കാൽപ്പാടുകൾ
Actors & Characters
Actors | Character |
---|---|
ശ്രീനാരായണഗുരു | |
കുമാരനാശാൻ | |
ഉണ്ണി നമ്പൂരി | |
പുള്ളുവൻ | |
ഇരവി നമ്പൂതിരി | |
മാസ്റ്റർ | |
മാക്കോത | |
ചന്തുണ്ണി നായർ | |
ചണ്ഡാല ഭിക്ഷുകി (നൃത്തം) | |
പാറു | |
അന്തർജ്ജനം | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ആർ നമ്പിയത്ത് | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച പ്രാദേശിക ചിത്രം (മലയാളം) | 1 962 |
കഥ സംഗ്രഹം
ആദ്യമായാണ് തൊട്ടടുത്ത ചരിത്രം സിനിമയാക്കപ്പെടുന്നത്. ഇൻഡ്യൻ സിനിമയിൽ മലയാളസിനിമ വേറിട്ട വഴി തെരഞ്ഞെടുത്തതിന്റെ ദൃഷ്ടാന്തം. ശ്രീനാരായണ ഗുരുവിന്റെ റോൾ കെ. പി. പോൾ തന്മയത്വത്തോടെ കൈകാര്യം ചെയ്തു. യേശുദാസ് ആദ്ദ്യം പാടിയ സിനിമ. മാക്കോത എന്ന കഥാപാത്രത്തിന്റെ പട്ടാളക്കാരനായ മകൻ ചേന്ദൻ നാട്ടിൽ വന്ന് പ്രണയിനിയോടു പാടുന്ന “അറ്റെൻഷൻ പെണ്ണേ അറ്റൻഷൻ” ശാന്താ പി. നായരോടൊത്ത് യേശുദാസ് പാടി. ‘ചണ്ഡാലഭിക്ഷുകി’ നൃത്തനാടകമായി സിനിമയിൽ ചേർത്തിട്ടുണ്ട്.
ഒരു നമ്പൂതിരി കുടുംബവും ആ ജന്മിയുടെ ആശ്രിതരായ ഈഴവ കുടുംബവും ജാതി വ്യവസ്ഥയുടെ ഉച്ചനീചത്വങ്ങൾക്ക് മാതൃകയായെടുത്താണ് കഥ മെനഞ്ഞിരിക്കുന്നത്. ഉണ്ണിനമ്പൂരി ഈഴവനായ മാക്കോതയുറ്റെ മകളെ പ്രേമിച്ച് വിവാഹം കഴിയ്ക്കുന്നു. ഒരു പുള്ളുവ കുടുംബവും മിശ്രവിവാഹത്തിനു കരുവാക്കാൻ പാകത്തിലുള്ള അവന്റെ സോദരിയും കഥയിലുണ്ട്. ഈ കഥാ തന്തുവിലാണ് ശ്രീനാരായണ ഗുരുവിന്റെ വിപ്ലവപ്രവർത്തനങ്ങളെ കൂട്ടിയിണക്കിയിട്ടുള്ളത്. സഹോദരൻ അയ്യപ്പന്റെ സ്ഥാനത്ത് തദ് സദൃശനായ ഒരു മാസ്റ്ററെ അവതരിപ്പിച്ചിരിക്കുന്നു. കുമാരനാശാനും കഥാപാത്രമാണ്. “കേരളത്തിലെ കണ്ടങ്കാളികളെ സുബ്രഹ്മണ്യന്മാരാക്കി അവശസമുദായങ്ങൾക്ക് ഒടുങ്ങാത്ത ആവേശവും പുതുജീവനും നൽകാൻ സ്വാമിജി ചെയ്തതിൽ ചിലതെല്ലാം കൊള്ളാവുന്ന മട്ടിൽ പകർത്തപ്പെട്ടിട്ടുണ്ട്’ എന്ന് സിനിക്ക്.