കുതിച്ചുപായും കരിമുകിലാകും

കുതിച്ചുപായും കരിമുകിലാകും കുതിരപ്പുറമേറി
നീലവാനില്‍ നീളെനീളെ സവാരിചെയ്യും ഞാന്‍
സവാരിചെയ്യും ഞാന്‍ - സവാരിചെയ്യും ഞാന്‍ 

മഞ്ഞണിഞ്ഞ മാമലര്‍വാടികള്‍ പുഞ്ചിരി തൂകുമ്പോള്‍
കുഞ്ഞിക്കാറ്റിന്‍ കയ്യിലുറങ്ങും താമരവിടരുമ്പോള്‍
പൊന്നുഷസ്സിന്‍ മാറില്‍ വീണു പാട്ടുപാടും ഞാന്‍ - ഹായ്
പൊന്നുഷസ്സിന്‍ മാറില്‍ വീണു പാട്ടുപാടും ഞാന്‍
(കുതിച്ചുപായും...  )

തരുവല്ലരികള്‍ തളിരുകള്‍ ചൂടി പീലിവിടര്‍ത്തുമ്പോള്‍
കുരുവിക്കൂടുകളരുവിക്കാറ്റില്‍ ഊഞ്ഞാലാടുമ്പോള്‍
പൊന്നുഷസ്സിന്‍ മാറില്‍ വീണു പാട്ടുപാടും ഞാന്‍ - ഹായ്
പൊന്നുഷസ്സിന്‍ മാറില്‍ വീണു പാട്ടുപാടും ഞാന്‍
(കുതിച്ചുപായും...  )

മരതകമണികള്‍ കാലില്‍കെട്ടി പെരിയാറായൊഴുകുമ്പോള്‍
മധുമാസത്തിന്‍ മദിരനുകര്‍ന്നു മലകള്‍ മയങ്ങുമ്പോള്‍
പൊന്നുഷസ്സിന്‍ മാറില്‍ വീണു പാട്ടുപാടും ഞാന്‍ - ഹായ്
പൊന്നുഷസ്സിന്‍ മാറില്‍ വീണു പാട്ടുപാടും ഞാന്‍
(കുതിച്ചുപായും...  )

വാര്‍മഴവില്ലുകള്‍ കനകശരങ്ങള്‍ തൊടുത്തുനീട്ടുമ്പോള്‍
കാര്‍മുകില്‍മാലകള്‍ മുറിച്ചുചെല്ലും ദിഗന്തരേഖയില്‍ ഞാന്‍
ദിഗന്തരേഖയില്‍ ഞാന്‍ - ദിഗന്തരേഖയില്‍ ഞാന്‍
(കുതിച്ചുപായും...  )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuthichu paayum

Additional Info

Year: 
1967

അനുബന്ധവർത്തമാനം