നീലക്കായലിൽ

 

നീലക്കായലിൽ ഓളപ്പാത്തിയിൽ
നൃത്തം വയ്ക്കുന്നതേതു വള്ളം
കാണാനെത്തുമെൻ മാരനേറിയ
പൂനിലാവണിപ്പൊൻ തോണി
(നീലക്കായലിൽ.....)

കറ്റവിലക്കരെ തോണിയെത്തുവാൻ
കാത്തിരിക്കുന്നതേതു വള്ളം
മാരനെത്തുമ്പോൾ മാറോടണയ്ക്കുവാൻ
കൊതിച്ചു തുള്ളും എന്നുള്ളം
(നീലക്കായലിൽ.....)

പൊന്നോണത്തിനു വള്ളം കളിച്ചപ്പോൾ
ഒന്നാമനായ് വന്നചുണ്ടനേത്
കാമുകനവൻ അമരം പിടിച്ചൊരു
കാവാലംകരപ്പൊൻ ചുണ്ടൻ
(നീലക്കായലിൽ.....)

കാത്തു നിന്നവൻ വിരുന്നിനെത്തുമ്പൊൾ
കറിയൊരുക്കിയതേതാണ്
നാലുകണ്ണുകൾ ചേർത്തൊരുക്കി
നാലും വെയ്ക്കും സദ്യയാണ് അന്നു
നാട്ടുകാർക്കൊക്കെ വിരുന്നാണ്
(നീലക്കായലിൽ.....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
Neelakkayalil

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം