താമരത്തോണിയിൽ
Music:
Lyricist:
Singer:
Film/album:
ആ....ആ.....
താമരത്തോണിയില്‍ താലോലമാടി
താനേതുഴഞ്ഞുവരും പെണ്ണേ
താനേതുഴഞ്ഞുവരും പെണ്ണേ
താരമ്പനനുരാഗ തങ്കത്തില്‍ തീര്‍ത്തൊരു
താരുണ്യക്കുടമല്ലെ നീ
(താമരത്തോണി... )
ആതിരച്ചന്ദ്രിക അരിയാമ്പല്‍ പൂക്കളില്‍
മധുമാരി പെയ്യുമീ രാവില്‍
ഒരുകാട്ടുപൂവിന്‍ കരളിന്റെ നൊമ്പരം
നറുമണമാകുമീ രാവില്‍
(താമരത്തോണി...)
ആ.... ആ...
മാനത്തെ ചന്ദ്രന്റെ വെളിച്ചമല്ലാ - ഇതെന്‍
മനസ്സിലെ ചന്ദ്രന്റെ വെളിച്ചമല്ലോ
മണ്ണിലെപ്പൂവിന്റെ ഗന്ധമല്ലാ - ഇതെന്‍
മനസ്സിലെ മാകന്ദ ഗന്ധമല്ലോ
താമരത്തോണിയില്‍ താലോലമാടി
കാണാതിരിക്കുമ്പോള്‍ കണ്‍ നിറയും നീയെന്‍-
കണ്മുന്നില്‍ വന്നാലോ കരള്‍നിറയും
കണ്ണുതുറന്നിരുന്നു കനവുകാണും - നിന്റെ
കാലൊച്ചകേട്ടാല്‍ ഞാനാകെ മാറും
താമരത്തോണിയില്‍ താലോലമാടി
താനേതുഴഞ്ഞുവരും പെണ്ണേ
താനേതുഴഞ്ഞുവരും പെണ്ണേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
thaamara thoniyil