കണ്ണുനീർക്കാട്ടിലെ
കണ്ണുനീര്‍ക്കാട്ടിലെ കാഞ്ഞിരച്ചില്ലയില്‍
കരഞ്ഞിരിക്കും മൈനേ
കാര്‍ത്തികത്തിരുനാളില്‍ നിന്റെ
കമനന്‍ വന്നുചേരും
കമനന്‍ വന്നുചേരും
(കണ്ണുനീർ....)
മലര്‍വാടും സ്വപ്നത്തിന്‍ മാലയുമായ് നീ
മരവുരിപ്പായില്‍ മയങ്ങുമ്പോള്‍
ഒരുഗാനധാരപോല്‍ ചാരത്തുവന്നവന്‍
അറിയാതെ നിന്നെ പുണരും
അറിയാതെ നിന്നെ പുണരും
കണ്ണുനീരൊപ്പുവാന്‍ കയ്യുയര്‍ത്തുമ്പോൾ
തളര്‍ന്നുപോകും കിളിയേ
കാ൪ത്തികത്തിരുനാൾ വരുമ്പോൾ
കരളിലെ ദീപം മങ്ങും
കരളിലെ ദീപം മങ്ങും
കണ്ണുനീരൊപ്പുവാന്‍ കയ്യുയര്‍ത്തുമ്പോൾ
തളര്‍ന്നുപോകും കിളിയേ
ഇരുള്‍വീണൊരെന്‍ വഴിത്താരയിലെന്തിനി
ഇതള്‍ വിരിഞ്ഞാടും വെളിച്ചം
ഒരു ദു:ഖരാത്രിതന്‍ അന്ത്യം കുറിക്കുവാന്‍
ഒരുപകലെത്തുകയില്ലേ
ഒരുപകലെത്തുകയില്ലേ
(കണ്ണുനീർ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
kannuneer kaattile
Additional Info
ഗാനശാഖ: