ദേവാനന്ദ്

Devanand
Date of Birth: 
Thursday, 9 August, 1973
പ്രതാപ് ചന്ദ്രന്‍ 
പ്രതാപ്
ആലപിച്ച ഗാനങ്ങൾ: 36

ചലച്ചിത്ര പിന്നണിഗായകൻ. 1973 ആഗസ്റ്റില്‍ ജനനം , പ്രസിദ്ധ കര്‍ണാടക സംഗീതജ്ഞനായ വൈക്കം വാസുദേവന്‍ നമ്പൂതിരിയാണു പിതാവ്. അമ്മ ശ്രീമതി ലീലാവതി. ജ്യേഷ്ഠന്‍ വൈക്കം ജയചന്ദ്രന്‍ അറിയപ്പെടുന്ന കര്‍ണാടക സംഗീതജ്ഞനാണ്.

സ്കൂള്‍ കോളേജ് തലങ്ങളില്‍ ഗാനാലാപനത്തിനു നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. തരണി നാരായണന്‍ നമ്പൂതിരി രചിച്ച 'ശിവം' എന്ന ഭക്തിഗാന ആല്‍ബത്തില്‍ ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീതശിക്ഷണത്തില്‍ പത്ത്  പാട്ടുകള്‍ പാടിയാണു ദേവാനന്ദ് പ്രൊഫഷണല്‍ സംഗീതരംഗത്തേയ്ക്കു പ്രവേശിയ്ക്കുന്നത്. പിന്നീട് ശരത്ത് സംഗീതം ചെയ്ത ഓണം പൊന്നോണം എന്ന ആല്‍ബത്തില്‍ പാടി. 2000 -ല്‍ ഒ എന്‍ വിയുടെ രചനയില്‍ ദേവരാജന്‍ സംഗീതം ചെയ്ത 'ജ്വാല'യില്‍ പാടാനവസരം ലഭിച്ചു. 

പിതാവിന്റെ സഹപാഠിയും (RLV Music College 1961 Batch) സുഹൃത്തും ആയ കെ ജെ യേശുദാസാണ്  "ഇവനു കഴിവുണ്ടെന്നു തോന്നുകയാണെങ്കില്‍ മാത്രം എന്തെങ്കിലും അവസരം കൊടുക്കുക" എന്നു നിഷ്ക്കര്‍ഷിച്ച് ദേവാനന്ദിനെ വിദ്യാസാഗറിനു പരിചയപ്പെടുത്തുന്നത്. തുടര്‍ന്ന് 2002-ല്‍ മീശമാധവന്‍ എന്ന ഹിറ്റ് ചിത്രത്തില്‍ 'കരിമിഴിക്കുരുവിയെ കണ്ടീല' എന്ന ഹിറ്റ് ഗാനവുമായി ചലച്ചിത്ര പിന്നണിഗാനരംഗത്ത് അരങ്ങേറ്റം. പിന്നീടുള്ള വര്‍ഷങ്ങളില്‍ ദിലീപ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയറാം, ടൊവിനോ തുടങ്ങി അനേകം നടന്മാര്‍ക്കു വേണ്ടി പാടി.
തമിഴ്, തെലുങ്ക് ഭാഷകളിലും പിന്നണി പാടിയിട്ടുണ്ട്.

പ്രതാപ് ചന്ദ്രന്‍ എന്ന പേരില്‍ കരിയര്‍ തുടങ്ങിയ അദ്ദേഹം "ക്ലാസ്സ്മേറ്റ്സ്" എന്ന സിനിമ മുതല്‍ ദേവാനന്ദ് എന്ന പേരു സ്വീകരിച്ചു.

ഭാര്യ: കീര്‍ത്തി, മക്കള്‍: ശ്രീശേഷ്‌, ശിവേഷ്

ഫേസ്ബുക്ക് പ്രൊഫൈൽ