കെ ആർ ഉണ്ണി

K R Unni
KR Unni
Date of Birth: 
Thursday, 20 May, 1976
ഉണ്ണി കെ ആർ
സംഭാഷണം: 1
തിരക്കഥ: 1

കൊല്ലം ജില്ലയിലെ കുളത്തുപ്പുഴയ്ക്കടുത്ത് ചോഴിയക്കോടാണ് സ്വദേശം. 1997ൽ പുറത്തിറങ്ങിയ ഒരു മുത്തം മണിമുത്തം എന്ന ചിത്രത്തിനു കഥയെഴുതിയാണ് സിനിമയിലേക്ക് പ്രവേശിച്ചത്. തുടർന്ന് മനസ്സിൽ ഒരു മഞ്ഞുതുള്ളിയുടെ രചനയിൽ പങ്കാളിയായി.

പി ചന്ദ്രകുമാർ സംവിധാനം ചെയ്ത 'നീ പിലിപ് കോസം', 'പ്യാസീ ആത്മ' എന്ന തെലുങ്ക് ചിത്രങ്ങളുടെ അസിസ്റ്റന്റ് സംവിധായകനായി പ്രവർത്തിച്ചു. തുടർന്ന് ലെനിൻ രാജേന്ദ്രൻ, മധുപാൽ തുടങ്ങി നിരവധി പ്രമുഖ സംവിധായകരോടൊപ്പം അസോസിയേറ്റ് സംവിധായകനായി പ്രവർത്തിച്ച ഉണ്ണി മരുഭൂമിയിൽ പൂക്കാലം (ദൂരദർശൻ), ജലമോഹിനി (ഏഷ്യാനെറ്റ്), അനിയത്തി (കൈരളി) തുടങ്ങിയ സീരിയലുകൾക്ക് തിരക്കഥയൊരുക്കി. ഇതിനു പുറമെ നിരവധി പരസ്യങ്ങളുടെ സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.