രണ്ടേ രണ്ടു നാളുകൊണ്ട്

രണ്ടേ രണ്ടു നാളുകൊണ്ടീ- 
മണ്ടയിതെങ്ങിനെ കഷണ്ടിയായ്
അയ്യയ്യോ അയ്യയ്യോ
ആളെന്തിങ്ങനെ മാറിപ്പോയ്
(രണ്ടേ... )

ഒരുത്തനെന്നെ പറ്റിച്ചു - മുടി
ചുരുളാനിത്തിരി മരുന്നു തേച്ചു
ഒണങ്ങാന്‍ തേച്ചത് പാണ്ടായി
ഒന്നൊഴിയാതെ മുടിപോയി
(ഒണങ്ങാന്‍...  )

പണ്ടേ പണ്ടു കാലം കൊണ്ടേ
കാര്‍ന്നോന്മാര്‍ക്കും കഷണ്ടിയുണ്ടേ
ഒഹഹോ  ഒഹഹോ
ആളെന്തിങ്ങനെ മാറിപ്പോയ്

കാണാന്‍ നല്ല മേല്‍മീശയ്ക്കൊരു
കാലക്കേടെന്തിങ്ങനെ വന്നു
അല്പം സ്വല്പം നരവന്നല്ലോ
അയ്യയ്യോ അയ്യയ്യോ

തലയ്ക്കകത്തൊരു പെണ്ണു കടന്നാല്‍
പലരുടെ മീശേം മുറിഞ്ഞു പോകും
നീയെന്‍ തലയിലിരിപ്പല്ലോ
അതിനാല്‍ തലയില്‍ ചൂടല്ലേ
ചൂടല്ലേ - ചൂടല്ലേ
രണ്ടേ രണ്ടു നാളുകൊണ്ടീ- 
മണ്ടയിതെങ്ങിനെ കഷണ്ടിയായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rande randu naalu kondu