ലളിതശ്രീ
ഫോട്ടോ തന്ന് സഹായിച്ചത് : മഹേഷ്
തെന്നിന്ത്യൻ ചലച്ചിത്രനടി. ഡോക്ടർ ചന്ദ്രശേഖരൻ നായരുടെയും സരസ്വതിയമ്മയുടെയും മകളായി 1957 ഒക്ടോബർ 30ന് കോട്ടയത്ത് ജനിച്ചു. സുഭദ്ര എന്നതായിരുന്നു ശരിയായ പേര്. അച്ഛന്റെ ജോലി ആന്ധ്രയിൽ ആയിരുന്നതിനാൽ അവർ അവിടെയ്ക്ക് താമസം മാറ്റി. ലളിതശ്രീ ഏഴാം ക്ലാസിൽ പഠിയ്ക്കുമ്പോൾ അവരുടെ അച്ഛൻ മരിച്ചു. അതോടെ പഠിപ്പ് മുടങ്ങി. പിന്നീട് അവർ കുടുംബസമേതം മഡ്രാസിലേയ്ക്ക് താമസം മാറ്റി. അമ്മയുടെ ചികിത്സാചിലവിനും സഹോദരങ്ങളുടെ പഠനത്തിനും പണമില്ലാതെ ബുദ്ധിമുട്ടിയപ്പോളാണ് ലളിതശ്രീ സിനിമാഭിനയം തന്റെ ജീവിതമാർഗ്ഗമായി തിരഞ്ഞെടുത്തത്.
1975 ൽ ഉണർച്ചികൾ എന്ന കമലഹാസൻ സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ലളിതശ്രീയുടെ സിനിമാജീവിതം ആരംഭിയ്ക്കുന്നത്. അതിനെതുടർന്ന് മധുരം തിരുമധുരം എന്ന ചിത്രത്തിൽ പപ്പുവിന്റെ നായികയായി മലയാളത്തിൽ അഭിനയിച്ചു. കോമഡി റോളുകളാണ് കൂടുതലും ചെയ്തിരുന്നത്. ലളിതശ്രീ അഭിനയിച്ചവയിൽ ഭൂരിഭാഗവും മലയാളസിനിമകളായിരുന്നു. ആദാമിന്റെ വാരിയെല്ല്, പറങ്കിമല, ഇത്തിരിപ്പൂവേ ചുവന്നപൂവേ, മുഹൂർത്തം 11.30, മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം.. തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾചെയ്തു. നാനൂറ്റി അൻപതിലേറെ ചിത്രങ്ങളിൽ ലളിതശ്രീ അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിൾ സിനിമകൾ കൂടാതെ തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചു. സിനിമകൾ കൂടാതെ കടമറ്റത്തുകത്തനാർ അടക്കം ചില സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
വിജയഭാരതി എന്നയാളെ ലളിതശ്രീ വിവാഹം ചെയ്തെങ്കിലും താമസിയാതെ ആ ബന്ധം വേർപിരിഞ്ഞു. ഇപ്പോൾ ലളിതശ്രീ ഡബ്ബിംഗ് ആർട്ടിസ്റ്റായും ഹിന്ദി, തെലുങ്കു സീരിയലുകൾ തമിഴിലേയ്ക്ക് മൊഴിമാറ്റുന്ന ജോലിയും ചെയ്തുവരുന്നു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ മധുരം തിരുമധുരം | കഥാപാത്രം നാണി | സംവിധാനം ഡോ ബാലകൃഷ്ണൻ | വര്ഷം 1976 |
സിനിമ അപരാധി | കഥാപാത്രം | സംവിധാനം പി എൻ സുന്ദരം | വര്ഷം 1977 |
സിനിമ പല്ലവി | കഥാപാത്രം | സംവിധാനം ബി കെ പൊറ്റക്കാട് | വര്ഷം 1977 |
സിനിമ അപരാജിത | കഥാപാത്രം | സംവിധാനം ജെ ശശികുമാർ | വര്ഷം 1977 |
സിനിമ വിടരുന്ന മൊട്ടുകൾ | കഥാപാത്രം | സംവിധാനം പി സുബ്രഹ്മണ്യം | വര്ഷം 1977 |
സിനിമ ആൾമാറാട്ടം | കഥാപാത്രം | സംവിധാനം പി വേണു | വര്ഷം 1978 |
സിനിമ കടത്തനാട്ട് മാക്കം | കഥാപാത്രം | സംവിധാനം നവോദയ അപ്പച്ചൻ | വര്ഷം 1978 |
സിനിമ സീമന്തിനി | കഥാപാത്രം | സംവിധാനം പി ജി വിശ്വംഭരൻ | വര്ഷം 1978 |
സിനിമ പോക്കറ്റടിക്കാരി | കഥാപാത്രം | സംവിധാനം പി ജി വിശ്വംഭരൻ | വര്ഷം 1978 |
സിനിമ കൊച്ചുതമ്പുരാട്ടി | കഥാപാത്രം | സംവിധാനം അലക്സ് | വര്ഷം 1979 |
സിനിമ അലാവുദ്ദീനും അൽഭുതവിളക്കും | കഥാപാത്രം | സംവിധാനം ഐ വി ശശി | വര്ഷം 1979 |
സിനിമ ലില്ലിപ്പൂക്കൾ | കഥാപാത്രം | സംവിധാനം ടി എസ് മോഹൻ | വര്ഷം 1979 |
സിനിമ അന്യരുടെ ഭൂമി | കഥാപാത്രം | സംവിധാനം നിലമ്പൂർ ബാലൻ | വര്ഷം 1979 |
സിനിമ നിത്യവസന്തം | കഥാപാത്രം | സംവിധാനം ജെ ശശികുമാർ | വര്ഷം 1979 |
സിനിമ ഒറ്റപ്പെട്ടവർ | കഥാപാത്രം | സംവിധാനം പി കെ കൃഷ്ണൻ | വര്ഷം 1979 |
സിനിമ ഇഷ്ടമാണ് പക്ഷേ | കഥാപാത്രം വാസന്തി | സംവിധാനം ബാലചന്ദ്ര മേനോൻ | വര്ഷം 1980 |
സിനിമ പറങ്കിമല | കഥാപാത്രം പണിക്കത്തി നാണി | സംവിധാനം ഭരതൻ | വര്ഷം 1981 |
സിനിമ കാൻസറും ലൈംഗീക രോഗങ്ങളും | കഥാപാത്രം | സംവിധാനം പി ആർ എസ് പിള്ള | വര്ഷം 1981 |
സിനിമ സ്വരങ്ങൾ സ്വപ്നങ്ങൾ | കഥാപാത്രം കല്യാണി | സംവിധാനം എ എൻ തമ്പി | വര്ഷം 1981 |
സിനിമ വിടപറയും മുമ്പേ | കഥാപാത്രം സുധ പ്രസിഡന്റായിട്ടുള്ള ക്ലബ് അംഗം | സംവിധാനം മോഹൻ | വര്ഷം 1981 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
സിനിമ മേൽവിലാസം ശരിയാണ് | സംവിധാനം പ്രദീപ് ചൊക്ലി | വര്ഷം 2003 | ശബ്ദം സ്വീകരിച്ചത് |
സിനിമ മൂന്നാംയാമം | സംവിധാനം പി രാജു | വര്ഷം 2002 | ശബ്ദം സ്വീകരിച്ചത് |
സിനിമ നിമിഷങ്ങൾ | സംവിധാനം എസ് പി ശങ്കർ | വര്ഷം 2001 | ശബ്ദം സ്വീകരിച്ചത് |
സിനിമ ഡ്രൈവിംഗ് സ്കൂൾ | സംവിധാനം എ ടി ജോയ് | വര്ഷം 2001 | ശബ്ദം സ്വീകരിച്ചത് |
സിനിമ റാപ്പിഡ് ആക്ഷൻ ഫോഴ്സ് | സംവിധാനം സലിം ബാബ | വര്ഷം 2000 | ശബ്ദം സ്വീകരിച്ചത് |
സിനിമ ചെഞ്ചായം | സംവിധാനം ഷൊർണ്ണൂർ വിജയൻ | വര്ഷം 2000 | ശബ്ദം സ്വീകരിച്ചത് |
സിനിമ ഗന്ധർവ്വരാത്രി | സംവിധാനം ടി വി സാബു | വര്ഷം 2000 | ശബ്ദം സ്വീകരിച്ചത് |
സിനിമ തച്ചിലേടത്ത് ചുണ്ടൻ | സംവിധാനം ഷാജൂൺ കാര്യാൽ | വര്ഷം 1999 | ശബ്ദം സ്വീകരിച്ചത് |
സിനിമ ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു എസ് എ | സംവിധാനം പി ജി വിശ്വംഭരൻ | വര്ഷം 1998 | ശബ്ദം സ്വീകരിച്ചത് |
സിനിമ ഒരു മുത്തം മണിമുത്തം | സംവിധാനം സാജൻ | വര്ഷം 1997 | ശബ്ദം സ്വീകരിച്ചത് |
സിനിമ ഇക്കരെയാണെന്റെ മാനസം | സംവിധാനം കെ കെ ഹരിദാസ് | വര്ഷം 1997 | ശബ്ദം സ്വീകരിച്ചത് |
സിനിമ കളമശ്ശേരിയിൽ കല്യാണയോഗം | സംവിധാനം ബാലു കിരിയത്ത് | വര്ഷം 1995 | ശബ്ദം സ്വീകരിച്ചത് |
സിനിമ കല്യാൺജി ആനന്ദ്ജി | സംവിധാനം ബാലു കിരിയത്ത് | വര്ഷം 1995 | ശബ്ദം സ്വീകരിച്ചത് |
സിനിമ കമ്പോളം | സംവിധാനം ബൈജു കൊട്ടാരക്കര | വര്ഷം 1994 | ശബ്ദം സ്വീകരിച്ചത് |
സിനിമ ഭാര്യ | സംവിധാനം വി ആർ ഗോപാലകൃഷ്ണൻ | വര്ഷം 1994 | ശബ്ദം സ്വീകരിച്ചത് |
സിനിമ ഗോളാന്തര വാർത്ത | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1993 | ശബ്ദം സ്വീകരിച്ചത് രാഗിണി |
സിനിമ സ്നേഹസാഗരം | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1992 | ശബ്ദം സ്വീകരിച്ചത് രാഗിണി |
സിനിമ പന്തയക്കുതിര | സംവിധാനം അരുണ് | വര്ഷം 1992 | ശബ്ദം സ്വീകരിച്ചത് |
സിനിമ ക്രൈം ബ്രാഞ്ച് | സംവിധാനം കെ എസ് ഗോപാലകൃഷ്ണൻ | വര്ഷം 1989 | ശബ്ദം സ്വീകരിച്ചത് |
സിനിമ ഭദ്രച്ചിറ്റ | സംവിധാനം നസീർ | വര്ഷം 1989 | ശബ്ദം സ്വീകരിച്ചത് |