രീകണ്ഠൻ്റെ ഭാര്യ കനകം ഒരിക്കൽ വാസുവിനെ പ്രാപിക്കാൻ ശ്രമിക്കുന്നു. കുതറി മാറുന്ന വാസു ആ വിവരം ചാക്കോയോടു പറയുന്നു. അത് ഓർമ്മയിൽ വച്ച് ചാക്കോ ഒരിക്കൽ കനകത്തെ കയറിപ്പിടിക്കുന്നു. അതറിഞ്ഞ ശ്രീകണ്ഠൻ ചാക്കോയെ പൊതിരെ തല്ലുന്നു. എതിർക്കുന്ന വാസുവിനെയും ചാക്കോയെയും ശ്രീകണ്ഠൻ പുറത്താക്കുന്നു. ജീവിക്കാൻ വേറെ വഴിയില്ലാതെ അവർ രണ്ടുപേരും കള്ളവാറ്റ് തുടങ്ങുന്നു. എന്നാൽ, ശ്രീകണ്ഠൻ്റെ പരാതിയെത്തുടർന്ന് എക്സൈസ് അവരെ പിടികൂടുന്നു.
ശ്രീകണ്ഠനോട് ദേഷ്യമുള്ള കൈമൾ നല്കുന്ന പണമുപയോഗിച്ച് വാസുവും ചാക്കോയും പാളയം ഷാപ്പ് ലേലത്തിലെടുക്കുന്നു. ഷാപ്പിൽ നല്ല കച്ചവടം നടക്കുന്നു. വാസുവും ചാക്കോയും ഉപഷാപ്പുകളും തുടങ്ങുന്നു. പണവും പത്രാസും ആയതോടെ വാസു ചാത്തുണ്ണിയും മകളുമായി അകലുന്നു. അയാൾ ചാത്തുണ്ണിയുടെ വീട്ടിൽ നിന്ന് ലോഡ്ജിലേക്ക് താമസം മാറ്റുന്നു. വാസുവിൻ്റെ മാറ്റത്തിൽ ശാരദയും ചാത്തുണ്ണിയും ദുഃഖിതരാണ്.
പാളയം ഷാപ്പ് കൈയിൽ നിന്നുപോയതിൽ പ്രകോപിതനായ ശ്രീകണ്ഠൻ ഗുണ്ടകളെ വച്ച് ഷാപ്പ് അടിച്ചു തകർക്കുന്നു. അതിനു പ്രതികാരമായി വാസുവും ചാക്കോയും ശ്രീകണ്ഠൻ്റെ ഗോഡൗണിലേക്ക് വന്ന സ്പിരിറ്റ് തട്ടിയെടുക്കുന്നു. പണിയന്വേഷിച്ചെത്തുന്ന, ശ്രീകണ്ഠൻ്റെ വാറ്റുകാരൻ ഗോവിന്ദന് വാസു ഷാപ്പിൽ പണി നല്കുന്നു. വിഷു ദിവസം വാസുവിൻ്റെ ഷാപ്പിൽ നിന്നു കുടിച്ചവരെല്ലാം ഛർദ്ദിച്ച് കുഴഞ്ഞുവീഴുന്നു. ധാരാളം പേർ ആശുപത്രിയിൽ ചികിത്സയിലാകുന്നു. വാസുവിനെയും ചാക്കോയെയും പോലീസ് അറസ്റ്റ് ചെയ്യുന്നു. എന്നാൽ, ആശുപത്രിയിലാവർ മരിക്കാതെ രക്ഷപ്പെട്ടതിനാൽ വാസുവിനും ചാക്കോയ്ക്കും ജാമ്യം ലഭിക്കുന്നു. ശ്രീകണ്ഠൻ പറഞ്ഞിട്ടാണ് ചാരായത്തിൽ വിഷം കലർത്തിയതെന്ന് ഗോവിന്ദൻ പറയുന്നു. രാത്രിയിൽ ജീപ്പിൽ വരുന്ന ശ്രീകണ്ഠനെ വാസു തടയുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന ശ്രീകണ്ഠനെ അയാൾ ബൈക്ക് കയറ്റി കൊല്ലുന്നു. പിന്നെ മൃതദേഹം സീറ്റിൽ കിടത്തി ജീപ്പ് കൊക്കയിലേക്ക് തള്ളുന്നു. ജീപ്പ് മറിഞ്ഞ് ശ്രീകണ്ഠൻ മരിച്ചു എന്നാണ് എല്ലാവരും കരുതുന്നത്.
പാളയം ഷാപ്പ് പിടിക്കാൻ കൈമൾ വഴി പണം നല്കിയത് കുഞ്ഞപ്പനാണെന്ന് വാസുവും ചാക്കോയും അറിയുന്നു. മറ്റു അബ്കാരികളെ തന്ത്രപൂർവം പിൻമാറ്റിയ കുഞ്ഞപ്പൻ, കോഴിക്കോട് റേഞ്ചു മുഴുവൻ പിടിക്കാനുള്ള പണം വാസുവിനും ചാക്കേയ്ക്കും നൽകുന്നു. റേഞ്ച് ലേലം കൊണ്ട വാസുവും ചാക്കോയും "വാസ്കോ" എന്ന പേരിൽ ഒരു സ്ഥാപനം രജിസ്റ്റർ ചെയ്ത് ചാരായ ബിസിനസ്സ് വിപുലപ്പെടുത്തുന്നു. ക്രമേണ വൈൻഷാപ്പുകളും ഹോട്ടലുകളും ഒക്കെയുള്ള വലിയ ബിസിനസ് ഗ്രൂപ്പായി വാസ്കോ മാറുന്നു.
ഇതിനിടയിൽ കാർത്തികേയൻ മുതലാളിയുടെ മകൾ ശ്രീദേവിയെ വിവാഹം കഴിക്കാൻ ചാക്കോയും കൈമളും വാസുവിനെ നിർബന്ധിക്കുന്നു. ശാരദയുടെ കാര്യമോർത്ത് വാസു മടിക്കുന്നെങ്കിലും ചാക്കോയുടെ നിർബന്ധത്തിന് അയാൾ വഴങ്ങുന്നു.
കെ ആർ ചിദംബരം (കെആർ സി) എന്ന ഇടനിലക്കാരൻ മദ്രാസിൽ വാസ്കോ തുടങ്ങാനുള്ള പദ്ധതിയുമായി വാസുവിനെയും ചാക്കോയെയും കാണുന്നു. അവർ അതിന് സമ്മതിക്കുന്നു. ലൈസൻസ് സമ്പാദിക്കാൻ കെ ആർ സി യെ അവർ ചുമതലപ്പെടുത്തുന്നു; 50 ലക്ഷം രൂപയും നല്കുന്നു.
ഒരു ദിവസം, കാലങ്ങളായി കുഞ്ഞുങ്ങളില്ലാത്തതിനു പരിഹാരമായി വാസുവും ശ്രീദേവിയും ക്ഷേത്ര ദർശനത്തിനു പുറപ്പെടാനിറങ്ങുമ്പോൾ ചാത്തുണ്ണി മരിച്ച കാര്യം ചാക്കോ വന്നു പറയുന്നു. യാത്ര മാറ്റിവയ്ക്കാൻ ഒരുങ്ങുന്ന വാസുവിനെ, ക്ഷേത്രദർശനം മുടക്കേണ്ടാ എന്നു പറഞ്ഞ്, ചാക്കോ പിന്തിരിപ്പിക്കുന്നു. യാത്ര കഴിഞ്ഞു മടങ്ങിയ വാസുവും ശ്രീദേവിയും ശാരദയെപ്പോയി കാണുന്നു. അയാൾക്ക് അവളുടെ സ്ഥിതി കണ്ടും മാധവിയുടെ കുറ്റപ്പെടുത്തൽ കേട്ടും പശ്ചാത്താപമുണ്ടാവുന്നു.
വാസ്കോയിലെ ജീവനക്കാരനായ രാധാകൃഷ്ണനും ബാംഗ്ലൂരിൽ പഠിക്കുന്ന, ചാക്കോയുടെ മകൾ ഡെയ്സിയും പ്രണയത്തിലാണ്. രണ്ടു പേരും ബാംഗ്ലൂരിൽ ഒരുമിച്ചു താമസിക്കുകയും മറ്റും ചെയ്തത് ചാക്കോ അറിയുന്നു. രാധാകൃഷ്ണനെ കാര്യങ്ങൾ പറഞ്ഞു പിന്തിരിപ്പിക്കാൻ വാസു തൻ്റെ ഹോട്ടലിലേക്ക് വിളിപ്പിക്കുന്നു. രാധാകൃഷ്ണനോട് ബന്ധത്തിൽ നിന്നു പിൻമാറാൻ വാസു പറയുന്നു. പിൻമാറില്ലെന്നും ഭീഷണിപ്പെടുത്തിയാൽ ഡെയ്സിയുടെ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്നും വാസ്കോ തകർക്കുമെന്നും രാധാകൃഷ്ണൻ പറയുന്നതോടെ പ്രകോപിതനായ വാസു അയാളെ ചവിട്ടിക്കൊല്ലുന്നു. സഹായിയായ റസാക്ക് മൃതദേഹം ഹോട്ടലിനു മുകളിൽ നിന്ന് താഴേക്കെറിയുന്നു. വാസുവിൻ്റെ സ്വാധീനം കാരണം കേസ് ആത്മഹത്യയായി ഒതുങ്ങുന്നെങ്കിലും, രാധാകൃഷ്ണൻ്റെ മരണത്തിൽ സംശയം പ്രകടിപ്പിക്കുന്ന രീതിയിൽ പത്രത്തിൽ വാർത്ത വരുന്നു. അതിൻ്റെ പേരിൽ ശ്രീദേവിയും വാസുവും തമ്മിൽ പിണങ്ങുന്നു.
ഇതിനിടയിൽ, കെ ആർ സി യുടെയും വാസുവിൻ്റെയും നിർബന്ധം കാരണം ചാക്കോ കുടുംബത്തോടൊപ്പം മദ്രാസിൽ താമസമാക്കുന്നു. ഡെയ്സി അവിടുത്തെ കോളജിൽ ചേരുന്നു. ക്രമേണ ചാക്കോ സുഖലോലുപനും ധൂർത്തനുമായി മാറുന്നു. അതിൻ്റെ പേരിൽ അയാളുമായി പിണങ്ങിയ അമ്മിണി നാട്ടിലേക്ക് മടങ്ങുന്നു.
ബാംഗ്ലൂരിൽ അബ്കാരി ലേലവുമായി ബന്ധപ്പെട്ട് വ്യാജ ഡ്രാഫ്റ്റ് സമർപ്പിച്ചതിനെത്തുടർന്ന് ചാക്കോ പ്രശ്നത്തിൽ പെട്ടു എന്ന് കെ ആർ സി വാസുവിനെ അറിയിക്കുന്നു. കെ ആർ സി യുമായി ബാംഗ്ലൂരിലെത്തിയ വാസു, ചാക്കോയെ മറ്റ് അബ്കാരികൾ തടഞ്ഞുവച്ചതായി അറിയുന്നു. അയാൾ അബ്കാരികളെ അടിച്ചുവീഴ്ത്തി ചാക്കോയെ മോചിപ്പിച്ച് കെ ആർ സി യുടെ കാറിൽ മദ്രാസിലേക്ക് രക്ഷപ്പെടുന്നു. എന്നാൽ വ്യാജ ഡ്രാഫ്റ്റ് കേസിൽ മദ്രാസ് പൊലീസ് ചാക്കോയെ പിടികൂടുന്നു. .ചാക്കോയെ ജാമ്യത്തിലിറക്കാൻ സഹായം തേടി കെ ആർ സി വാസുവുമൊത്ത് ഒരു വീട്ടിലെത്തുന്നു. അവിടെ കനകത്തെക്കണ്ട് വാസു ഞെട്ടുന്നു. കനകത്തിൻ്റെ ഇടപെടൽ കാരണം ചാക്കോയ്ക്ക് ജാമ്യം കിട്ടുന്നു. ഇതിനിടെ, നേരത്തേ തന്നെ ലൈസൻസ് നേടാൻ മന്ത്രിക്ക് കൊടുത്ത 50 ലക്ഷത്തിനു പിറകെ 25 ലക്ഷംകൂടി നല്കണമെന്ന് കെ ആർ സി പറയുന്നു. പണം ശരിയാക്കാൻ വാസു നാട്ടിലെത്തുന്നു.
മറ്റു പല കാര്യങ്ങൾക്കും പണം വേണ്ടതിനാൽ സാമ്പത്തിക ഞെരുക്കത്തിലായ വാസു പണത്തിനു വേണ്ടി കുഞ്ഞപ്പനെ വീണ്ടും സമീപിക്കുന്നു. അയാൾ പണം നല്കാൻ തയ്യാറാവുന്നില്ല. സത്യമില്ലാത്ത ബിസിനസിന് പുറപ്പെട്ടതിന് അയാൾ വാസുവിനെ ശാസിക്കുന്നു. ഇതിനിടെ, യാദൃച്ഛികമായി, ശ്രീദേവിയുടെ ഗർഭപാത്രം പണ്ടേ നീക്കം ചെയ്തതാണെന്നും അവൾ ഗർഭിണിയാവില്ലെന്നും വാസുവറിയുന്നു. പൂജയും വഴിപാടുമായി തന്നെ ഇത്രയും കാലം വഞ്ചിച്ച ഭാര്യയോട് അയാൾക്ക് പക തോന്നുന്നു. പിന്നെ സ്വന്തം തെറ്റുകൾക്കുള്ള ശിക്ഷയാണെന്നോർത്ത് അയാൾ പരിതപിക്കുന്നു.
അതേ, സമയം മദ്രാസിൽ ചാക്കോ സുഖലോലുപനായി കനകത്തെയും പ്രാപിച്ച് കഴിയുകയാണ്. വാസു പണമെത്തിക്കാത്തതിനാൽ, മന്ത്രിക്ക് നല്കേണ്ട പണം കെ ആർ സി വഴി ഒരു മാർവാഡിയിൽ നിന്ന് ചാക്കോ കടമെടുക്കുന്നു.
പണം, തിരികെ നല്കാത്തതിനാൽ കോടതി വാസ്കോ ഗ്രൂപ്പിന് വക്കീൽ നോട്ടീസ് അയയ്ക്കുന്നു. ഇതിനിടയിൽ, മദ്രാസിലെത്തുന്ന വാസുവിനെ കാത്തിരുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു.