കെ വി ശാന്തി

K V Shanthi
നീല ശാന്തി , കോട്ടയം ശാന്തി 1957 - 1975

നീലാപ്രൊഡക്ഷൻസിന്റെ ബാനറിൽ മെറിലാന്റ് സ്റ്റുഡിയോ നിർമ്മിച്ച  സിനിമകളിൽ സ്ഥിരസാന്നിധ്യമായിരുന്നു കോട്ടയംകാരിയായ കെ വി ശാന്തി,  നല്ലൊരു നർത്തകി കൂടി ആയിരുന്നു. 1957-ൽ പാടാത്ത പൈങ്കിളി എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ രംഗപ്രവേശം ചെയ്തു. തുടര്‍ന്ന് അൻപതിലധികം മലയാള സിനിമകളിൽ അഭിനയിച്ചു. മലയാളം കൂടാതെ തമിഴ് ,  തെലുങ്ക് ,  ഹിന്ദി ചിത്രങ്ങളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.