പുഷ്പസുരഭിലശ്രാവണത്തിൽ

പുഷ്പസുരഭിലശ്രാവണത്തിൽ
പൂനിലാവണിപ്പന്തലിൽ
വർഷനീരദനീലയവനിക
നീങ്ങിമാറിയ വേളയിൽ (പുഷ്പ...)

കനകനൂപുരം കാലിൽ ചാർത്തിയ
കാമിനി സൗദാമിനി
നവസമാഗമസ്വാഗതത്തിനു
നടനമാടീ വേദിയിൽ (പുഷ്പ...)

മാരുതൻ മണിവേണുവൂതി
മറകടൽത്തിര മൃദംഗമായ്
മധുരരജനീ കോകിലധ്വനി
പുതിയ നർത്തനഗാനമായ്  (പുഷ്പ..)

താരും തളിരും പൂവും പുല്ലും
പുഴയും പുൽകും പുളിനവും
വയലും കതിരും ചളിയിൽ നിന്നും
പുഞ്ചിരിക്കും നളിനവും
രാഗഭാവ താളമേളന
നൃത്തരംഗം കാൺകവേ
രാജനർത്തകി നൃത്തമാടി
ഗഗനമാം മണിവേദിയിൽ (പുഷ്പ...)

------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pushpa surabhila

Additional Info

ഗാനശാഖ: