മാരനെയ്താൽ മുറിയാത്ത

 

മാരനെയ്താൽ മുറിയാത്ത മനസ്സാണോ
അനുരാഗമെന്തെന്നറിയാത്ത തപസ്സാണോ
താമര വിടരാത്ത സരസ്സാണോ പൊന്നും
താരക തെളിയാത്ത നഭസ്സാണോ
(മാരനെയ്താൽ...)

മധുമാസം ഹൃദയത്തിൽ പകരുന്ന പൂന്ര്ഹേൻ
മധുപന്നു നൽകാത്ത മലരുണ്ടോ
താമര വിരലിന്റെ ലാളനമേൽക്കുമ്പോൾ
താലോലം പാടുന്ന വീണയുണ്ടോ
(മാരനെയ്താൽ...)

ആനന്ദഗാനം പാടി കാമുകനെ തേടി
ആഴിയിലണയാത്ത നദിയുണ്ടോ
കോമളവസന്തത്തിൽ ആലിംഗനങ്ങളിൽ
കോരിത്തരിക്കാത്ത വല്ലിയുണ്ടോ
(മാരനെയ്താൽ...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maaraneythal muriyatha

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം