പി അനിൽ
Attachment | Size |
---|---|
എതിരൻ മാഷിന്റെ ശേഖരം - ഭാഗം ഒന്ന് | 122.27 KB |
എതിരൻ മാഷിന്റെ ശേഖരം - ഭാഗം രണ്ട് | 130.49 KB |
എതിരൻ മാഷിന്റെ ശേഖരം - ഭാഗം മൂന്ന് | 160.69 KB |
ആലപ്പുഴ സ്വദേശി. ഒന്ന് രണ്ട് ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച പരിചയവുമായാണ് അനിൽ സ്വതന്ത്രമായി സിനിമ സംവിധാനം ചെയ്തത്. ജെ പള്ളാശ്ശേരിയുടെ കഥയിൽ സംവിധാനം അനന്തവൃത്താന്തമാണ് ചെയ്ത ആദ്യ ചിത്രം. അതിനു ശേഷം കലൂർ ടെന്നീസിന്റെ തിരക്കഥയിൽ പോസ്റ്റ് ബോക്സ് നമ്പർ 27 ചെയ്തു. ആ ചിത്രത്തിൽ അസോസിയേറ്റായിരുന്ന ബാബു നാരായണനുമായി സൌഹൃദത്തിലാകുകയും അവർ ഒരുമിച്ച് സിനിമ ചെയ്യുവാൻ തീരുമാനിക്കയും ചെയ്തു. അങ്ങനെ അനിൽ - ബാബു എന്ന കൂട്ടുകെട്ട് മലയാള സിനിമയിലുണ്ടായി. വെൽക്കം ടു കൊടൈക്കനാൽ, ഇഞ്ചക്കാടൻ മത്തായി & സൺസ്, അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്, അരമനവീടും അഞ്ഞൂറേക്കറും, രഥോത്സവം, കളിയൂഞ്ഞാൽ, മയില്‍പ്പീലിക്കാവ്, പട്ടാഭിഷേകം തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾ ആ കൂട്ടുകെട്ടിൽ നിന്നും പിറന്നു. 2004 ൽ ഇറങ്ങിയ പറയാം ആയിരുന്നു ആ കൂട്ടുകെട്ടിലെ അവസാന ചിത്രം. പിന്നീട് അഞ്ചിൽ ഒരാൾ അർജുനൻ, മാന്ത്രികൻ, കളഭം തുടങ്ങി നിരവധി ചിത്രങ്ങൾ അനിൽ സംവിധാനം ചെയ്തു.
നടി കൽപനയെയാണ് വിവാഹം കഴിച്ചത്. മകൾ ശ്രീമയി. പതിനാറു വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം അവർ വിവാഹമോചിതരായി.