സി ഐ ഡി മൂസ
പോലീസ് കോൺസ്റ്റബിൾ ആയ മൂലം കുഴിയിൽ പ്രഭാകരൻ്റെ മകനാണ് മൂലം കുഴിയിൽ സഹദേവൻ. ഒരു പോലീസ് ഓഫീസർ ആകുക എന്നതാണ് സഹദേവൻ്റെ ആഗ്രഹം. അതിനായി പരീക്ഷ പാസായെങ്കിലും ശാരീരിക ക്ഷമത അളക്കാനുള്ള പരീക്ഷയിൽ അയാൾ മന: പൂർവ്വം തോൽപ്പിക്കപ്പെടുന്നു. തൻ്റെ സ്വപ്നം തകർന്നെങ്കിലും അതേ മേഖലയിൽ തന്നെ ജോലി ചെയ്യുന്നതിനായി അയാൾ ഒരു പ്രൈവറ്റ് ഡിറ്റക്ടീവായി മാറുന്നു
Actors & Characters
Actors | Character |
---|---|
മൂലങ്കുഴിയിൽ സഹദേവൻ/ സി ഐ ഡി മൂസ | |
ഗൌരിശങ്കർ | |
മീന | |
എസ് ഐ പീതാംബരൻ | |
തൊരപ്പൻ കൊച്ചുണ്ണി | |
മുഖ്യമന്ത്രി | |
ഡിറ്റക്ടീവ് കരംചന്ദ് | |
പത്രലേഖകന് | |
ഭ്രാന്തന് | |
മീനയുടെ മുത്തശ്ശി | |
ഡോകടർ | |
തൊരപ്പന് കൊച്ചുണ്ണിയുടെ അച്ഛന് | |
മീനയുടെ മുത്തച്ഛന് | |
മുഖ്യമന്ത്രിയുടെ മകൾ | |
ടെയിലർ |
Main Crew
കഥ സംഗ്രഹം
- ആശിഷ് വിദ്യാർത്ഥിയുടെ ആദ്യത്തെ മലയാള ചിത്രം
- ജോണി ആന്റണി ആദ്യമായി സംവിധായക മേലങ്കി അണിഞ്ഞ ചിത്രവും ഇതായിരുന്നു.
പോലീസുദ്യോഗസ്ഥനായ മൂലം കുഴിയിൽ പ്രഭാകരൻ്റെ മകനാണ്. മൂലം കുഴിയിൽ സഹദേവൻ. ഒരു പോലീസ് ഓഫീസർ ആകുക എന്നതാണ് സഹദേവൻ്റെ ജീവിതാഭിലാഷം. അതിനായി കഠിനാദ്ധ്വാനം ചെയ്ത് പരീക്ഷകൾ എല്ലാം പാസായി ഫിസിക്കൽ ടെസ്റ്റിനായി തയ്യാറെടുക്കുകയാണയാൾ. സഹദേവൻ്റെ പെങ്ങൾ രമണി എസ് ഐയായ പീതാംബരനൊപ്പം ഒളിച്ചോടി വിവാഹം ചെയ്തതു കൊണ്ട് സഹദേവൻ്റെ കുടുംബം എസ് ഐ പീതാംബരനുമായി അത്ര രസത്തിലല്ല.
അതിനിടെ തിഹാർ ജയിലിൽ കഴിയുന്ന ഭീകരൻ ഖാലിദ് മുഹമ്മദ് ബാബ കേരള മുഖ്യമന്ത്രി രവി മേനോനെ വധിക്കാൻ പദ്ധതി ഒരുക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് ഈ രവി മേനോൻ ആണ് ബാബയുടെ സംഘടനയെ തകർത്ത് അയാളെ ജയിലിലാക്കിയത്. അതിനുള്ള പ്രതികാരമായാണ് ബാബ രവി മേനോനെ കൊല്ലാൻ ശ്രമിക്കുന്നത്. അതിന് സഹായത്തിന് സിറ്റി പോലീസ് കമ്മീഷണർ ഗൗരിശങ്കറെ അയാൾ കൂട്ട് പിടിക്കുന്നു. മുഖ്യമന്ത്രിയെ വെടിവയ്ച്ച് കൊല്ലാനുള്ള ശ്രമം പരാജയപ്പെടുന്നത് ബാബയെ അസ്വസ്ഥനാക്കുന്നു. രൺധീർ എന്ന ഭീകരനെ ഉപയോഗിച്ച് മുഖ്യമന്ത്രി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ അവർ ബോംബ് വയ്ക്കുന്നു. എന്നാൽ ബോംബ് സ്ക്വാഡിലെ വിദഗ്ധ പരിശീലനം ലഭിച്ച തൻ്റെ നായയായ അർജുനൊപ്പം ചെല്ലുന്ന സഹദേവൻ ബോംബ് നിർവീര്യമാക്കുന്നു. അർജുന് സാരമായ പരിക്ക് പറ്റിയെങ്കിലും ചികിത്സയിലൂടെ സുഖപ്പെടുന്നു. തങ്ങളുടെ ശ്രമം സഹദേവൻ പരാജയപ്പെടുത്തിയത് കമ്മീഷണറെ കോപാകുലനാക്കുന്നു.
ഇതിനിടെ മീന എന്ന പെൺകുട്ടിയുമായി സഹദേവൻ പ്രണയത്തിലാകുന്നു. മുഖ്യമന്ത്രിയെ കൊല്ലാൻ വേണ്ടി ബാബ അയച്ച ത്രീവ്രവാദികൾ മീനയുടെ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കാൻ എത്തുന്നു. ഫിസിക്കൽ ടെസ്റ്റിന് പോകും വഴി മീനയുടെ മുന്നിൽ ആളാകാനായി പോലീസ് വേഷത്തിൽ വരുന്ന സഹദേവനെ എസ് ഐ പീതാംബരൻ ലോക്കപ്പിലാക്കുന്നു. കുറച്ച് നേരം കഴിഞ്ഞ് തുറന്ന് വിടുന്നുണ്ടെങ്കിലും ടെസ്റ്റിന് നേരം വൈകിയെത്തിയ സഹദേവനെ കമ്മീഷണർ മന: പൂർവ്വം തോല്പിക്കുന്നു.
പോലീസ് ജോലി നഷ്ടപ്പെട്ട നിരാശ മാറ്റാൻ സഹദേവൻ മറ്റൊരു വഴി കണ്ടെത്തുന്നു. തൻ്റെ അമ്മാവൻ കരംചന്ദ് നടത്തുന്ന പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസി അയാൾ ഏറ്റെടുക്കുന്നു. സി ഐ ഡി മൂസ എന്ന പേര് സ്വീകരിക്കുകയും ചെയ്യുന്നു. ആദ്യത്തെ ദൗത്യമായി ഹോസ്പിറ്റലിൽ ബോംബ് വെച്ച രൺധീറിനെ മൂസ പിടിക്കുന്നു.
എന്നാൽ കമ്മീഷണർ ഗൗരിശങ്കർ രൺധീറിനെ തന്ത്രപരമായി കൊല്ലുന്നു. മൂസയുടെ ഡിറ്റക്ടീവ് ഏജൻസിക്ക് ലൈസൻസില്ല എന്ന കാരണത്താൽ ശരിശങ്കർ പോലീസിനെ ഉപയോഗിച്ച് അത് അടിച്ച് തകർക്കുന്നു.
ഇതിനെതിരെ പരാതി നൽകാൻ മുഖ്യമന്ത്രിയെ കാണാൻ മൂസ എത്തുന്നു. മുഖ്യമന്ത്രിയുടെ കാറിൽ ഇതിനിടെ ഭീകരർ ബോംബ് വെച്ചിരുന്നു. പക്ഷേ, മുഖ്യമന്ത്രി കയറുന്നതിന് മുമ്പ് ബോംബ് പൊട്ടുന്നതിനാൽ അദ്ദേഹം രക്ഷപ്പെടുന്നു. ഈയവസരത്തിൽ , താൻ ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകാനാണ് വന്നത് എന്ന് മൂസ മുഖ്യമന്ത്രിയോട് പറയുന്നു. മൂസയെ ഇഷ്ടപ്പെടുന്ന മുഖ്യമന്ത്രി അയാളെ വീട്ടിലേക്ക് ക്ഷണിക്കുന്നു. അവിടെ വയ്ച്ച് മുഖ്യമന്ത്രിയുടെ സംരക്ഷണം ഏറ്റെടുക്കാം എന്ന് മൂസ ഉറപ്പു നൽകുന്നു. ഒപ്പം സ്വയരക്ഷക്കായി ഒരു തോക്ക് അനുവദിക്കണമെന്നാവശ്യപ്പെടുന്നു. മുട്ടിന് കീഴെ മാത്രമേ വെടി വയ്ക്കാവൂ എന്ന വ്യവസ്ഥയിൽ തോക്ക് അനുവദിക്കപ്പെടുന്നു.
ഇതിനിടെ രൺധീറിനൊപ്പമുണ്ടായിരുന്ന ഭീകരൻ അമറിനെ മൂസ കാണുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന അമറിൻ്റെ കാലിൽ വെടിവയ്ക്കാൻ മൂസ ശ്രമിക്കുന്നുവെങ്കിലും കമ്മീഷണറുടെ ഉപദേശം സ്വീകരിച്ച് അമർ താഴേക്ക് കുനിയുകയും വെടിയേറ്റ് മരണപ്പെടുകയും ചെയ്യുന്നു. മരിച്ചയാളുടെ തലയ്ക്ക് കേന്ദ്ര ഗവർമെൻ്റ് 5 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നതിനാൽ ടി തുക മൂസയ്ക്ക് ലഭിക്കുന്നു. ഇതിൽ വിറളി പൂണ്ട കമ്മീഷണർ ഭീകരരെ ഒളിപ്പിച്ച കുറ്റത്തിന് മീനയെ കസ്റ്റഡിയിലെടുത്ത് ഉപദ്രവിക്കുന്നു. സ്ഥലത്തെത്തുന്ന മൂസ കമ്മീഷണറെ മർദ്ദിച്ച് മീനയെ രക്ഷപ്പെടുത്തുന്നു. ഇതിൻ്റെ പേരിൽ മൂസയ്ക്കെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിക്കുന്നു.
ജയിലിൽ നിന്നിറങ്ങിയ ബാബ ഗൗരിശങ്കറിനൊപ്പം ചേർന്ന് മുഖ്യമന്ത്രിയെ കൊല്ലാൻ തയാറെടുക്കുന്നു. പോലീസിൻ്റെ കണ്ണു വെട്ടിച്ച് മുഖ്യമന്ത്രിയുടെ വീട്ടിൽ കയറുന്ന മൂസ മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമിക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|