ഹരിതതീരം
ഹരിതതീരം മലരു ചൂടി
കരളിലെല്ലാം കവിതയായ്
ഋതുമനോഹരമകുടമണിയും
പ്രകൃതി വീണ്ടും തരുണിയായ് തരുണിയായ്
(ഹരിതതീരം....)
കാറ്റു പോലെ കുളിരു പോലെ
സ്നേഹഭാവം വീണ്ടും ജീവിതങ്ങളിലഴകു
ചാർത്താൻ കാത്തിരിക്കുന്നു
പൂക്കളങ്ങൾ തീർത്തു ഞങ്ങൾ
പാട്ടു പാടുന്നു നല്ല നാളിൽ ഒന്നു പുൽകാൻ
കൈകൾ നീട്ടുന്നു കൈകൾ നീട്ടുന്നു
(ഹരിതതീരം....)
മുകിലു പോലെ തളിരു പോലെ
ആർദ്രമോഹം വീണ്ടും ഈ ദിനങ്ങളിൽ
അലിവു പകരാൻ ചിറകു നീർത്തുന്നു
നിലവിളക്കിൻ മിഴിയിൽ ഞങ്ങൾ
ശ്രീ വിടർത്തുന്നു
നറുനിലാവിൻ പുടവ ചുറ്റി
പുളകമണിയുന്നു പുളകമണിയുന്നു
(ഹരിതതീരം....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Haritha Theeram
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 14 years 11 months ago by ജിജാ സുബ്രഹ്മണ്യൻ.