സലിം ബാബ
കളരി ഗുരുക്കളും മർമ്മാണി വൈദ്യനുമായ ഹൈദ്രോസ് ഗുരുക്കളുടെ മകനായി എറണാകുളം ജില്ലയിലെ ശ്രീമൂലനഗരത്ത് ജനിച്ചു. 1978 -ൽ ശ്രീമൂല നഗരം വിജയൻ തിരക്കഥയെഴുതി കെ രഘുവരൻ നായർ സംവിധാനം ചെയ്ത ചക്രായുധം എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് സലിം ബാബ തന്റെ കലാ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത് ആ വർഷം തന്നെ ശശികുമാർ സംവിധാനം ചെയ്ത ഭാര്യയും കാമുകിയും എന്ന ചിത്രത്തിലും ഒരു വേഷം ചെയ്തു. തുടർന്ന് ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചു. മാഫിയാ ശശിയോടൊപ്പം നിരവധി സിനിമകളിൽ സ്റ്റണ്ട് മാസ്റ്ററായും സലിം ബാബ പ്രവർത്തിച്ചിട്ടുണ്ട്.
2000 -ത്തിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സ് എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സലിംബാബ സംവിധാനരംഗത്ത് അരങ്ങേറി. തുടർന്ന് പ്രമുഖൻ, വലിയങ്ങാടി, ഗുണ്ട, എന്നിവയുൾപ്പെടെ എട്ട് ചിത്രങ്ങൾ അദ്ധേഹം സംവിധാനം ചെയ്തു. മലയാളസിനിമയിലെ പന്ത്രണ്ടോളം താരങ്ങളുടെ മക്കളെ ഒന്നിച്ചഭിനയിപ്പിച്ച ചിത്രമാണ് ഗുണ്ട. ആക്ഷന് പ്രാധാന്യമുണ്ടായിരുന്ന മറൈന് ഡ്രൈവ് എന്ന പരമ്പരയും സംവിധാനം ചെയ്തിട്ടുണ്ട്. കഥ, തിരക്കഥ, സംവിധാനം, അഭിനയം, സറ്റണ്ട് മാസ്റ്റർ, കളരി,കരാട്ടെ മാസ്റ്റർ, ജിംനേഷ്യം, ഫിറ്റ്നസ് ട്രെയിനർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് സലിം ബാബ.
സലിം ബാബയുടെ ഭാര്യ ഐഷ ബീവി. മക്കൾ സുൽത്താൻ മുത്തലീഫ് അബ്ദുള്ള, സുഹ്നുബീൻ ബാബ, ചെങ്കീസ് ഖാൻ( അഭിനേതാവ്)..
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം പേപ്പട്ടി | തിരക്കഥ | വര്ഷം 2024 |
ചിത്രം ലോലൻസ് | തിരക്കഥ സന്തോഷ് റാം | വര്ഷം 2018 |
ചിത്രം പയ്യംവള്ളി ചന്തു | തിരക്കഥ | വര്ഷം 2017 |
ചിത്രം ഗുണ്ട | തിരക്കഥ | വര്ഷം 2014 |
ചിത്രം വലിയങ്ങാടി | തിരക്കഥ മഹേഷ് മിത്ര | വര്ഷം 2010 |
ചിത്രം പ്രമുഖൻ | തിരക്കഥ സലിം കേച്ചേരി | വര്ഷം 2009 |
ചിത്രം മോഹിതം | തിരക്കഥ | വര്ഷം 2008 |
ചിത്രം റാപ്പിഡ് ആക്ഷൻ ഫോഴ്സ് | തിരക്കഥ സലിം ബാബ | വര്ഷം 2000 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ ഭാര്യയും കാമുകിയും | കഥാപാത്രം | സംവിധാനം ജെ ശശികുമാർ | വര്ഷം 1978 |
സിനിമ ചക്രായുധം | കഥാപാത്രം | സംവിധാനം കെ രഘുവരൻ നായർ | വര്ഷം 1978 |
സിനിമ കവാടം | കഥാപാത്രം | സംവിധാനം കെ ആർ ജോഷി | വര്ഷം 1988 |
സിനിമ കിഴക്കൻ പത്രോസ് | കഥാപാത്രം തരകൻ്റെ ഗുണ്ട | സംവിധാനം ടി എസ് സുരേഷ് ബാബു | വര്ഷം 1992 |
സിനിമ നീലക്കുറുക്കൻ | കഥാപാത്രം | സംവിധാനം ഷാജി കൈലാസ് | വര്ഷം 1992 |
സിനിമ ഈശ്വരമൂർത്തി ഇൻ | കഥാപാത്രം | സംവിധാനം പ്രദീപ് ഗോമസ് | വര്ഷം 1993 |
സിനിമ മാനത്തെ കൊട്ടാരം | കഥാപാത്രം | സംവിധാനം സുനിൽ | വര്ഷം 1994 |
സിനിമ അനിയൻ ബാവ ചേട്ടൻ ബാവ | കഥാപാത്രം | സംവിധാനം രാജസേനൻ | വര്ഷം 1995 |
സിനിമ ഭാരതീയം | കഥാപാത്രം | സംവിധാനം സുരേഷ് കൃഷ്ണൻ | വര്ഷം 1997 |
സിനിമ തങ്കത്തോണി | കഥാപാത്രം | സംവിധാനം ദാസ് | വര്ഷം 2000 |
സിനിമ റാപ്പിഡ് ആക്ഷൻ ഫോഴ്സ് | കഥാപാത്രം മാർഷ്യൽ ആർട്സ് ഗുരു | സംവിധാനം സലിം ബാബ | വര്ഷം 2000 |
സിനിമ ദി ഗാങ് | കഥാപാത്രം | സംവിധാനം ജെ വില്യംസ് | വര്ഷം 2000 |
സിനിമ ലാസ്യം | കഥാപാത്രം ഡിക്രൂസ് | സംവിധാനം ബെന്നി പി തോമസ് | വര്ഷം 2001 |
സിനിമ താഴ്വര | കഥാപാത്രം | സംവിധാനം ബി ജോൺ | വര്ഷം 2001 |
സിനിമ താരുണ്യം | കഥാപാത്രം | സംവിധാനം എ ടി ജോയ് | വര്ഷം 2001 |
സിനിമ ഫോർട്ട്കൊച്ചി | കഥാപാത്രം | സംവിധാനം ബെന്നി പി തോമസ് | വര്ഷം 2001 |
സിനിമ ദി ഫയർ | കഥാപാത്രം | സംവിധാനം ശങ്കർ കൃഷ്ണൻ | വര്ഷം 2003 |
സിനിമ സ്വർണ്ണ മെഡൽ | കഥാപാത്രം | സംവിധാനം മമ്മി സെഞ്ച്വറി | വര്ഷം 2004 |
സിനിമ മണിയറക്കള്ളൻ | കഥാപാത്രം | സംവിധാനം രാജൻ പി ദേവ് | വര്ഷം 2005 |
സിനിമ കൊമ്പൻ | കഥാപാത്രം | സംവിധാനം മമ്മി സെഞ്ച്വറി | വര്ഷം 2006 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം റാപ്പിഡ് ആക്ഷൻ ഫോഴ്സ് | സംവിധാനം സലിം ബാബ | വര്ഷം 2000 |
ചിത്രം പ്രമുഖൻ | സംവിധാനം സലിം ബാബ | വര്ഷം 2009 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് റാപ്പിഡ് ആക്ഷൻ ഫോഴ്സ് | സംവിധാനം സലിം ബാബ | വര്ഷം 2000 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് റാപ്പിഡ് ആക്ഷൻ ഫോഴ്സ് | സംവിധാനം സലിം ബാബ | വര്ഷം 2000 |
എക്സി പ്രൊഡ്യൂസർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് റാപ്പിഡ് ആക്ഷൻ ഫോഴ്സ് | സംവിധാനം സലിം ബാബ | വര്ഷം 2000 |
സംഘട്ടനം
സംഘട്ടനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പ്രമുഖൻ | സംവിധാനം സലിം ബാബ | വര്ഷം 2009 |
തലക്കെട്ട് റാപ്പിഡ് ആക്ഷൻ ഫോഴ്സ് | സംവിധാനം സലിം ബാബ | വര്ഷം 2000 |