കാട്ടുമല്ലിക
Actors & Characters
Actors | Character |
---|---|
വിക്രമൻ | |
മല്ലിക | |
താമര | |
ചെമ്പൻ | |
സിംഹൻ | |
വീരൻ | |
കുലഗുരു | |
വിക്രമന്റെ അമ്മ | |
ചെമ്പന്റെ ഭാര്യ | |
Main Crew
കഥ സംഗ്രഹം
- ശ്രീകുമാരൻ തമ്പി ആദ്യമായി ഗാനരചന നിർവ്വഹിച്ച് സിനിമയിലേക്ക് പ്രവേശിച്ചത് കാട്ടുമല്ലിക വഴിയാണ്. പത്തു പാട്ടുകളാണ് അദ്ദേഹം രചിച്ചത്. “അവളുടെ കണ്ണുകൾ ചെങ്കദളിപ്പൂക്കൾ” ഹിറ്റ് ആയി മാറിയിരുന്നു.
- ഗീതാഞ്ജലി എന്നൊരു പുതുമുഖമാണ് നായികവേഷം ചെയ്തത്.
ആനപ്പാറയിലെ തലവനായ സിംഹന്റെ മകൾ മല്ലികയും തോഴി താമരയും കാട്ടിൽ ഓടിപ്പാടി നടക്കുന്നവരാണ്. പുലിമലത്തലവനായ ചെമ്പനും ആൾക്കാരും മല്ലികയെ പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ വിക്രമൻ എന്നൊരു യുവാവ് അവരെ ഇടിച്ചു പാകമാക്കി മല്ലികയെ രക്ഷിയ്ക്കുന്നു, മല്ലികയ്ക്ക് വിക്രമനോട് പ്രേമം തോന്നുന്നു. പുലിമലയുടെ യഥാർത്ഥ അവകാശി വിക്രമനാണ്, അവന്റെ അച്ഛനെ ചെമ്പന്റെ അച്ഛൻ പണ്ട് കൊന്നതാണ്. വിക്രമൻ അമ്മയുമൊത്ത് ആനപ്പാറയിലാണ് താമസം. മല്ലികയെ പാട്ടിലാക്കാൻ ചെമ്പൻ ആനപ്പാറയിലെ വീരന്റെ സഹായം തേടുന്നു. ചെമ്പന്റേയും വീരന്റേയും കുടിലതന്ത്രങ്ങൽ വിക്രമനു തുടർച്ചയായി നേരിടേണ്ടി വരുന്നു. അവർ അയച്ച കടുവയോടു പൊരുതി ജയിയ്ക്കാനും വിക്രമനു നിഷ്പ്രയാസം സാധിയ്ക്കുന്നു. ആനന്ദന്റെ അമ്മ മരുന്നു കൊടുത്തു സംരക്ഷിച്ച ആനയും സഹായത്തിനു എത്തുന്നുണ്ട്. ചെമ്പനും വീരനും മല്ലിക, താമര, സിംഹൻ എന്നിവരെ തടവിലാക്കുമ്പോൾ വിക്രമനാണ് രക്ഷ്യ്ക്കെത്തുന്നത്. നിധി കാട്ടിക്കൊടുക്കാത്തൌകാരണം വിക്രമന്റെ അമ്മയെ മർദ്ദിയ്ക്കുന്നുമുണ്ട് ചെമ്പനും വീരനും. വിക്രമൻ വില്ലന്മാരെയെല്ലാം പരാജയപ്പെടുത്തി പുലിമലയുടെ തലവൻ സ്ഥാനം തിരിച്ചു പിടിച്ച് മല്ലികയെ സ്വന്തമാക്കുന്നു.