മരണത്തിൻ നിഴലിൽ
മരണത്തിൻ നിഴലിൽ
മാതാവിൻ കണ്ണുകൾ
മകനെത്തേടി തളരുന്നു
എവിടേ - എവിടേ - എവിടേ
നിൻപൊന്മകനെവിടെ
(മരണത്തിൻ...)
കാട്ടാന കരയുമ്പോൾ
കാട്ടുവള്ളിയിളകുമ്പോൾ
കണ്ണിമ പൂട്ടാതെ ഉറ്റു നോക്കും
കാറ്റിന്റെ കളിയാക്കൽ
മാത്രമെന്നറിയുമ്പോൾ
കണ്ണുകൾ പൊത്തിക്കരഞ്ഞു പോകും
എവിടേ - എവിടേ - എവിടേ
നിൻപ്രിയതമനെവിടെ
(മരണത്തിൻ..)
വിരഹത്തിൻ നോവുമായ്
വിറയാർന്ന ചുണ്ടുമായ്
കളിക്കൂട്ടുകാരിയെ കാത്തിരിപ്പൂ
മാന്മിഴിയാളവൾ മാരനൊത്തണയുമ്പോൾ
മാറോടണയ്ക്കുവാൻ കാത്തിരിപ്പൂ
എവിടേ - എവിടേ - എവിടേ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Maranathin nizhalil
Additional Info
Year:
1966
ഗാനശാഖ: