മൂൺവാക്ക്
മൂലകഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 30 May, 2025
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
തിരുവനന്തപുരം ജില്ലയിലെ, കഴക്കൂട്ടം, തുമ്പ, സെയിന്റ് ആൻഡ്ര്യൂസ്, വി ജെ റ്റി ഹാൾ, ശ്രീകുമാർ തീയറ്റർ, പാളയം
എൺപതുകളുടെ അവസാനത്തിൽ തിരുവനന്തപുരത്ത് കഴക്കൂട്ടത്തിനടുത്ത് പുത്തൻ തോപ്പിൽ ഉണ്ടായിരുന്ന ഒരു കൂട്ടം ബ്രേക്ക് ഡാൻസ് യുവത്വങ്ങളുടെ കഥയാണ് മൂൺവാക്ക്. പ്രീഡിഗ്രിയ്ക്ക് തുമ്പ സെയ്ൻ്റ് സേവിയേർസ് കോളേജിൽ പഠിച്ചിരുന്ന ഈ യുവാക്കളും പുത്തൻ തോപ്പിലെ അവരുടെ കൂട്ടുകാരും, ബ്രേക്ക് ഡാൻസ് സ്വപ്നങ്ങളും വേദികളും, മാത്സര്യവും, പ്രണയവും ഒക്കെ ഈ സിനിമയിൽ മാറ്റുരയ്ക്കുന്നു. 130ൽ ഏറെ പുതുമുഖങ്ങളെ വച്ച് നീണ്ട ഷെഡ്യൂളുകളിൽ ആണ് ഈ ചിത്രം പൂർത്തിയായത്.
ലോകം അറിഞ്ഞ മൈക്കിൾ ജാക്സണ് ഒപ്പം കേരളത്തിലെ അറിഞ്ഞതും അറിയപ്പെടാത്തതുമായ ഒട്ടനവധി ബ്രേക്ക് ഡാൻസേർസിനെ ഓർമ്മയിൽ അടയാളപ്പെടുത്താൻ ഉതകുന്നതാണ് ഈ ചിത്രം.