ക്ലൈമാക്സ്

Climax
കഥാസന്ദർഭം: 

ഡേര്‍ട്ടി പിക്ചറിന് ശേഷം പഴയകാല നടി സില്‍ക് സ്മിതയുടെ ജീവിതകഥ പറയുന്ന മറ്റൊരു ചിത്രം കൂടി പ്രദര്‍ശനത്തിനെത്തുകയാണ്. ഇത്തവണ ചിത്രമെത്തുന്നത് മലയാളത്തിലാണ്, ക്ലൈമാക്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡിലെ പ്രശസ്ത മോഡലും നടിയുമായ സന ഖാനാണ് സില്‍ക്കിന്റെ വേഷമിടുന്നത്. തമിഴിലും തെലുങ്കിലുമൊക്കെ നായികയായി അഭിനയിച്ചിട്ടുള്ള സന ഖാന്‍ പറയുന്നത് മലയാളത്തില്‍ കിട്ടിയ ഈ വേഷമാണ് ഇതുവരെ ചെയ്തതില്‍ ഏറ്റവും അഭിനയസാധ്യതയും നായികാ പ്രാധാന്യവുമുള്ളതെന്നാണ്. ക്ലൈമാക്സ് തന്‍റെ കരിയറില്‍ വലിയ മാറ്റം വരുത്തുമെന്നും സന കരുതുന്നു.
 

റിലീസ് തിയ്യതി: 
Friday, 19 April, 2013

cvGaRXuKucQ