പുലരിപ്പൊന്‍ താലവുമേന്തി
പുലരിപ്പൊന്‍ താലവുമേന്തി
പനിനീരില്‍ മുങ്ങിവരുന്ന
പൂന്തെന്നല്‍ പെണ്‍മണിയാളെ
നില്‍ക്കൂ പറയട്ടെ
പൂന്തെന്നല്‍ പെണ്‍മണിയാളെ നില്‍ക്കൂ
(പുലരിപ്പൊന്‍...)
മാനത്തെ മലര്‍ത്തോപ്പില്‍
ഊഞ്ഞാലാടി നീ വരുമ്പോള്‍
പുളകത്താല്‍ തളരുന്നല്ലോ
കരളാകെ - എന്റെ കരളാകെ
മുല്ലപ്പൂക്കളിലുമ്മവെയ്ക്കും
കുളിര്‍കാറ്റേ - നല്ല കുളിര്‍കാറ്റേ
വള്ളിക്കുടിലില്‍ കേളിയാടാന്‍
വന്നാട്ടെ - ഒന്നു വന്നാട്ടേ
(പുലരിപ്പൊന്‍... )
താരമ്പന്‍ തൊടുത്തുവിട്ട
മലരമ്പായ് നീ വരുമ്പോള്‍
രോമാഞ്ചം കൊള്ളുന്നല്ലോ
മേലാകെ - എന്റെ മേലാകെ
ചോലമരങ്ങള്‍ തലോടിയെത്തും
മണിക്കാറ്റെ - നല്ല മണിക്കാറ്റെ
മാമലമുകളില്‍ പള്ളിയുറങ്ങാന്‍
വന്നാട്ടെ - ഒന്നു വന്നാട്ടെ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pularippon thalavumenthi
Additional Info
Year:
1967
ഗാനശാഖ: