പി ഭാസ്ക്കരൻ

P Bhaskaran
Date of Birth: 
തിങ്കൾ, 21 April, 1924
Date of Death: 
Sunday, 25 February, 2007
ഭാസ്ക്കരൻ​ മാഷ്
എഴുതിയ ഗാനങ്ങൾ: 1,453
സംവിധാനം: 45
കഥ: 4
സംഭാഷണം: 1
തിരക്കഥ: 2

1924 ഏപ്രിൽ 21 നു കൊടുങ്ങല്ലൂരിൽ ജനിച്ചു. കവി, ചലച്ചിത്ര-ഗാനരചയിതാവ്, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തനായി.വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ ദേശീയ പ്രസ്ഥാനത്തിലും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിലും സജീവമായി പങ്കു കൊണ്ടു.ക്വിറ്റ് ഇൻഡ്യാ പ്രക്ഷോഭണവുമായ് ബന്ധപ്പെട്ട് ജയിൽ ശിക്ഷക്കു വിധേയനാവുകയും കോളേജ് വിദ്യാഭ്യാസം മുടങ്ങുകയും ചെയ്തു.ദേശാഭിമാനി,ജയകേരളം,ദീപിക എന്നിവയുടെ പത്രാധിപത്യം വഹിച്ചു.ആകാശവാണിയിലെ പ്രൊഡ്യൂസർ ആയും കേരള സംഗീത നാടക അക്കാദമി ചെയർമാനായും ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന കാലത്ത് അദ്ദേഹം രചിച്ച വയലാർ ഗർജ്ജിക്കുന്നു എന്ന കൃതി മലയാള കവിതാരംഗത്തെ ഒരു പ്രധാന സംഭവം തന്നെയായി.പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും അകന്നു. ഓടക്കുഴലും ലാത്തിയും,വില്ലാളി,പാടുന്ന മൺ തരികൾ,മുൾക്കിരീടം,സത്രത്തിൽ ഒരു രാത്രി.ഓർക്കുക വല്ലപ്പോഴും,ഒറ്റക്കമ്പിയുള്ള തംബുരു എന്നിവയാണു പ്രധാന കൃതികൾ.ഓടക്കുഴൽ അവാർഡ്,കേരള സാഹിത്യ അക്കാദമി അവാർഡ്,ഫെല്ലോഷിപ്പ് എന്നിവ ലഭിച്ചു.പ്രസിഡന്റിന്റെ വെള്ളിമെഡലിനു അർഹമായ നീലക്കുയിൽ ,ഇരുട്ടിന്റെ ആത്മാവ്.ജഗദ് ഗുരു ആദിശങ്കരൻ തുടങ്ങിയ അനേകം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.മലയാള സിനിമയ്ക്കു നൽകിയ സംഭാവനകളെ മാനിച്ച് പ്രേം നസീർ പുരസ്കാരത്തിനും ജെ സി ഡാനിയൽ പുരസ്കാരത്തിനും അർഹനായി. 2007 ഫെബ്രുവരി 25 നു നിര്യാതനായി.