നമ്മുടെ പണ്ടത്തെ കാരണോന്മാര്‍

 

നമ്മുടെ പണ്ടത്തെ കാരണോന്മാര്‍
അങ്കച്ചമയം ചമഞ്ഞുപോന്നു

ചേകോന്മാരായി ജനിച്ചാല്‍ പിന്നെ
വാള്‍ക്കണയില്‍ ചോറല്ലോ ചേകോന്മാര്‍ക്ക്

അങ്കത്തിന്നാരാനും വന്നുപോയാല്‍
പോകാതെ കണ്ടങ്ങിരുന്നു കൂടാ

വടക്കന്‍ ഞൊറി വെച്ചു ഞായം വെച്ചു
തെക്കന്‍ ഞൊറി വെച്ചു കൂന്തല്‍ വെച്ചു
പുലിവാലുഴിഞ്ഞങ്ങു കെട്ടീ കച്ച 
ചുരിക പരിച തൊഴുതെടുത്തു

അങ്കം പിടിച്ചാലേ ചേകോരാവൂ
പുലസ്യം അണിഞ്ഞാലേ നായരാവൂ
മംഗല്യം അണിഞ്ഞാലേ നാരിയാവൂ
പൂണൂലും ഇട്ടാലേ നമ്പൂരിയാവൂ
പൂണൂലും ഇട്ടാലേ നമ്പൂരിയാവൂ

നമ്മുടെ പണ്ടത്തെ കാരണോന്മാര്‍
അങ്കച്ചമയം ചമഞ്ഞുപോന്നു

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nammude pandathe karanonmaar