അളകനന്ദാതീരം അരുണസന്ധ്യാനേരം

 

ആ..ആ.ആ.ആ
അളകനന്ദാ തീരം അരുണസന്ധ്യാനേരം
പൗർണ്ണമി പോലെ തെളിയുവതാരോ
താപസകന്യകയോ ഒരാശ്രമകന്യകയോ
(അളകനന്ദാ..)

പതിവുള്ള പോലെ നീ കുടമുല്ല പൂ നുള്ളി
മാല കൊരുക്കാത്തതെന്തേ
ഇതു വരെ പൂക്കാത്ത ചെമ്പകത്തൈക്കു നീ
നീരു കൊടുക്കാത്തതെന്തേ
സ്വപ്നരഥമേറിയൊരാൾ വന്നുവോ
പുഷ്പശരമേറ്റു മനം നൊന്തുവോ
(അളകനന്ദാ..)

എന്തിനു ദൂരെ നീ മിഴി നട്ടു കേളീ
കമലദളം നുള്ളി നിന്നു
അകലെ നിലാക്കുയിൽ പാടും വിലോലമാം
പാട്ടിനു നീ ചെവിയോർത്തു
സ്വപ്നരഥമേറിയൊരാൾ വന്നുവോ
പുഷ്പശരമേറ്റു മനം നൊന്തുവോ
(അളകനന്ദാ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
Alakananda Theeram

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം