ബി വസന്ത
അറുപതുകളിലും എഴുപതുകളിലും മലയാളസിനിമയിൽ വശ്യമധുരഗാനങ്ങളിലൂടെ സംഗീതത്തിന്റെ വസന്തകാലം വിരിയിച്ച ഗായികയാണു ബൊദ്ദുപല്ലി വസന്ത എന്ന ബി വസന്ത. യേശുദാസും ബി വസന്തയും ചേർന്നു പാടിയ “ കുടമുല്ലപ്പൂൂവിനും മലയാളിപ്പെണ്ണിനും “ എന്ന ഗാനം ഏറ്റുമൂളാത്ത മലയാളി ഉണ്ടാവില്ല.
1944 മാർച്ച് 20 നു ആന്ധ്രയിലെ മസീലിപ്പട്ടം എന്ന സ്ഥലത്ത് ജനിച്ച ബി വസന്ത ബി എസ് സ്സി വരെ പഠിച്ചു.സംഗീത വാസന ജന്മസിദ്ധമായിരുന്നു.സംഗീതജ്ഞൻ രാഘവാചാരിയിൽ നിന്ന് ശാസ്ത്രീയ സംഗീതവും അച്ഛൻ രവീന്ദ്രനാഥിൽ നിന്ന് ലളിതസംഗീതവും അഭ്യസിച്ചു.1962 ൽ കവിയായ ആത്രേയ നിർമ്മിച്ച “ വാഗ്ദാനം “ എന്ന തെലുങ്ക് ചുത്രത്തിൽ പെണ്ട്യാല നാഗേശ്വര റാവുവിന്റെ സംഗീതത്തിൽ പാടി.അതിനു ശേഷം ദക്ഷിണേന്ത്യൻ ഭാഷകളിലും ഒരു ഹിന്ദി ചിത്രത്തിലുമായി മൂവായിരത്തിലേറെ ഗാനഗ്ങൾ ആലപിച്ചു.ഒരു തെലുങ്കു ചിത്രത്തിനും ഒരു കന്നട ചിത്രത്തിനും സംഗീതസംവിധാനവും നിർവഹിച്ചു.
മലയാളത്തിൽ ആദ്യമായി ശൂലമംഗലം രാജലക്ഷിമിയുമായി ചേർന്ന് “ മുതലാളി “ യിൽ പാടിയ പുന്നാര മുതലാളി എന്ന ഗാനം 1964 ൽ റെക്കോഡ് ചെയ്തെങ്കിലും 1965 ലാണു റിലീസ് ചെയ്തത്.
യുഗ്മഗാനശാഖയിൽ ബി വസന്ത സൃഷ്ടിച്ച നാദമാധുരി ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് ഇന്നും കാതിനു തേൻ മഴയാണ്.പേൾ വ്യൂവിലെ യവനസുന്ദരീ,അനാർക്കലിയിലെ നദികളീൽ സുന്ദരി യമുന, തറവാട്ടമ്മയിലെ ഉടലുകളറിയാതുയിരുകൾ , ആഭിജാത്യത്തിലെ രാസലീലയ്ക്ക് വൈകിയതെന്തു നീ തുടങ്ങിയ പാട്ടുകളോട് ഇന്നും ഗാനപ്രേമികൾക്ക് ആവേശമാണ്.പുകഴേന്തി,ദേവരാജൻ മാസ്റ്റർ,ബാബുരാജ്,ചിദംബരനാഥ്,ആർ കെ ശേഖർമെം കെ അർജ്ജുനൻ തുടങ്ങിയവർക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചു എങ്കിലും 1980 മുതൽ ഇവർക്ക് അവസരങ്ങൾ ലഭിക്കാതെയായി