എ ടി ഉമ്മർ

AT Ummar
Date of Birth: 
Friday, 10 March, 1933
Date of Death: 
Thursday, 18 October, 2001
സംഗീതം നല്കിയ ഗാനങ്ങൾ: 580

 1933 മാർച്ച്  10 ആം തിയതി കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ മൊയ്തീന്‍കുഞ്ഞ് - സൈനബാ ദമ്പതികളുടെ മകനായി ജനിച്ചു. എസ്.എസ്. എല്‍.സി. വരെ പഠിച്ചു. സംഗീതത്തിലെ ആദ്യ ഗുരുവായ വേണുഗോപാല്‍ഭാഗവതരുടെ കീഴില്‍4 കൊല്ലം അഭ്യസിച്ചു. കൂടാതെ വളപ്പട്ടണം മുഹമ്മദ്, ശരത്ചന്ദ്ര മറാഠേ, കാസര്‍കോട് കുമാര്‍എന്നിവരുടെ കീഴില്‍ഹിന്ദുസ്ഥാനി സംഗീത പഠനം.

സ്പിരറ്റഡ് യൂത്ത്, കണ്ണൂര്‍എന്ന ടീമിലെ ഫുട്ബോള്‍കളിക്കാരനായിരുന്ന ഉമ്മറിന്റെ സതീര്‍ത്ഥ്യനായിരുന്നു ഡോക്ടര്‍പവിത്രന്‍. അദ്ദേഹത്തിന്റെ സുഹൃത്തായ ഡോ. ബാലകൃഷ്ണന്‍, മദിരാശി മലയാള സമാജം അവതരിപ്പിച്ച് ഒരു നാടകത്തിനു വേണ്ടി പി. ഭാസ്കരന്‍എഴുതിയ ഗാനങ്ങളുടെ സംഗീത സംവിധാനം ഉമ്മറിനെ ഏല്പിച്ചു. ആ ബന്ധം പിന്നീട് ‘തളിരുകള്‍’ എന്ന ചിത്രത്തിന് സംഗീതം നല്‍കുന്നതില്‍കൊണ്ടെത്തിച്ചു. ‘ആകാശവീഥിയില്‍’ എന്നു തുടങ്ങുന്ന യേശുദാസ് ആ‍ലപിച്ച ആദ്യഗാനത്തില്‍കൂടി അങ്ങനെ തുടക്കമിട്ടു. ഡോക്ടര്‍ പവിത്രനായിരുന്നു രചന. സംവിധായകന്‍എ. വിന്‍സെന്റ് ആയിരുന്നു ഉമ്മറിന്റെ സംഗീത സിദ്ധി തിരിച്ചറിഞ്ഞ് അവസരങ്ങള്‍നല്കിയവരില്‍മുഖ്യന്‍‍. വിന്‍സെന്റ് സംവിധാനം ചെയ്ത ‘ആള്‍മരം’ സിനിമയുടെ സംഗീത സംവിധാനം ഉമ്മറായിരുന്നു. പിന്നീട് വിന്‍സെന്റിന്റെ ആഭിജാത്യം എന്ന സിനിമയിലെ ഗാനങ്ങളാണ് മലയാള സിനിമാ സംഗീത ലോകത്ത് ഉമ്മറിന്റെ ചുവടുറപ്പിച്ചത്.

പി. ഭാസ്കരന്‍, ഒ.എന്‍.വി. കുറുപ്പ് തുടങ്ങിയവരുടെ വരികള്‍ഉള്‍പ്പടെ 174 ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്കി. വളരെയധികം നല്ല ഗാനങ്ങള്‍ മലയാളത്തിന് സംഭാവന ചെയ്തിട്ടുള്ള ഉമ്മറിന്റെ ‘ആലിംഗനം’ എന്ന ചിത്രത്തിലെ (സംവിധാനം: ഐ.വി.ശശി) ഗാനങ്ങള്‍ക്ക് കേരള സംസ്ഥാന അവാര്‍ഡും, ‘അംഗീകാരം’ എന്ന ചിത്രത്തിലെ ‘നീ‍ലജലാശയത്തില്‍’ എന്ന ഗാനത്തിന് കൊല്ലം ഫിലിം ഫാന്‍സ് അവാര്‍ഡും, ‘അണിയാത്ത വളകള്‍’ എന്ന ചിത്രത്തിലെ ‘ഒരു മയില്‍‌പീലിയായ്’ എന്ന ഗാനത്തിന് മദ്രാസ് ഫിലിം ഫാന്‍സ് അവാര്‍ഡും ലഭിച്ചു.

  മറ്റു ചില പ്രശസ്ത ഗാനങ്ങള്‍:
# മാരിവില്‍പന്തലിട്ട
# ദേവി നിന്‍ചിരിയില്‍
# വാകപ്പൂ മരം ചൂടും
# ചെമ്പകപ്പൂങ്കാവനത്തിലെ
# നിന്നെപ്പുണരാന്‍നീട്ടിയ കൈകളില്‍
# വൃശ്ചിക രാത്രി തന്‍
# ഒരു നിമിഷം തരൂ
  ആലിംഗനം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് കേരള സംസ്ഥാന അവാര്‍ഡും 1985 ല്‍ മലയാള സിനിമയ്ക്കുള്ള മികച്ച സംഭാവനയ്ക്ക് കേരള സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് ഓഫ് ഓണര്‍ ബഹുമതിയും ലഭിച്ചു.

2001 ഒക്ടോബറിൽ അദ്ദേഹം അന്തരിച്ചു. 

      drawing by : നന്ദൻ