ബാലചന്ദ്ര മേനോൻ
ശിവശങ്കര പിള്ളയുടെയും ലളിതാ ദേവിയുടെയും മകനായി 1954 ൽ ജനിച്ചു. പരവൂരിലും കൊട്ടാരക്കരയിലുമായി സ്കൂൾ ജീവിതം. കൊല്ലം ഫാത്തിമ മാതാ കോളേജിൽ കലാലയ ജീവിതത്തിനു തുടക്കം. അതിനുശേഷം തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജിൽ ബിരുദ പഠനവും ഭാരതീയ വിദ്യ ഭവന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൽ നിന്നും ജേണലിസത്തിൽ ബിരുദാനന്ത ബിരുദവും പൂർത്തിയാക്കി. സ്കൂൾ കോളേജ് നാടകങ്ങളിൽ അഭിനയത്തിനും സംവിധാനത്തിനും തുടക്കമിട്ടു. കൊല്ലം സുരേഷ് എഴുതിയ “റെഡ് സ്ട്രീറ്റ്” എന്ന നാടകമാണു ആദ്യ പ്രൊഫഷണൽ സ്റ്റേജ്.
സിനിമാ പ്രേമം കടുത്തപ്പോൾ ടൈംസ് ഓഫ് ഇന്ത്യയിൽ ലഭിച്ച ആദ്യ ജോലി കളഞ്ഞ് സിനിമാ റിപ്പോർട്ടർ ആയി. 1978 ൽ “ഉത്രാടരാത്രി” എന്ന ആദ്യ സിനിമ സംവിധാനം ചെയ്തു. ആ ചിത്രത്തിന്റെ വിജയത്തിനു ശേഷം “രാധ എന്ന പെൺകുട്ടി” തുടങ്ങി ഒട്ടനവധി കുടുംബ ചിത്രങ്ങൾ സംവിധാനം ചെയ്ത് പുറത്തിറക്കി. ചിരിയോ ചിരി, കാര്യം നിസ്സാരം തുടങ്ങിയ സിനിമകളിൽ തലയിൽ കെട്ടുള്ള മേനോന്റെ മുഖം കുടുംബ സദസ്സുകളിൽ പ്രിയങ്കരമായി.
മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട നടികളായ, ശോഭന, പാർവ്വതി, രേവതി, ലിസി, കാർത്തിക, ഉഷ എന്നിങ്ങനെ ഒരു പാടു പേർ ഇദ്ദേഹം കണ്ടെത്തിയ പുതുമുഖങ്ങൾ ആയിരുന്നു. അതുപോലെ ഇദ്ദേഹത്തിന്റെ മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന ചിത്രത്തിലൂടെ രാജു എന്ന നടനും സിനിമയിലേക്ക് സജീവ സാന്നിദ്ധ്യമായി. ഒരു പൈങ്കിളിക്കഥ എന്ന ചിത്രത്തിൽ ശ്രീവിദ്യയ്ക്ക് ഒപ്പം തന്റെ ആദ്യ സിനിമാ ഗാനം ഇദ്ദേഹം ആലപിച്ചു. കുറുപ്പിന്റെ കണക്കു പുസ്തകത്തിൽ തുടങ്ങി രണ്ടു മൂന്നു ചിത്രങ്ങൾക്ക് സംഗീതം നൽകി. അച്ചുവേട്ടന്റെ വീട് എന്ന സിനിമ മുതൽ അഞ്ചോളം ചിത്രങ്ങളൂടെ എഡിറ്റിംഗ് നിർവഹിച്ചു.
ഒരു പൈങ്കിളി കഥ മുതൽ “വി & വി” എന്ന ബാനറിൽ അഞ്ചോളം സിനിമകൾ നിർമ്മിച്ചിച്ചു. സ്വന്തം സംവിധാനത്തിൽ അല്ലാതെ ആദ്യമായി അഭിനയിച്ചത് 1987ൽ പ്രതാപ് പോത്തൻ സംവിധാനം ചെയ്ത ഋതുഭേദത്തിലാണ്. അതിനുശേഷം ഒട്ടനവധി പ്രമുഖ സംവിധായകരുടെ ഒപ്പം അഭിനയിച്ചു. 1997ൽ സമാന്തരങ്ങൾ എന്ന സ്വന്തം ചിത്രത്തിലൂടെ നല്ല നടനുള്ള ദേശീയ പുരസ്കാരം നേടി. ഒരാൾ തന്നെ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച കഥാപാത്രത്തിനു ആദ്യമായിട്ടായിരുന്നു ഇന്ത്യയിൽ ഇങ്ങിനെ ഒരു ഭരത് അവാർഡ് ലഭിച്ചത്. ഇന്ത്യാ ഗവണ്മെന്റിന്റെ പദ്മശ്രീയും ബാലചന്ദ്ര മേനോനെ തേടി എത്തിയിട്ടുണ്ട്.
സിനിമയ്ക്കും അപ്പുറം കൃഷിയിൽ താല്പര്യമുണ്ടായിരുന്ന മേനോൻ, ഒരു നല്ല കർഷകൻ കൂടിയാണ്. കേരളാ സർക്കാരിന്റെ കർഷകശ്രീ അവാർഡ് നേടിയിട്ടുണ്ട്.
1982 ൽ വിവാഹിതനായി. ഭാര്യ വരദ. മക്കൾ അഖിൽ വിനായക്, ഭാവന
സംവിധാനം ചെയ്ത സിനിമകൾ
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ഉത്രാടരാത്രി | ബാലചന്ദ്ര മേനോൻ | 1978 | |
മണിയൻ പിള്ള അഥവാ മണിയൻ പിള്ള | ഗോപിനാഥൻ | ബാലചന്ദ്ര മേനോൻ | 1981 |
പ്രേമഗീതങ്ങൾ | ഡോക്ടർ | ബാലചന്ദ്ര മേനോൻ | 1981 |
താരാട്ട് | ദിലീപ് | ബാലചന്ദ്ര മേനോൻ | 1981 |
കിലുകിലുക്കം | മഹേന്ദ്രൻ | ബാലചന്ദ്ര മേനോൻ | 1982 |
കേൾക്കാത്ത ശബ്ദം | ലംബോദരൻ നായർ | ബാലചന്ദ്ര മേനോൻ | 1982 |
ചിരിയോ ചിരി | ഉണ്ണികൃഷ്ണൻ | ബാലചന്ദ്ര മേനോൻ | 1982 |
ഇത്തിരിനേരം ഒത്തിരി കാര്യം | ജിജോ | ബാലചന്ദ്ര മേനോൻ | 1982 |
കാര്യം നിസ്സാരം | ശേഖരൻ കുട്ടി (ശേഖർ ) | ബാലചന്ദ്ര മേനോൻ | 1983 |
പ്രശ്നം ഗുരുതരം | ബാലു | ബാലചന്ദ്ര മേനോൻ | 1983 |
ശേഷം കാഴ്ചയിൽ | ജി കെ രാജാ | ബാലചന്ദ്ര മേനോൻ | 1983 |
ആരാന്റെ മുല്ല കൊച്ചുമുല്ല | അനാഥൻ/പ്രഭാകരൻ | ബാലചന്ദ്ര മേനോൻ | 1984 |
ഒരു പൈങ്കിളിക്കഥ | ബാലചന്ദ്ര മേനോൻ | 1984 | |
ഏപ്രിൽ 18 | രവികുമാർ | ബാലചന്ദ്ര മേനോൻ | 1984 |
ദൈവത്തെയോർത്ത് | അനിയൻകുട്ടൻ | ആർ ഗോപിനാഥ് | 1985 |
മണിച്ചെപ്പു തുറന്നപ്പോൾ | ബാലചന്ദ്ര മേനോൻ | 1985 | |
എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി | നന്ദകുമാർ | ബാലചന്ദ്ര മേനോൻ | 1985 |
വിവാഹിതരെ ഇതിലെ | ബാലചന്ദ്ര മേനോൻ | 1986 | |
ഋതുഭേദം | പ്രതാപ് പോത്തൻ | 1987 | |
വിളംബരം | ബാലചന്ദ്ര മേനോൻ | 1987 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ഉത്രാടരാത്രി | ബാലചന്ദ്ര മേനോൻ | 1978 |
രാധ എന്ന പെൺകുട്ടി | ബാലചന്ദ്ര മേനോൻ | 1979 |
ഇഷ്ടമാണ് പക്ഷേ | ബാലചന്ദ്ര മേനോൻ | 1980 |
വൈകി വന്ന വസന്തം | ബാലചന്ദ്ര മേനോൻ | 1980 |
മണിയൻ പിള്ള അഥവാ മണിയൻ പിള്ള | ബാലചന്ദ്ര മേനോൻ | 1981 |
താരാട്ട് | ബാലചന്ദ്ര മേനോൻ | 1981 |
പ്രേമഗീതങ്ങൾ | ബാലചന്ദ്ര മേനോൻ | 1981 |
ചിരിയോ ചിരി | ബാലചന്ദ്ര മേനോൻ | 1982 |
ഇത്തിരിനേരം ഒത്തിരി കാര്യം | ബാലചന്ദ്ര മേനോൻ | 1982 |
കിലുകിലുക്കം | ബാലചന്ദ്ര മേനോൻ | 1982 |
കാര്യം നിസ്സാരം | ബാലചന്ദ്ര മേനോൻ | 1983 |
പ്രശ്നം ഗുരുതരം | ബാലചന്ദ്ര മേനോൻ | 1983 |
ശേഷം കാഴ്ചയിൽ | ബാലചന്ദ്ര മേനോൻ | 1983 |
ഏപ്രിൽ 18 | ബാലചന്ദ്ര മേനോൻ | 1984 |
ആരാന്റെ മുല്ല കൊച്ചുമുല്ല | ബാലചന്ദ്ര മേനോൻ | 1984 |
ഒരു പൈങ്കിളിക്കഥ | ബാലചന്ദ്ര മേനോൻ | 1984 |
ദൈവത്തെയോർത്ത് | ആർ ഗോപിനാഥ് | 1985 |
എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി | ബാലചന്ദ്ര മേനോൻ | 1985 |
മണിച്ചെപ്പു തുറന്നപ്പോൾ | ബാലചന്ദ്ര മേനോൻ | 1985 |
വിവാഹിതരെ ഇതിലെ | ബാലചന്ദ്ര മേനോൻ | 1986 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
എന്നാലും ശരത് | ബാലചന്ദ്ര മേനോൻ | 2018 |
ഞാൻ സംവിധാനം ചെയ്യും | ബാലചന്ദ്ര മേനോൻ | 2015 |
ദേ ഇങ്ങോട്ടു നോക്കിയേ | ബാലചന്ദ്ര മേനോൻ | 2008 |
വരും വരുന്നു വന്നു | കെ ആർ രാംദാസ് | 2003 |
കൃഷ്ണാ ഗോപാൽകൃഷ്ണ | ബാലചന്ദ്ര മേനോൻ | 2002 |
സമാന്തരങ്ങൾ | ബാലചന്ദ്ര മേനോൻ | 1998 |
ഏപ്രിൽ 19 | ബാലചന്ദ്ര മേനോൻ | 1996 |
സുഖം സുഖകരം | ബാലചന്ദ്ര മേനോൻ | 1994 |
അമ്മയാണെ സത്യം | ബാലചന്ദ്ര മേനോൻ | 1993 |
നയം വ്യക്തമാക്കുന്നു | ബാലചന്ദ്ര മേനോൻ | 1991 |
കുറുപ്പിന്റെ കണക്കുപുസ്തകം | ബാലചന്ദ്ര മേനോൻ | 1990 |
ഞങ്ങളുടെ കൊച്ചു ഡോക്ടർ | ബാലചന്ദ്ര മേനോൻ | 1989 |
കണ്ടതും കേട്ടതും | ബാലചന്ദ്ര മേനോൻ | 1988 |
വിളംബരം | ബാലചന്ദ്ര മേനോൻ | 1987 |
അച്ചുവേട്ടന്റെ വീട് | ബാലചന്ദ്ര മേനോൻ | 1987 |
വിവാഹിതരെ ഇതിലെ | ബാലചന്ദ്ര മേനോൻ | 1986 |
എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി | ബാലചന്ദ്ര മേനോൻ | 1985 |
മണിച്ചെപ്പു തുറന്നപ്പോൾ | ബാലചന്ദ്ര മേനോൻ | 1985 |
ഏപ്രിൽ 18 | ബാലചന്ദ്ര മേനോൻ | 1984 |
ആരാന്റെ മുല്ല കൊച്ചുമുല്ല | ബാലചന്ദ്ര മേനോൻ | 1984 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
എന്നാലും ശരത് | ബാലചന്ദ്ര മേനോൻ | 2018 |
ഞാൻ സംവിധാനം ചെയ്യും | ബാലചന്ദ്ര മേനോൻ | 2015 |
ദേ ഇങ്ങോട്ടു നോക്കിയേ | ബാലചന്ദ്ര മേനോൻ | 2008 |
വരും വരുന്നു വന്നു | കെ ആർ രാംദാസ് | 2003 |
കൃഷ്ണാ ഗോപാൽകൃഷ്ണ | ബാലചന്ദ്ര മേനോൻ | 2002 |
സമാന്തരങ്ങൾ | ബാലചന്ദ്ര മേനോൻ | 1998 |
ഏപ്രിൽ 19 | ബാലചന്ദ്ര മേനോൻ | 1996 |
സുഖം സുഖകരം | ബാലചന്ദ്ര മേനോൻ | 1994 |
അമ്മയാണെ സത്യം | ബാലചന്ദ്ര മേനോൻ | 1993 |
നയം വ്യക്തമാക്കുന്നു | ബാലചന്ദ്ര മേനോൻ | 1991 |
കുറുപ്പിന്റെ കണക്കുപുസ്തകം | ബാലചന്ദ്ര മേനോൻ | 1990 |
ഞങ്ങളുടെ കൊച്ചു ഡോക്ടർ | ബാലചന്ദ്ര മേനോൻ | 1989 |
കണ്ടതും കേട്ടതും | ബാലചന്ദ്ര മേനോൻ | 1988 |
വിളംബരം | ബാലചന്ദ്ര മേനോൻ | 1987 |
അച്ചുവേട്ടന്റെ വീട് | ബാലചന്ദ്ര മേനോൻ | 1987 |
വിവാഹിതരെ ഇതിലെ | ബാലചന്ദ്ര മേനോൻ | 1986 |
എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി | ബാലചന്ദ്ര മേനോൻ | 1985 |
മണിച്ചെപ്പു തുറന്നപ്പോൾ | ബാലചന്ദ്ര മേനോൻ | 1985 |
ഏപ്രിൽ 18 | ബാലചന്ദ്ര മേനോൻ | 1984 |
ആരാന്റെ മുല്ല കൊച്ചുമുല്ല | ബാലചന്ദ്ര മേനോൻ | 1984 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ആന കൊടുത്താലും കിളിയേ | ഒരു പൈങ്കിളിക്കഥ | ബിച്ചു തിരുമല | എ ടി ഉമ്മർ | 1984 | |
പൈങ്കിളിയേ പെൺകിളിയേ | ഒരു പൈങ്കിളിക്കഥ | ബിച്ചു തിരുമല | എ ടി ഉമ്മർ | 1984 | |
കൊച്ചു ചക്കരച്ചി പെറ്റു | എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി | ഒ എൻ വി കുറുപ്പ് | കണ്ണൂർ രാജൻ | 1985 | |
കാറ്റിനും താളം | ഞങ്ങളുടെ കൊച്ചു ഡോക്ടർ | എസ് രമേശൻ നായർ | ദർശൻ രാമൻ | 1989 |
എഡിറ്റിങ്
സിനിമ | സംവിധാനം | വര്ഷം |
---|---|---|
കൃഷ്ണാ ഗോപാൽകൃഷ്ണ | ബാലചന്ദ്ര മേനോൻ | 2002 |
കുറുപ്പിന്റെ കണക്കുപുസ്തകം | ബാലചന്ദ്ര മേനോൻ | 1990 |
ഞങ്ങളുടെ കൊച്ചു ഡോക്ടർ | ബാലചന്ദ്ര മേനോൻ | 1989 |
അച്ചുവേട്ടന്റെ വീട് | ബാലചന്ദ്ര മേനോൻ | 1987 |
സംഗീതം
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
ഇഷ്ടമാണ് പക്ഷേ | ബാലചന്ദ്ര മേനോൻ | 1980 | രതീഷ് |
Edit History of ബാലചന്ദ്ര മേനോൻ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
11 Jan 2024 - 09:39 | Santhoshkumar K | |
11 Jan 2024 - 09:38 | Santhoshkumar K | |
3 Jan 2024 - 21:26 | Sebastian Xavier | |
25 Feb 2022 - 23:26 | Achinthya | |
18 Feb 2022 - 21:27 | Achinthya | |
27 Jun 2021 - 20:56 | Kiranz | added audio version |
8 Jun 2021 - 04:43 | Kiranz | ചെറിയ തിരുത്തുകൾ |
6 Dec 2020 - 00:55 | Ashiakrish | പുതിയ ഫോട്ടോ ചേർത്തു |
23 May 2015 - 17:46 | Kumar Neelakandan | |
23 May 2015 - 17:42 | Kumar Neelakandan |
- 1 of 2
- അടുത്തതു് ›