പണ്ടത്തെ പാട്ടുകള്‍ പാടിപ്പറക്കുന്ന

പണ്ടത്തെ പാട്ടുകള്‍ പാടിപ്പറക്കുന്ന
പഞ്ചവര്‍ണ്ണക്കിളിയേ എന്‍ -
പഞ്ചവര്‍ണ്ണക്കിളിയേ
കാട്ടുരാജാവിന്റെ ഭാഗ്യം പറഞ്ഞു നീ 
ആടിവരൂ കിളിയേ ആടിവരൂ കിളിയേ

കാട്ടിലെ യക്ഷിമലയിലെങ്ങോ
കാണപ്പെടാത്ത നിധിയിരിപ്പൂ (2)
കാണാത്ത കനകത്തിനായൊരുവന്‍
കൂടപ്പിറപ്പിനെ കൊന്നുവല്ലോ
കൂടപ്പിറപ്പിനെ കൊന്നുവല്ലോ

കൊലചെയ്ത വീരന്റെ പുത്രനുണ്ടോ
അവനിന്നു ഭാഗ്യം തെളിയുന്നുണ്ടോ (2)
ആടുന്നു നമ്മളാ മലയിലിപ്പോള്‍
അവനൊരു ഭാഗ്യത്തിന്‍ പടവിലിപ്പോള്‍ (2)

ആ നിധിയെങ്ങെന്നറിയുമോ നീ
ആ ദേവീവിഗ്രഹം കണ്ടുവോ നീ (2)
ആ നിധി കാണുവാനുള്ള മന്ത്രം
ആരോമല്‍തോഴനറിയുമല്ലോ (2)
ആരോമല്‍തോഴനറിയുമല്ലോ 

പണ്ടത്തെ പാട്ടുകള്‍ പാടിപ്പറക്കുന്ന
പഞ്ചവര്‍ണ്ണക്കിളിയേ എന്‍ -
പഞ്ചവര്‍ണ്ണക്കിളിയേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pandathe paattukal

Additional Info

Year: 
1966

അനുബന്ധവർത്തമാനം