ഗീതമേ സംഗീതമേ

 

ഗീതമേ സംഗീതമേ
ശ്രുതി ലയ രാഗ സൗഭാഗ്യമേ

ഒരു വാക്കും പെയ്യാത്തൊരേകാന്തത
പെരുമഴക്കാലമായ് മാറ്റി
ഒരു തുള്ളിയൂറാത്തൊരെന്റെയാത്മാവു നീ
നറു പാൽക്കടലാക്കി മാറ്റി
ഈ ജന്മം പൂവാക്കി നിൻ കാലിലർപ്പിച്ചാൽ
തീരുമോ കടം തീരുമോ
(ഗീതമേ...)

ഒരു മൊട്ടും വിരിയാത്തൊരെൻ സ്വപ്നങ്ങൾ
അണിമലർക്കാവുകളാക്കി
ഒരു മന്ത്രമുണരാത്തൊരെന്റെ തുടിപ്പുകൾ
പ്രണവധ്വനികളിലാഴ്ത്തി
ഈ ജന്മം കണ്ണീരായ് നിൻ കാൽക്കൽ നേദിച്ചാൽ
തീരുമോ കടം തീരുമോ
എന്റെയീ കടം തീരുമോ
ദേവീ സ്വരദേവീ
(ഗീതമേ....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Geethame sangeethame

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം