റഫീക്ക് ഹാറ്റ്
അഭിനേതാവ്. 1953 ഒക്റ്റോബർ 18 ന് അന്ത്രു ഹാജിയുടെയും ഹജ്ജുമ്മയുടെയും മകനായി മാഹിയിൽ ജനിച്ചു. എം എം സ്ക്കൂൾ, സെന്റ് ജോസഫ് സ്ക്കൂൾ, എം ജി ജി ആർട്സ് കോളേജ് മാഹി എന്നിവിടങ്ങളിലായിരുന്നു റഫീക്കിന്റെ വിദ്യാഭ്യാസം.1985-ൽ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് അഭിനയരംഗത്തേയ്ക്ക് കടന്നുവരുന്നത്. അഞ്ച് വർഷത്തെ നാടകാഭിനയത്തിനുശേഷം അദ്ദേഹം സിനിമയിലേയ്ക്ക് പ്രവേശിച്ചു.
റഫീക്ക് 1990-ലാണ് സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന സിനിമയിൽ കൈനറ്റിക് ഹോണ്ടയിൽ വരുന്ന വില്ലനായി വളരെ ശ്രദ്ധേയമായ റോളിലാണ് അദ്ദേഹം ആദ്യമായി അഭിനയിച്ചത്. തുടർന്ന് നഗരത്തിൽ സംസാരവിഷയം, കാബൂളിവാല, ഹിറ്റ്ലർ, പഞ്ചാബി ഹൗസ്, ഒന്നാമൻ എന്നിവയുൾപ്പെടെ അറുപതോളം സിനിമകളിൽ അഭിനയിച്ചു. വില്ലൻ വേഷങ്ങളായിരുന്നു ഏറെ ശ്രദ്ധേയമായത്.
റഫീക്ക് ഹാറ്റിന് ഭാര്യയും മൂന്ന് പെണ്മക്കളും ഒരു മകനും ഉണ്ട്.
റഫീക് ഹാറ്റിന്റെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ